Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slowest Service

ഗോ​വ - മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ബെം​ഗ​ളൂ​രു​ വരെ നീ​ട്ടി; വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞ സ​ർ​വീ​സ് 

ബെം​ഗ​ളൂ​രു: ഗോ​വ - മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസി ബെം​ഗ​ളൂ​രു​ വരെ നീ​ട്ടി. 13 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കുന്ന ഗോ​വ - ബെം​ഗ​ളൂ​രൂ (മ​ഡ്‌‌​ഗാ​വ്-​യ​ശ്വ​ന്ത്പു​ർ) വ​ന്ദേ​ഭാ​ര​ത് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിരാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം ഇ​രു​ദി​ശ​ക​ളി​ലേ​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും.

ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച​യും ഗോ​വ​യി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യും സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല. രാ​വി​ലെ 7.35ന് ​ട്രെ​യി​ൻ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. രാ​ത്രി 8.55ന് ​ഗോ​വ​യി​ലെ​ത്തും. ഗോ​വ​യി​ൽ​നി​ന്ന് രാ​വി​ലെ 8.20ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി 9.15ന് ​യ​ശ്വ​ന്ത്പൂ​രി​ൽ എ​ത്തും.

ശ്രാ​വ​ണ​ബെ​ല​ഗോ​ള, ഹാ​സ​ൻ സ​ക്ലേ​ഷ് പു​ര, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ക​ബ​ക്കാ​പു​ത്തൂ​ർ, മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ, തൊ​ക്കൂ​ർ, ഉ​ഡു​പ്പി കു​ന്താ​പ്പു​ര, മൂ​കാം​ബി​ക റോ​ഡ് ബൈ​ന്ദൂ​ർ, മു​രു​ഡേ​ശ്വ​ർ ഗോ​ക​ർ​ണ റോ​ഡ്, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ളു​ണ്ട്.

മ​ണി​ക്കൂ​റി​ൽ 54 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​കും ട്രെ​യി​നി​ന്‍റെ വേ​ഗ​ത. രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞ സ​ർ​വീ​സാ​കും ഇ​ത്. ഗോ​വ - മം​ഗ​ളൂ​രൂ വ​ന്ദേ​ഭാ​ര​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ട​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് നീ​ട്ടി​യ​ത്.

Latest News

Corehub Up