ബെംഗളൂരു: ഗോവ - മംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസി ബെംഗളൂരു വരെ നീട്ടി. 13 മുതൽ സർവീസ് ആരംഭിക്കുന്ന ഗോവ - ബെംഗളൂരൂ (മഡ്ഗാവ്-യശ്വന്ത്പുർ) വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദിരാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും.
ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടാകില്ല. രാവിലെ 7.35ന് ട്രെയിൻ യശ്വന്ത്പൂരിൽനിന്ന് പുറപ്പെടും. രാത്രി 8.55ന് ഗോവയിലെത്തും. ഗോവയിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിൽ എത്തും.
ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
മണിക്കൂറിൽ 54 കിലോമീറ്റർ മാത്രമാകും ട്രെയിനിന്റെ വേഗത. രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ വേഗം കുറഞ്ഞ സർവീസാകും ഇത്. ഗോവ - മംഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നീട്ടിയത്.
Tags : Vande Bharat Goa Mangalore Bengaluru Slowest service Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash