x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ജ​ന​ഹി​ത​ത്തി​ന് വേ​ണ്ടി ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ത​മാ​യി വി​ര​മി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് പൂ​ർ​ണ അ​ധി​കാ​രം': സു​പ്രീം​കോ​ട​തി

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 03:55 AM IST | Updated: November 11, 2026 03:55 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ർ​വീ​സി​ൽ തു​ട​രു​ന്ന​ത് ജ​ന​ഹി​ത​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​രു​തു​ന്ന ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് വി​പു​ല​മാ​യ അ​ധി​കാ​ര​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി. ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​പ്പീ​ൽ ത​ള്ളി​ക്കൊ​ണ്ടാ​ണ്  സു​പ്രീം​കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.  

സ​മാ​ന​മാ​യ സേ​വ​ന​രേ​ഖ​യു​ള്ള മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ സ​ർ​വീ​സി​ൽ തു​ട​രു​ന്നു എ​ന്ന​തു​കൊ​ണ്ടു മാ​ത്രം നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ ചോ​ദ്യം ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ര​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള വീ​ഴ്ച​ക​ളെ​യോ തെ​റ്റു​ക​ളെ​യോ അ​ടി​സ്ഥാ​ന​മാ​ക്കി സ​മ​ത്വ​ത്തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 

നി​ർ​ബ​ന്ധി​ത വി​ര​മി​ക്ക​ൽ അ​ധി​കാ​രം അ​നി​യ​ന്ത്രി​ത​മ​ല്ല. തെ​ളി​വു​ക​ളു​ടെ അ​ഭാ​വം, ദു​രു​ദ്ദേ​ശം, അ​ല്ലെ​ങ്കി​ൽ പ​ക്ഷ​പാ​തി​ത്വം എ​ന്നി​വ തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ കോ​ട​തി​ക്ക് ഇ​ട​പെ​ടാ​മെ​ന്ന് ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 14 ജീ​വ​ന​ക്കാ​രെ വി​ല​യി​രു​ത്തി​യ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ അ​ഞ്ച് പേ​രെ ഒ​ഴി​വാ​ക്കാ​ൻ കോ​ട​തി ശി​പാ​ർ​ശ ന​ൽ​കി. 2013-2017 കാ​ല​യ​ള​വി​ൽ 'ബി' ​ഗ്രേ​ഡി​ന് താ​ഴെ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. എ​ല്ലാ​വ​ർ​ക്കും ഒ​രേ മാ​ന​ദ​ണ്ഡ​മാ​ണ് ബാ​ധ​ക​മാ​ക്കി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 

Tags : supremecourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up