x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷാ അനുമതി തേടി; കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി ബ്യൂറോ
Published: November 11, 2026 11:11 AM IST | Updated: November 11, 2026 11:11 AM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: സസ്പെന്‍ഷനില്‍ കഴിയുന്ന കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. വിഷയം വേഗത്തില്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം ഇന്നലെ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ടി.എ. ഷാജി കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ അപ്പീലിലാണ് എത്രയും വേഗം ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന വാദം ഹര്‍ജിക്കാര്‍ വീണ്ടും ഉന്നയിക്കും.

സസ്പെന്‍ഷനിലയതിനാല്‍ ഇന്‍റേണല്‍ അസസ്മെന്‍റുകളും പ്രായോഗിക പരിശീലനവും മുടങ്ങുകയും ഹാജര്‍ കുറയുകയും ചെയ്തെന്നും ഇക്കാര്യങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടും. പരീക്ഷ നവംബര്‍ നാലിന് ആരംഭിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചാല്‍ പ്രത്യേകം പരീക്ഷ നടത്താന്‍ തയാറാണെന്നും സര്‍വകലാശാല സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്‍റെ പ്രതീകാത്മക ശവദാഹം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.

Tags : KaladyUniversity Students Protest HungerStrike HighCourt

Recent News

Corehub Up