Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supremecourt

ദീപകിന് ആശ്വാസം; നിയമനടപടികൾ സുപ്രീംകോടതി തടഞ്ഞു

ന്യൂ​​​​ഡ​​​​ല്‍​ഹി: മു​​​​സ്‌​​​​ലിം ക​​​​ട​​​​യു​​​​ട​​​​മ​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ബ​​​​ജ്‌‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ എ​​​​തി​​​​ര്‍​ത്ത മു​​​​ഹ​​​​മ്മ​​​​ദ് ദീ​​​​പ​​​​ക്കി​​​​നെ​​​​തി​​​​രാ​​​​യ (ദീ​​​​പ​​​​ക് കു​​​​മാ​​​​ര്‍) നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​ന്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

ത​​​​നി​​​​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത എ​​​​ഫ്ഐ​​​​ആ​​​​ര്‍ ചോ​​​​ദ്യം ചെ​​​​യ്തു​​​​കൊ​​​​ണ്ട് ദീ​​​​പ​​​​ക് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്.

ഈ ​​​​കേ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​സ്റ്റു​​​​ക​​​​ള്‍ ഇ​​​​ടു​​​​ന്ന​​​​തി​​​​ല്‍​നി​​​​ന്നോ പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ല്‍​നി​​​​ന്നോ ദീ​​​​പ​​​​ക്കി​​​​നെ വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു.

ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍​നി​​​​ന്ന് മു​​​​സ്‌​​​​ലിം ക​​​​ട​​​​യു​​​​ട​​​​മ​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ജിം ​​​​ട്രെ​​​​യി​​​​ന​​​​റാ​​​​യ ദീ​​​​പ​​​​ക് കു​​​​മാ​​​​ര്‍ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ​​​​ത്. നി​​​​ന്‍റെ പേ​​​​രെ​​​​ന്താ​​​​ണെ​​​​ന്ന് അ​​​​ക്ര​​​​മി​​​​ക​​​​ള്‍ ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ ഹി​​​​ന്ദു​​​​മ​​​​ത വി​​​​ശ്വാ​​​​സി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം മു​​​​ഹ​​​​മ്മ​​​​ദ് ദീ​​​​പ​​​​ക് എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​ങ്ങ​​​​ളി​​​​ല്‍ വൈ​​​​റ​​​​ലാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ സം​​​​ഹി​​​​ത​​​​യി​​​​ലെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ദീ​​​​പ​​​​ക്കി​​​​നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യി വി​​​​ജ​​​​യ് റാ​​​​വ​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ പൊ​​​​ലീസ് കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

ജെ​പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് കം​​​​ബൈ​​​​ൻ​​​​ഡ് സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ് പ്രി​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നും ജാ​​​​ർ​​​​ഖ​​​​ണ്ഡ് പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ (ജെ​​​​പി​​​​എ​​​​സ്‌​​​​സി) നി​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി.

പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ത് ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ സ്റ്റേ ​​​​ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചു​​​​വെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് സി​​​​ബി​​​​ഐ​​​​ക്കോ വി​​​​ര​​​​മി​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​ക്കോ അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി​​​​യെ ഏ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം സു​​​​പ്രീം​​​​കോ​​​​ട​​​​തി തേ​​​​ടി​​​​യ​​​​ത്.

National

പെ​രു​മ്പാ​വൂ​ർ ബ​ലാ​ത്സം​ഗ കേ​സ് പ്ര​തി​യു​ടെ ജ​യി​ൽ​മാ​റ്റം; പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പെ​​​​രു​​​​മ്പാ​​​​വൂ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം​​​​ചെ​​​​യ്‌​​​​തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​മീ​​​​ർ ഉ​​​​ൾ ഇ​​​​സ്‌​​​​ലാ​​​​മി​​​​ന്‍റെ ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ർ​​​​ജി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്‌​​​​ക്കു​​​​വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ അ​​​​ന്ത‌​​​​ർ​​​​സം​​​​സ്ഥാ​​​​ന ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി​​​​വ​​​​രു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കാ​​​​ൻ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ദീ​​​​പാ​​​​ങ്ക​​​​ർ ദ​​​​ത്ത, ശീ​​​​ൽ നാ​​​​ഗു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ചോ​​​​ദി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി.

ആ​​​​സാ​​​​മി​​​​ലു​​​​ള്ള കു​​​​ടും​​​​ബ​​​​ത്തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി ത​​​​ന്നെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ജ​​​​യി​​​​ൽ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു പ്ര​​​​തി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്‌​​​​ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ജ​​​​യി​​​​ൽ​​​​ച​​​​ട്ടം 587 അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ എ​​​​തി​​​​ർ​​​​ത്തു.

മു​​​​ഹ​​​​മ്മ​​​​ദ് അ​​​​മീ​​​​ർ ഉ​​​​ൾ ഇ​​​​സ്‌​​​​ലാ​​​​മി​​​​ന് വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ച്ച വ​​​​ധ​​​​ശി​​​​ക്ഷ കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി 2024ൽ ​​​​ശ​​​​രി​​​​വ​​​​ച്ചി​​​​രു​​​​ന്നു. അ​​​​പ്പീ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.

ഈ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജ​​​​യി​​​​ൽ​​​​മാ​​​​റ്റ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വാ​​​​ദം.

National

എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണം; അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ് പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ ത​നി​ക്കെ​തി​രെ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ട്ടെ​ന്നും എ​ഫ്ഐ​ആ​ർ പൂ​ർ​ണ​മാ​യും കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് പോ​ലും പോ​ലീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും, സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ക​ട​യു​ട​മ​ക​ളു​ടെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും തു​ട​ങ്ങി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യു​ടെ ഹ​ർ​ജി.

