Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ഗോവ ഉയർത്തിയ 29 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 19 റൺസെടുത്ത അഭിഷേക് നായരും ഒമ്പത് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.
നേരത്തെ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് 29 റൺസ് വിജയലക്ഷ്യം. ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചതോടെയാണിത്. നിലവിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തിട്ടുണ്ട്. 10 റൺസുമായി അഭിഷേക് നായരും എട്ട് റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഗോവയെക്കാൾ 153 റൺസിന് മുന്നിലാണ് കേരളം.
രണ്ടിന് 237 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 526 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസാണ് എടുത്തിട്ടുള്ളത്. 14 റൺസുമായി സുയാഷ് പ്രഭുദേശായിയും നാല് റൺസുമായി കശ്യപ് ബക്കാലെയും ആണ് ക്രീസിലുള്ളത്.
രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു.
National
ന്യൂഡൽഹി: യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റ ഇന്ത്യൻ വംശജൻ. വിദേശ ഇന്ത്യക്കാരനായ തന്റെ വേരുകൾ ഗോവയിലാണെന്ന് അദ്ദേഹം പറഞ്ഞു.
“എന്റെ ഗോവ വേരുകളിൽ വളരെ അഭിമാനിക്കുന്നു. യൂറോപ്യൻ കൗണ്‍സിലിന്റെ പ്രസിഡന്റായ ഞാൻ വിദേശ ഇന്ത്യൻ പൗരനുമാണ്. നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്നതുപോലെ, എനിക്കതിനൊരു പ്രത്യേക അർഥമുണ്ട്.
എന്റെ പിതാവിന്റെ കുടുംബം ഉത്ഭവിച്ച ഗോവയിലെ എന്റെ വേരുകളിൽ ഞാൻ വളരെ അഭിമാനിക്കുന്നു, യൂറോപ്പും ഇന്ത്യയും തമ്മിലുള്ള ബന്ധം എനിക്കു വ്യക്തിപരമായ ഒന്നാണ്’’ -കോസ്റ്റ വിശദീകരിച്ചു.
National
പനാജി: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ഗോവയിൽ ആം ആദ്മി പാർട്ടിയെ ഉപേക്ഷിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖനേതാക്കൾ.
മുൻ സംസ്ഥാന അധ്യക്ഷൻ അമിത് പലേകർ, അധ്യക്ഷന്റെ ചുമതലവഹിക്കുന്ന ശ്രീകൃഷ്ണ പരാബ്, യുവജനവിഭാഗം നേതാവ് രോഹൻ നായിക്, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ചേതൻ കാമത്ത്, സർഫറാസ് എന്നിവരാണ് രാജിവച്ചത്.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണു രാജിക്കു കാരണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷനെ പാർട്ടി നേതൃത്വം നീക്കിയിരുന്നു. 42 സീറ്റുകളിലാണ് തെരഞ്ഞെടുപ്പിൽ എഎപി മത്സരിച്ചത്. വിജയിച്ചതാകട്ടെ ഒരു സീറ്റിൽ മാത്രം.
National
പനാജി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രതാപ് കമ്മീഷന് ചെയ്തു. ഇന്നലെ സൗത്ത് ഗോവയിലെ വാസ്കോയിലെ ജിഎസ്എല്ലില് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കമ്മീഷൻ ചെയ്തത്.
രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷിതവും വൃത്തിയുള്ളതുമായ സമുദ്രങ്ങള്‍ ഉറപ്പാക്കാനാണ് സമുദ്ര പ്രതാപ് ലക്ഷ്യമിടുന്നത്.
ഗോവ ഷിപ്യാര്ഡ് ലിമിറ്റഡ് (ജിഎസ്എല്‍) നിര്‍മിച്ച രണ്ട് മലിനീകരണ നിയന്ത്രണ കപ്പലുകളില്‍ ആദ്യത്തേതാണ് സമുദ്ര പ്രതാപ്.
114.5 മീറ്റര്‍ നീളമുള്ള ഈ കപ്പലില്‍ 60 ശതമാനത്തിലധികവും തദ്ദേശീയമായി നിര്‍മിച്ചവയാണ്. 4,200 ടണ്‍ ഭാരമുള്ള കപ്പലിന് 22 നോട്ടില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയും.
Kerala
പനാജി: നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ ജാമ്യം തേടി ഉടമകളായ ലുത്ര സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. തീപിടിത്തത്തിൽ പങ്കില്ലെന്ന വാദം ഉയർത്തിയാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും കോടതിയെ സമീപിച്ചിരിക്കുന്നത്.
നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളും ക്ലബുടമകളുമായ സഹോദരങ്ങൾ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്നു.
തുടർന്ന് ഇരുവരെയും തായ്ലൻഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 6ന് രാത്രി 11ന് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ടിക്കറ്റെടുത്ത് തായ്ലൻഡിലേക്ക് കടന്നത്.