National

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ: പാ​ക​പ്പി​ഴ​ക​ളു​ടെ പേ​രി​ൽ മാ​ർ​ക്ക് ന​ൽ​കാ​നാ​കി​ല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ​ഴികേ​ട്ട സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് (ഒ​എ​സ്എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാഴ്ച​ത്തെ സ​മ​യം ന​ൽ​കി​യി​രു​ന്നെ​ന്നും 1.68 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യി അ​പേ​ക്ഷി​ച്ചെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഒ​എ​സ്എം സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പു​ന​ർ​മൂ​ല്യനി​ർ​ണ​യ​ത്തി​ൽ സി​ബി​എ​സ്ഇ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ കാ​ര​ണം പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല​ർ​ക്കും തി​രു​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭി​ച്ച​തു​മി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ബു​ദ്ധി​മു​ട്ട് നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ് മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ചെ​ങ്കി​ലും ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ കു​റ​വ് മാ​ർ​ക്ക് ല​ഭി​ച്ച​ത് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ച​താ​യും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച പു​തു​ക്കി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ല​മു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, അ​പാ​ക​ത​ക​ൾ മൂ​ലം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ഹ​ർ​ജി​ക്കാ​രോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

National

സിവില്‍ ജഡ്ജിയാകാൻ ഒരുവർഷത്തെ പരിചയം മതി

ന്യൂ​ഡ​ല്‍ഹി: സി​വി​ല്‍ ജ​ഡ്ജി​യാ​കാ​ന്‍ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലെ പ​രി​ച​യം ഒ​രു വ​ര്‍ഷ​മാ​യി കു​റ​ച്ച് സു​പ്രീം​കോ​ട​തി.

എ​ന്‍ട്രി ലെ​വ​ല്‍ ജു​ഡീ​ഷ​ല്‍ സ​ര്‍വീ​സ് പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നി​യ​മ​ബി​രു​ദ​ധാ​രി​ക​ള്‍ക്ക് നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്ന മൂ​ന്ന് വ​ര്‍ഷ​ത്തെ പ്ര​ഫ​ഷ​ണ​ല്‍ പ്രാ​ക്‌​ടീ​സ് കാ​ലാ​വ​ധി​യാ​ണ് കു​റ​ച്ച​ത്.

2025 മേ​യി​ലെ വി​ധി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​ഉ​ത്ത​ര​വ്. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ എ.​ജി. മ​സി​ഹ്, കെ. ​വി​നോ​ദ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. 2027 ഏ​പ്രി​ല്‍ ഒ​ന്നി​നുശേ​ഷം വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന പ​രീ​ക്ഷ​ക​ള്‍ക്ക് പു​തി​യ നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

National

സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ലെ പോ​ലീ​സ് അ​തി​ക്ര​മം: അ​ന്വേ​ഷി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീംകോ​ട​തി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന സി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ന്ന​ത​ത​ല സ​മി​തി​യെ രൂ​പീ​ക​രി​ച്ചു. സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ആ​ർ. സു​ഭാ​ഷ് റെ​ഡ്ഡി​യാ​ണ് അ​ഞ്ചം​ഗ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി, ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളെ​യും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. 

പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ര​വി​ശ​ങ്ക​ർ ജ​യി​ൻ, മു​ൻ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ശാ​ലീ​ന്ത​ർ കൗ​ർ, സി​ബി​ഐ ഡ​യ​റ​ക്ട​ർ റി​ഷി​കു​മാ​ർ ശു​ക്ല, മു​ൻ മേ​ഘാ​ല​യ ഡി​ജി​പി എ​ൽ.​ആ​ർ. ബി​ഷ്ണോ​യി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. പ്ര​ധാ​ന​മാ​യും ആ​റ് വി​ഷ​യ​ങ്ങ​ളാ​ണ് സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളും സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. 

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പെ​ല്ല​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം സ​മി​തി പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കും. കൂ​ടാ​തെ, മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ല​ക്ട്രി​ക് ബാ​റ്റ​ൺ ഉ​പ​യോ​ഗി​ച്ച​തും പ്ര​തി​ഷേ​ധം നേ​രി​ടു​ന്ന​തി​ൽ പ​രി​ധി​യി​ൽ ക​വി​ഞ്ഞ ബ​ല​പ്ര​യോ​ഗം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും. സ​മി​തി​യു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും സു​പ്രീം​കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ. 

വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ മൗ​നം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ.  

National

ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളെ​യും ചു​ട്ടു​കൊ​ന്ന കേ​സ്; ധാ​രാ സിം​ഗി​ന്‍റെ ശി​ക്ഷാ ഇ​ള​വി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ൽ ഓ​സ്ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളെ​യും ചു​ട്ടു​കൊ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി ധാ​രാ സിം​ഗി​ന്‍റെ ശി​ക്ഷാ ഇ​ള​വി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി.

ധാ​രാ സിം​ഗി​ന്‍റെ ജ​യി​ല്‍ മോ​ച​ന​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ഒ​ഡീ​ഷ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​ടു​ത്ത​മാ​സം ര​ണ്ടി​ന​കം തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

ധാ​രാ സിം​ഗി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. ഇ​ന്ന് തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 1999ലെ ​കേ​സി​ല്‍ 26 വ​ര്‍​ഷ​മാ​യി ജ​യി​ലി​ലാ​ണ് ധാ​രാ സിം​ഗ്.

International

ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി പാ​കി​സ്ഥാ​ൻ സു​പ്രീം​കോ​ട​തി

ക​റാ​ച്ചി: പാ​കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ പാ​കി​സ്ഥാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​കി​സ്ഥാ​ൻ തെ​ഹ്രീ​കെ ഇ​ൻ​സാ​ഫും കു​ടും​ബ​വും ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ അം​ഗീ​കാ​ര​മാ​യ​ത്. 

48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ ഷി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും സെ​പ്റ്റം​ബ​ർ 16 വ​രെ ചി​കി​ത്സ​യി​ൽ തു​ട​രാ​നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.ആ​വ​ശ്യ​ത്തി​ന് ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി 85 ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി അ​മി​ക്ക്യ​സ് ക്യൂ​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ ഉ​ത്ക​ണ്ഠ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. 

ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി മ​ക്ക​ളാ​യ സു​ലൈ​മാ​ൻ ഖാ​ൻ, കാ​സിം ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ, അ​ഭി​ഭാ​ഷ​ക​ർ​ക്കോ, ഡോ​ക്ട​ർ​മാ​ർ​ക്കോ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 73-കാ​ര​നാ​യ ഇ​മ്രാ​ൻ ഖാ​നെ​തി​രെ​യു​ള്ള കേ​സു​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് പാ​ർ​ട്ടി ആ​രോ​പി​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ പി​ടി​ഐ സ്വാ​ഗ​തം ചെ​യ്തു. 

National

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് ആ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​മി​ത അ​ധി​കാ​ര പ്ര​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ഷ​യ​ത്തി​ലും ഇ​ന്ന് കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.

National

വിളനാശത്തിന്‍റെ പേരിൽ ആനത്താരകൾ തടയാനാകില്ല: സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​ന​​​ത്താ​​​ര​​​ക​​​ളി​​​ൽ ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. രാ​​​ജ്യ​​​ത്തെ ആ​​​ന​​​ത്താ​​​ര​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ർ​​​വേ ന​​​ട​​​ത്താ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി. ​​​മോ​​​ഹ​​​ന എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ സ്വാ​​​ഭാ​​​വി​​​ക സ​​​ഞ്ചാ​​​ര​​​പാ​​​ത​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ആ​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ തോ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തോ മ​​​റ്റു നി​​​ർ​​​ബ​​​ന്ധി​​​ത ന​​​ട​​​പ​​​ടി​​​ക​​​ളോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ല​​​പാ​​​ടും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

ആ​​​ന​​​ക​​​ൾ​​​ക്കു ത​​​ട​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​തെ സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ കാ​​​ര​​​ണം അ​​​തു ന​​​ട​​​പ്പാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ആ​​​ന​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ദീ​​​ർ​​​ഘ​​​ദൂ​​​രം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ശീ​​​ല​​​മു​​​ള്ള​​​വ​​​യാണെ​​​ന്നും വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​യു​​​ടെ വ​​​ഴി​​​യി​​​ൽ ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​ന​​​ത്താ​​​ര​​​ക​​​ളി​​​ൽ ത​​​ട​​​സം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കേ​​​സാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹ​​​ർ​​​ജി ആ​​​റാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

National

പാക്കേജ് ഫുഡിലെ മുന്നറിയിപ്പ്: കടുപ്പിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പാ​ക്കേ​ജ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര, കൊ​ഴു​പ്പ്, ഉ​പ്പ് എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ലേ​ബ​ലു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തിരേ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര അ​ഥോ​റി​റ്റി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

ഫെ​ബ്രു​വ​രി പ​ത്തി​ന് ന​ൽ​കി​യ ഉ​ത്ത​ര​വ് വെ​റു​തെ ആ​യി​രു​ന്നി​ല്ലെ​ന്നും ന​ട​പ്പാ​ക്കേ​ണ്ട നി​ർ​ദേ​ശം ആ​യി​രു​ന്നു​വെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി.​ പ​ർ​ദി​വാ​ല, കെ.​ വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വ​ൻ​കി​ട നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ സ​മ്മ​ർ​ദത്തി​ന് വ​ഴ​ങ്ങി​യാ​ണോ കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തി​രു​ന്ന​തെ​ന്നും ബെ​ഞ്ച് എ​ഫ്എ​സ്എ​സ്എ​ഐ​യോ​ട് ചോ​ദി​ച്ചു.

National

മുല്ലപ്പെരിയാറിലെ മരംമുറി: കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്.

മരം മുറിക്കാൻ അനുമതി നൽകിയെന്ന് കേരളത്തിന്‍റെ മുതിർന്ന അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.

അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്‌നാട് സർക്കാരിന്‍റെ നിലപാട്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

എന്നാൽ, കേരളത്തിന്‍റെ അംഗീകാരം ലഭിക്കാത്തതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ തങ്ങളെ ഒക്ടോബറിൽ അറിയിച്ചതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

National

ഞാൻ രാഷ്‌ട്രീയ ഇര, സുപ്രീംകോടതിയെ സമീപിക്കും: തരുൺ തേജ്പാൽ

പ​​​​നാ​​​​ജി: താ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​യാ​​​​ണെ​​​​ന്ന് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​യോ​​​​ടു ത​​​​രു​​​​ൺ തേ​​​​ജ്പാ​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​ക്കെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നും സ​​​​ത്യം പു​​​​റ​​​​ത്തു​​​​വ​​​​രു​​​​മെ​​​​ന്നും തേ​​​​ജ്പാ​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

തെ​​​​ഹ​​​​ൽ​​​​ക്ക​​​​യി​​​​ലെ എ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് എ​​​​നി​​​​ക്കെ​​​​തി​​​​രേ നീ​​​​ക്ക​​​​മു​​​​ണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണം. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യോ എ​​​​ഴു​​​​തു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ അ​​​​വ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ടും. അ​​​​വ​​​​ർ എ​​​​ന്‍റെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​ട​​​ഞ്ഞു. തെ​​​​ഹ​​​​ൽ​​​​ക്ക​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർ​​​​ത്തി​​​​വ​​​​യ്പി​​​​ച്ചു. എ​​​​ന്‍റെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​ഞ്ഞു. ജു​​​​ഡീ​​​​ഷ​​​​റി​​​​യി​​​​ൽ​ എ​​​​നി​​​​ക്കു വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട് -തേ​​​​ജ്പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

ഐ​​​​പി​​​​സി സെ​​​​ക്ഷ​​​​ന്‍ 378 പ്ര​​​​കാ​​​​രം 10 വ​​​​ര്‍ഷ​​​​ത്തെ ക​​​​ഠി​​​​ന ത​​​​ട​​​​വി​​​നും അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ പി​​​​ഴ​​​​യ്ക്കും ഐ​​​​പി​​​​സി 354(എ) ​​​​വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ഒ​​​​രു വ​​​​ര്‍ഷ​​​​ത്തെ ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും 10,000 രൂ​​​​പ പി​​​​ഴ​​​​യ്ക്കും 254( ബി) ​​​​വ​​​​കു​​​​പ്പു പ്ര​​​​കാ​​​​രം മൂ​​​​ന്നു വ​​​​ര്‍ഷ​​​​ത്തെ ക​​​​ഠി​​​​ന ത​​​​ട​​​​വി​​​നു​​​​മാ​​​​ണ് തേ​​​​ജ്പാ​​​​ലി​​​നെ ശി​​​​ക്ഷി​​​ച്ച​​​ത്. ശി​​​​ക്ഷ​​​​ക​​​​ള്‍ ഒ​​​​രു​​​​മി​​​​ച്ച് അ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ മ​​​​തി എ​​​​ന്ന​​​​തി​​​​നാ​​​​ല്‍ ത​​​​രു​​​​ണ്‍ തേ​​​​ജ്പാ​​​​ല്‍ പ​​​​ത്തു വ​​​​ര്‍ഷം ജ​​​​യി​​​​ലി​​​​ല്‍ ക​​​​ഴി​​​​യേ​​​​ണ്ടി വ​​​​രും.

National

എൻടിഎ: സർക്കാർ സത്യവാങ്മൂലത്തിൽ മറുപടി തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​ക്കി മാ​റ്റു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹ​ർ​ജി​ക്കാ​രു​ടെ മ​റു​പ​ടി തേ​ടി സു​പ്രീം​കോ​ട​തി.

പ​രീ​ക്ഷാ​രീ​തി മാ​റ്റാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നെ​ങ്കി​ൽ അ​ത് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​ഴ​യ രീ​തി​യി​ൽ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച​താ​യും ഹ​ർ​ജി​ക്കാ​രാ​യ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ന​ന്ദ​ൻ നി​ലേ​ക്ക​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു എ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. കൂ​ടാ​തെ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​താ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് അ​മ​ൻ​മെ​ന്‍റ് ആ​ക്ട് 2026 പ്ര​കാ​രം നി​യ​മ​നി​ർ​മാ​ണം ശ​ക്ത​മാ​ക്കി​യ​താ​യും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ഘ​ട​ന മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് അ​രാ​ധെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് 19ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

National

രാഷ്‌ട്രീയ പാർട്ടിയുടെ ഔദ്യോഗിക തീരുമാനത്തിന് മുൻഗണന: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം അ​ത​ത് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ തീ​രു​മാ​ന​ത്തേ​ക്കാ​ൾ മു​ൻ​ഗ​ണ​ന​യെ​ന്ന് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ച് സു​പ്രീം​കോ​ട​തി.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും മേ​ൽ അ​ത​ത് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ നി​യ​ന്ത്ര​ണ​മു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ത്ത മ​ഹാ​രാ​ഷ്‌​ട്ര സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടും ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ ശി​വ​സേ​ന​യാ​യി അം​ഗീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ​യു​മു​ള്ള ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

National

കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത നീ​റ്റ് യു​ജി പ​രീ​ക്ഷ പരിഗണനയിലെന്നു കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​പ​​​​രീ​​​​ക്ഷ​​​​യാ​​​​യ നീ​​​​റ്റ് യു​​​​ജി പേ​​​​പ്പ​​​​ര്‍-​​​​പെ​​​​ന്‍ രീ​​​​തി​​​​യി​​​​ൽ​​​നി​​​​ന്നും കം​​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തും എ​​​​ൻ​​​ജി​​​​നി​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യാ​​​​യ ജെ​​​​ഇ​​​​ഇ​​​​യ്ക്കു സ​​​​മാ​​​​ന​​​​മാ​​​​യി ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​ട​​​​ക്ക​​​​മു​​​​ള്ള മാ​​​​റ്റം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ.

നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യിൽ ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷ ഏ​​​​ജ​​​​ൻ​​​​സി പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്ക​​​​ണ​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​ത്.

National

പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​തെ കേ​ൾ​ക്കാ​ൻ ത​യാ​റാ​ക​ണം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ക്ര​​​​മ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന യു​​​​വാ​​​​ക്ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ജൂ​​​​ലൈ 20ന് ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ചി​​​​ൽ കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ​​​പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്നും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം.

സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നും അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

National

കാവേരി: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​വേ​​​രി ന​​​ദി​​​യി​​​ൽ നി​​​ന്ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ജ​​​ലം​​​വി​​​ട്ടു​​​ത​​​രാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ സി.​​​ ജോ​​​സ​​​ഫ് വി​​​ജ​​​യ് സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

കാ​​​വേ​​​രി ജ​​​ല അ​​​ഥോറിറ്റി നി​​​ർ​​​ദേ​​​ശി​​​ച്ച അ​​​ള​​​വി​​​ൽ ജ​​​ലം ന​​​ൽ​​​കാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​താ​​​യി ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ബി. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 29 മു​​​ത​​​ൽ 16 ദി​​​വ​​​സ​​​ത്തേ​​​ക്ക് ത​​​മി​​​ഴ്നാ​​​ടി​​​നു പ്ര​​​തി​​​ദി​​​നം 3,500 ഘ​​​ന​​​യ​​​ടി ജ​​​ലം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ഥോറി​​​റ്റി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​തു​​പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് ത​​മി​​ഴ്നാ​​ടി​​ന്‍റെ ആ​​ക്ഷേ​​പം.