National
പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡല്‍ഹി: ഗോവയില്‍ നിശാ ക്ലബിന് തീപിടിച്ച അതേസമയത്തുതന്നെ ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്ലാന്‍ഡിലേക്ക് പുറപ്പെട്ടതെന്ന് കണ്ടെത്തൽ. തീപിടിത്തം നടക്കുന്ന അതേസമയത്തുതന്നെയാണ് ഇരുവരും ഫുക്കെറ്റിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ 1.17ന് മേക്ക് മൈട്രിപ് ട്രാവല്‍ പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. അര്‍പോറ ആസ്ഥാനമായുള്ള ഇവരുടെ നൈറ്റ് ക്ലബില്‍ ഗോവ പോലീസും അഗ്നിശമന സേനയും അപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 25 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്.
ഇമിഗ്രേഷന്‍ രേഖകള്‍ പ്രകാരം ഇവര്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 5.30ന് ഫുക്കെറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് യാത്ര ചെയ്തത്. അതിനിടെ ഇരുവരും ഡല്‍ഹി കോടതിയില്‍ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തായ്ലാന്‍ഡില്‍നിന്ന് അറസ്റ്റ് ഒഴിവാക്കി ഡല്‍ഹിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും നാലാഴ്ചത്തെ സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. ജോലിക്കായി തായ്ലാന്‍ഡിലേക്ക് പോയെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. എന്നാല്‍ ഇരുവരുടേയും വേഗത്തിലുള്ള രക്ഷപ്പെടലിനെ അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായാണ് ഗോവ ഡിജിപി അലോക് കുമാര്‍ വിലയിരുത്തുന്നത്.
Kerala
കൊച്ചി: നടിയെ ആക്രമിക്കാൻ ദിലീപ് നേരത്തെയും ശ്രമം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ.
2017 ജനുവരി മൂന്നിന് ഗോവയില്‍ വച്ച് കുറ്റകൃത്യം നടത്താനായിരുന്നു പദ്ധതിയിട്ടത്. നടി നായികയായ സിനിമ ചിത്രീകരിച്ചിരുന്നത് ഗോവയില്‍ വച്ചായിരുന്നു. അപ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്.
അന്ന് നടിയെ വിമാനത്താവളത്തില്‍ നിന്നും കൂട്ടിയത് പള്‍സര്‍ സുനിയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇയാള്‍ തന്നെയാണ് നടിയുടെ ഡ്രൈവറായിരുന്നത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് നടി റോഡു മാര്‍ഗം കൊച്ചിയിലേക്ക് വരുമെന്നായിരുന്നു സംഘം കണക്കുകൂട്ടിയത്. ഈ യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു പദ്ധതി. നടിയോടൊപ്പം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരവണനും ഉണ്ടായിരുന്നത് ആദ്യം പദ്ധതി നടപ്പാക്കുന്നതിനു തടസമായി.
ഒരു ട്രാവലറിൽ വച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്താനായിരുന്നു പള്‍സര്‍ സുനിയുടെ ക്വട്ടേഷന്‍. ഇതിനായി വാഹനം ലഭിക്കുമോയെന്ന് ചോദിച്ച് പള്‍സര്‍ സുനി, കേസിലെ 173-ാം സാക്ഷിയായ സെന്തില്‍കുമാറിനെ വിളിച്ചു. നാലാം പ്രതി വിജീഷിനെ 20 തവണ വിളിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിനേയും മൂന്നാം പ്രതി മണികണ്ഠനേയും സുനില്‍ കുമാര്‍ ഗോവയില്‍ നിന്ന് വിളിച്ചിരുന്നു.
ജനുവരി അഞ്ചിന് അപ്രതീക്ഷിതമായി നടി കേരളത്തിലേക്ക് മടങ്ങിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യശ്രമം പരാജയപ്പെട്ടതോടെയാണ് ഫെബ്രുവരി 17 ന് കൃത്യം നടപ്പാക്കിയത്.
National
ന്യൂഡൽഹി: ഗോവ തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഗോവയിലെ നിശാക്ലബിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 25 പേരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോര്‍ത്ത് ഗോവയിലെ അര്‍പോറയിലാണ് സംഭവം. റോമിയോ ലെയ്നിലെ ബിര്‍ച്ച് നൈറ്റ്ക്ലബിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
National
അർപോറ: ഗോവയിലെ ക്ലബിലുണ്ടായ അഗ്നിബാധയിൽ 23 പേർ മരിച്ചു. ഗോവയിലെ അർപോറയിലെ നിശാക്ലബിൽ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മരിച്ചവരിൽ ഏറെയും ക്ലബിലെ ജീവനക്കാരാണെന്നാണ് സൂചന. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
National
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍.
മുന്‍ സിവില്‍, വ്യോമയാന മന്ത്രിയാണ് ഗജപതി രാജു. നിലവില്‍ ശ്രീധരന്‍പിള്ളയ്ക്ക് പകരം നിയമനം നല്‍കിയിട്ടില്ല.
മൂന്നിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതിഭവനില്‍നിന്ന് ഉത്തരവിറങ്ങിയത്. ഹരിയാന ഗവര്‍ണറായി ആസിം കുമാര്‍ ഘോഷിനെ നിയമിച്ചു. ലഡാക്കിന്റെ ലഫ്.ഗവര്‍ണറായി കവീന്ദർ സിംഗിനെയും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.