National

അ​രു​ണാ​ച​ൽ സ​ർ​ക്കാ​രി​ന്‍റെ നി​സ​ഹ​ക​ര​ണ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പെ​​​​മ ഖ​​​​ണ്ഡു​​​​വി​​​​നെ​​​​തി​​​​രാ​​​​യ അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​ക്കേ​​​​സി​​​​ലെ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ടു സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ സം​​​സ്ഥാ​​​ന ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടും ആ​​​​ഭ്യ​​​​ന്ത​​​​ര പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടും പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി. പെ​​​​മ ഖ​​​​ണ്ഡു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കു ച​​​​ട്ട​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച് കോ​​​​ടി​​​​ക​​​​ളു​​​​ടെ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് ക​​​​രാ​​​​റു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യെ​​​​ന്ന​​​​താ​​​​ണു കേ​​​​സ്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ത​​​​ത്‌​​​​സ്ഥി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, സ​​​​ന്ദീ​​​​പ് മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു രേ​​​​ഖ​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ഏ​​​​ജ​​​​ൻ​​​​സി ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്ന് നി​​​​രീ​​​​ക്ഷി​​​​ച്ച കോ​​​​ട​​​​തി, ഈ​​​​മാ​​​​സം 24ന് ​​​​നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നും മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​നും സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പെ​​​​മ ഖ​​​​ണ്ഡു​​​​വി​​​​നെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2015 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 2025 ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ ന​​​​ട​​​​ന്ന ക​​​​രാ​​​​ർ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി സി​​​​ബി​​​​ഐ​​​​യോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തോ​​​​ട് സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും രേ​​​​ഖ​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് കോ​​​​ട​​​​തി ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

National

കാവേരി ജലതർക്കം: തമിഴ്നാട് സുപ്രീംകോടതിയിലേക്ക്

ചെ​​​ന്നൈ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​ത് പാ​​​ർ​​​ട്ടി അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്നാ​​​ലും അ​​​വ​​​ർ ത​​​മി​​​ഴ്നാ​​​ടി​​​ന് ജ​​​ലം ന​​​ൽ​​​കാ​​​ൻ മ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കാ​​​വേ​​​രി​​​യി​​​ലെ ജ​​​ലം പ​​​ങ്കി​​​ടു​​​ന്ന​​​തി​​​ൽ നീ​​​തി​​​ക്കാ​​​യി സം​​​സ്ഥാ​​​നം വീ​​​ണ്ടും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​മ​​​ന്ത്രി സി.​​​ടി.​​​ആ​​​ർ. നി​​​ർ​​​മ​​​ൽ​​​കു​​​മാ​​​ർ.

മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യംകൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം വി​​​ളി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ(​​​സി​​​ഡ​​​ബ്ല്യു​​​എം​​​എ)​​​നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​പോ​​​ലും ആ​​​വ​​​ർ​​​ത്തി​​​ച്ച് നി​​​ര​​​സി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​വേ​​​രി​​​യി​​​ലും മേ​​​ക്കേ​​​ദാ​​​ട്ടു ഡാം ​​​ത​​​ർ​​​ക്ക​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യാ​​​ണ് ആ​​​ശ്ര​​​യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​ഡ​​​ബ്ല്യു​​​എം​​​എ നി​​​ർ​​​ദേ​​​ശം കൂ​​​ടി ക​​​ർ​​​ണാ​​​ട​​​ക നി​​​രാ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

ജ​യി​ലു​ക​ളി​ലെ വി​വേ​ച​നം: നി​രീ​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രിക്കാൻ സുപ്രീംകോടതി നിർദേശം ​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ൽ ജാ​​​​തി, ലിം​​​​ഗം, വൈ​​​​ക​​​​ല്യം എ​​​​ന്നി​​​​വ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​ള്ള വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം.

ത​​​​ട​​​​വ​​​​റ​​​​ക​​​​ളി​​​​ലെ ജാ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, കെ. ​​​​വി​​​​നോ​​​​ദ് ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

2016ലെ ​​​​മോ​​​​ഡ​​​​ൽ പ്രി​​​​സ​​​​ൺ മാ​​​​ന്വ​​​​ൽ ​​​​പ്ര​​​​കാ​​​​രം ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലും ബാ​​​​ഹ്യനി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ്വ​​​​ത​​​​ന്ത്ര ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ന്നാ​​​​ൽ നി​​​​ല​​​​വി​​​​ൽ ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തോ കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തോ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് കേ​​​​സി​​​​ലെ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഡോ. ​​​​എ​​​​സ്. മു​​​​ര​​​​ളീ​​​​ധ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ജ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ജാ​​​​തി കോ​​​​ള​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ൽ, ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​ജോ​​​​ലി​​​​ക​​​​ൾ പു​​​​റം​​​​ക​​​​രാ​​​​ർ ന​​​​ൽ​​​​ക​​​​ൽ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഐ​​​​ശ്വ​​​​ര്യ ഭാ​​​​ട്ടി​​​​യ​​​​യോ​​​​ടു ബെ​​​​ഞ്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന​​​​കം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണം. സെ​​​​പ്റ്റ​​​​ബ​​​​ർ പ​​​​ത്തി​​​​നു കേ​​​​സ് വീ​​​​ണ്ടും കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

National

പെ​ല്ല​റ്റ് വെടിവയ്പിൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​നി​​​ടെ റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്‌​​​​സി​​​​ന്‍റെ (ആ​​​​ർ​​​​എ​​​​എ​​​​ഫ്) പെ​​​​ല്ല​​​​റ്റ് വെടിവയ്പിൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഡ​​​​ൽ​​​​ഹി സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​​ നേ​​​​രേ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന് പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്‌​​​​മാ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​ മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കുനേരേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​തു നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ൽ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം കോ​​​​ട​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളു​​​​ടെ ലോ​​​​ഗ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

വെടിവയ്പിനെ പി​​​ന്തു​​​ണ​​​ച്ച് സി​​​ആ​​​ർ​​​പി​​​എ​​​ഫ് മേ​​​ധാ​​​വി

വി​​​​ദ്യാ​​​​ർ​​​​ഥി​​​​സമരത്തി​​​​നു​​​​ നേ​​​​രേ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള റാ​​​​പ്പി​​​​ഡ് ആ​​​​ക്‌​​​​ഷ​​​​ൻ ഫോ​​​​ഴ്സ് പെ​​​​ല്ല​​​​റ്റ് തോ​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തിൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ല​​​​ട​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പി​​​​ന്തു​​​​ണ​​​​ച്ച് ​സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് മേ​​​​ധാ​​​​വി രം​​​​ഗ​​​​ത്തെ​​​​ത്തി.

ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജോ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം താ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഗ്യാ​​​​നേ​​​​ന്ദ്ര പ്ര​​​​താ​​​​പ് സിം​​​​ഗ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഔ​​​​ദ്യോ​​​​ഗി​​​​ക ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ടു​​​​ക്കു​​​​ന്ന ഏ​​​​തു തീ​​​​രു​​​​മാ​​​​ന​​​​ത്തിന്‍റെയും ചെ​​​​യ്യു​​​​ന്ന ഏ​​​​തു പ്ര​​​​വൃ​​​​ത്തി​​​​യുടെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം താ​​​​ൻ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മോ മ​​​​റു​​​​പ​​​​ടി​​​​പ​​​​റ​​​​യ​​​​ലോ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്നി​​​​ട​​​​ത്തെ​​​​ല്ലാം ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​ന്ന​​​​ നി​​​​ല​​​​യി​​​​ൽ താ​​​​ൻ അ​​​​ത് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

National

രാജിവയ്ക്കൂ, പുറത്തുപോകൂ; ബിഹാറിൽ ദീപക് പ്രകാശ് മ​​​​ന്ത്രി​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​ത് ‌എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലെന്ന് സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​തെ ആ​​​​റു​​​​മാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​ന്ത്രി​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​ത് എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ബി​​​​ഹാ​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി. മ​​​​ന്ത്രി​​​​യാ​​​​യ​​​ശേ​​​​ഷം ആ​​​​റു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​മെ​​​​ന്നാ​​​​ണു നി​​​​യ​​​​മം. എ​​​​ന്നാ​​​​ൽ, കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ബി​​​ഹാ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത്​​​​രാ​​​​ജ് മ​​​​ന്ത്രി ദീ​​​​പ​​​​ക് പ്ര​​​​കാ​​​​ശ് ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​റു​​​മാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​കം മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്.

നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ നാ​​​​ലു മാ​​​​സ​​​​വും 26 ദി​​​​വ​​​​സ​​​​വും മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ദീ​​​​പ​​​​ക് പ്ര​​​​കാ​​​​ശ് ഏ​​​​പ്രി​​​​ൽ 15ന് ​​​​നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ രാ​​​​ജി​​​വ​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ത്താ​​​​കു​​​​ക​​​​യും 22 ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം മേ​​​​യ് ഏ​​​​ഴി​​​​ന് സ​​​​മ്രാ​​​​ട്ട് ചൗ​​​​ധ​​​​രി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ വീ​​​​ണ്ടും മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ആ​​​​റു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു ത​​​​വ​​​​ണ മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തി​​​​ട്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 164(4) വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത ഒ​​​​രാ​​​​ൾ​​​​ക്കു മ​​​​ന്ത്രി​​​​യാ​​​​യി തു​​​​ട​​​​രാ​​​​ൻ ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​റു​​​​മാ​​​​സ​​​​ത്തെ ഇ​​​​ള​​​​വ് രാ​​​​ജി​​​വ​​​​ച്ച് വീ​​​​ണ്ടും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു​​​​കൊ​​​​ണ്ട് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കു​​​​മോ എ​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണു സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു രീ​​​​തി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യോ​​​​ടു​​​​ള്ള വ​​​​ഞ്ച​​​​ന​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലി​​​​ന് കേ​​​​സ് വീ​​​​ണ്ടും കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

National

ക​ൽ​ക്ക​രി കും​ഭ​കോ​ണ കേ​സ്: സി​ബി​ഐ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി; മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ക്ലീ​ൻ ചി​റ്റ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ ക​ൽ​ക്ക​രി കും​ഭ​കോ​ണ കേ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സി​ബി​ഐ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് സി​ബി​ഐ സ​മ​ർ​പ്പി​ച്ച ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന് വി​ചാ​ര​ണ കോ​ട​തി നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മ​ൻ​മോ​ഹ​ൻ സിം​ഗ് അ​ന്ത​രി​ച്ച് ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ ഉ​ത്ത​ര​വ് എ​ത്തു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ക​ൽ​ക്ക​രി​പ്പാ​ടം സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​റാം പ്ര​തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ൻ​മോ​ഹ​ൻ സിം​ഗി​നെ​തി​രാ​യി യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ സി​ബി​ഐ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

 

National

ജ​ന്ത​ർ​ മ​ന്ത​ർ പ്ര​തി​ഷേ​ധം: സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​​​ട​​​​​പ​​​​​ടി പാ​​​​​ടി​​​​​ല്ല; സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തിയുടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി ജ​​​​​ന്ത​​​​​ർ മ​​​​​ന്ത​​​​​റി​​​​​ൽ കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ (സി​​​​​ജെ​​​​​പി) നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലോ അ​​​​​റ​​​​​സ്റ്റി​​​​​ലോ ക​​​​​ഴി​​​​​യു​​​​​ന്ന പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും ഉ​​​​​ട​​​​​ൻ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ൻ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത എ​​​​​ഫ്ഐ​​​​​ആ​​​​​റു​​​​​ക​​​​​ളി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​മെ​​​​​ങ്കി​​​​​ലും കു​​​​​റ്റ​​​​​കൃ​​​​​ത്യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മി​​​​​ല്ലാ​​​​​ത്ത സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ അ​​​റ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​ശ​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നും ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത്, ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജോ​​​​​യ്മ​​​​​ല്യ ബാ​​​​​ഗ്ചി, വി. ​​​​​മോ​​​​​ഹ​​​​​ന എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ച് നിർദേശിച്ചു. എ​​​​​ന്നാ​​​​​ൽ, കു​​​​​റ്റ​​​​​കൃ​​​​​ത്യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഈ ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ബാ​​​​​ധ​​​​​ക​​​​​മാ​​​​​കി​​​​​ല്ല.

ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മെ ജൂ​​​​​ൺ 20ന് ​​​​​ന​​​​​ട​​​​​ന്ന പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മാ​​​​​ർ​​​​​ച്ചി​​​​​ലും സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​റ്റു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സും വി​​​​​ദ്യാ​​​​​ഥി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലും സ്വത​​​​​ന്ത്ര അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യും കോ​​​​​ട​​​​​തി ന​​​​​ൽ​​​​​കി.

തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ പ്ര​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, ഡ്രോ​​​​​ൺ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, ബോ​​​​​ഡി കാ​​​​​മ​​​​​റ റെ​​​​​ക്കോ​​​​​ർ​​​​​ഡിം​​​​​ഗു​​​​​ക​​​​​ൾ, വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, വ​​​​​യ​​​​​ർ​​​​​ലെ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, പോ​​​​​ലീ​​​​​സി​​​​​ന്‍റെ പി​​​​​സി​​​​​ആ​​​​​ർ ലോ​​​​​ഗു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. പോ​​​​​ലീ​​​​​സ് ശേ​​​​​ഖ​​​​​രി​​​​​ച്ച പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രു​​​​​ടെ വ്യ​​​​​ക്തി​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ഡി​​​​​ജി​​​​​റ്റ​​​​​ൽ ഡാ​​​​​റ്റ​​​​​ക​​​​​ളും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ത​​​​​ത്കാ​​​​​ല​​​​​ത്തേ​​​​​ക്കു പൊ​​​​​തു​​​​​ജ​​​ന​​​മ​​​​​ധ്യ​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും ബെ​​​​​ഞ്ച് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ഡ​​​​​ൽ​​​​​ഹി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​ക്ര​​​​​മ​​​​​സം​​​​​ഭ​​​​​വം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ദ​​​​​ങ്ങ​​​​​ളും അ​​​​​ടു​​​​​ത്ത ത​​​​​വ​​​​​ണ കേ​​​​​സ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മ്പോ​​​​​ൾ കോ​​​​​ട​​​​​തി കേ​​​​​ൾ​​​​​ക്കും. വി​​​​​ഷ​​​​​യ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​നു​​​​​ബ​​​​​ന്ധ രേ​​​​​ഖ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടും കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടും കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ പോ​​​​​ലീ​​​​​സു​​​​​കാ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ദ​​​​​വും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്നു. സ​​​​​മ​​​​​ര​​​​​ക്കാ​​​​​രോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​കൂ​​​​​ടി​​​​​യ സാ​​​​​മൂ​​​​​ഹ്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​രോ ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ല്ലേ​​​​​റി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്.
എ​​​​​ന്നാ​​​​​ൽ, സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​തി​​​​​ക്ര​​​​​മം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 14, 19, 21, 22 എ​​​​​ന്നീ അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഹ​​​​​ർ​​​​​ജ​​​​​ക്കാ​​​​​ർ ഉ​​​​​ന്ന​​​​​യി​​​​​ച്ച പ്ര​​​​​ധാ​​​​​ന വാ​​​​​ദം. ഓ​​​​​ഗ​​​​​സ്റ്റ് മൂ​​​​​ന്നി​​​​​ന് കേ​​​​​സ് വീ​​​​​ണ്ടും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

National

പട്ടികജാതി പദവി നഷ്‌ടമാകൽ; പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി ക്രൈ​സ്ത​വ മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്താ​ല്‍ അ​വ​രെ പ​ട്ടി​ക​ജാ​തി (എ​സ്‌​സി) വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ഉ​ത്ത​ര​വി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മാ​ർ​ച്ച് 24ന് ​സു​പ്രീം​കോ​ട​തി കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നെ​തി​രായ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര, മ​ൻ​മോ​ഹ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് മു​ൻ വി​ധി​യി​ൽ യാ​തൊ​രു പി​ഴ​വും ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല.

ഹി​ന്ദു, സി​ക്ക്, ബു​ദ്ധ മ​ത​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി പ​ദ​വി ഉ​ട​ന​ടി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ്‌ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേയു​ള്ള അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ പ​രി​ഗ​ണി​ച്ച​ത്.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വി​ലെ ക്ലോ​സ് മൂ​ന്നി​ൽ നി​ര്‍ദേ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്യു​ന്ന​ത് ജ​ന​നം പ​രി​ഗ​ണി​ക്കാ​തെ പ​ട്ടി​ക​ജാ​തി പ​ദ​വി ന​ഷ്‌​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വ് പ്ര​കാ​രം ഹി​ന്ദു മ​ത​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു പ​ട്ടി​കജാ​തി അ​വ​കാ​ശം ല​ഭ്യ​മാ​യി​രു​ന്ന​ത്. പി​ന്നീ​ട് 1956ല്‍ ​സി​ക്ക് മ​ത​ത്തി​നും 1990ല്‍ ​ബു​ദ്ധമ​ത​ത്തി​നും പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ന​ല്‍കി.

National

പെ​ല്ല​റ്റ് തോ​ക്കു​ക​ൾ നി​രോ​ധി​ക്ക​ണം: സു​പ്രീം​കോ​ട​തി​യി​ൽ പൊതുതാത്പര്യ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി. മു​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ സ്പെ​ഷ്യ​ൽ ഡ​യ​റ​ക്ട​ർ യ​ശോ​വ​ർ​ധ​ൻ ആ​സാ​ദും ജൂ​ലൈ 20-ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ര​ക​ളും ചേ​ർ​ന്നാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ലോ​ഹ പെ​ല്ല​റ്റു​ക​ൾ നി​റ​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജൂ​ലൈ 20-ന് ​പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പെ​ല്ല​റ്റ് പ്ര​യോ​ഗ​മു​ണ്ടാ​യെ​ന്നും നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​ർ​ജി. 

National

ഈ ​രീ​തി​യി​ൽ തു​ട​രാ​നാ​വി​ല്ല; കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ലും വീ​ഴ്ച​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീംകോ​ട​തി. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ വീ​ഴ്ച​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി വി​ഷ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് ആ​രാ​ധെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പി​ഴ​വു​ക​ളു​ടെ പ​ര​മ്പ​ര​യ്ക്ക് എ​ത്ര​യും വേ​ഗം അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീംകോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യ​ണം. ഈ ​വി​ഷ​യ​ത്തെ കോ​ട​തി വ​ള​രെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​നി​യൊ​രു വീ​ഴ്ച പോ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​രീ​ക്ഷ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലാ​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ് ഡേ​റ്റ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന് പ​റ​യാ​നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മി​ക​ച്ച ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് 27ന് ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

National

മ​ധു​വി​ധു​വി​നി​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; യു​വ​തി​യു​ടെ ജാ​മ്യം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: മ​ധു​വി​ധു​വി​നി​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ യു​വ​തി​ക്ക് അ​നു​വ​ദി​ച്ച ജാ​മ്യം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. മേ​ഘാ​ല​യ​യി​ൽ വെ​ച്ച് ഭ​ർ​ത്താ​വ് രാ​ജാ ര​ഘു​വം​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സോ​നം ര​ഘു​വം​ശി​യു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ വ​ള​രെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി അ​ടു​ത്ത മൂ​ന്ന് ആ​ഴ്ച​യ്ക്ക​കം പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ സോ​ന​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.

വി​ചാ​ര​ണ ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​യി​ല്ലെ​ങ്കി​ൽ യു​വ​തി​ക്ക് വീ​ണ്ടും ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 11 നാ​യി​രു​ന്നു രാ​ജാ ര​ഘു​വം​ശി​യും സോ​ന​വും ത​മ്മി​ലു​ള്ള വി​വാ​ഹം. മേ​യ് 20ന് ​മ​ധു​വി​ധു​വി​നാ​യി മേ​ഘാ​ല​യ​യി​ലേ​ക്ക് പോ​യ ഇ​രു​വ​രെ​യും പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ രാ​ജാ​യു​ടെ മൃ​ത​ദേ​ഹം താ​ഴ്‌​വ​ര​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ സോ​ന​വും കാ​മു​ക​ൻ രാ​ജ് സിം​ഗ് കു​ശ്‌​വാ​ഹ​യു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഷി​ല്ലോം​ഗ് ജി​ല്ലാ ജ​യി​ലി​ൽ 10 മാ​സ​ത്തെ ത​ട​വു​കാ​ല​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27നാ​ണ് വി​ചാ​ര​ണ കോ​ട​തി സോ​ന​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​റ​സ്റ്റ് രേ​ഖ​ക​ളി​ൽ കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് പ​ക​രം മ​റ്റ് വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് തെ​റ്റാ​യി ചേ​ർ​ത്ത​തെ​ന്നും ഇ​ത് വെ​റു​മൊ​രു അ​ക്ഷ​ര​ത്തെ​റ്റാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യും ശ​രി​വെ​ച്ച​തോ​ടെ​യാ​ണ് മേ​ഘാ​ല​യ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ ജാ​മ്യം റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

National

അ​ന്ന് പാ​റ്റ​ക​ളെ​ന്ന് പ​രി​ഹാ​സം, ഇ​ന്ന് സ​മ‍​യം പാ​ഴാ​ക്ക​രു​തെ​ന്ന് ശാ​സ​ന; വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​ലോ സ​ൻ​സ​ദ് മാ​ർ​ച്ചി​നെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ‌

‌ത​ങ്ങ​ളു​ടെ സ​മ​യം പാ​ഴാ​ക്ക​രു​ത്, നി​ങ്ങ​ളു​ടെ സ​മ​യ​വും പാ​ഴാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​നോ​ടു സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ മ​റു​പ​ടി.

പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​തോ​ടെ ത​ങ്ങ​ൾ​ക്കു വീ​ഡി​യോ​ക​ളി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​യി ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്. കാ​ണാ​ൻ ത​ങ്ങ​ൾ​ക്കു സ​മ​യ​മി​ല്ലെ​ന്നും ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്നതു കേ​ൾ​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. ഓ​ൺ​ലൈ​ൻ ആ​ക്‌​ടി​വി​സ​ത്തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ച ചീ​ഫ് ജസ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ പ​രാ​മർ​ശ​ത്തി​ൽ​നി​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ഉ​ദ​യം.

National

കേരള വഖഫ് ബോർഡ് കേസ് ; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

ന്യൂഡ​ൽ​ഹി: കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡി​ൽ ന​യ​പ​ര​വും നി​ർ​ണാ​യ​ക​വു​മാ​യ തീ​രു​മാ​നമെടു​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​തി​ൽ ഇ​ട​പെ​ടാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.

വ​ഖ​ഫ് ബോ​ർ​ഡ് കേ​സി​ൽ എ​ല്ലാ​വ​രു​ടെ​യും വാ​ദം കേ​ട്ട് ഉ​ട​ൻ തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണെ​ന്നും അ​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​യ​പ​ര​മാ​യ​തോ പ്ര​ധാ​ന​പ്പെ​ട്ട​തോ ആ​യ തീ​രു​മാ​ന​ങ്ങ​ൾ ബോ​ർ​ഡ് എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മൂ​ല​ധ​ന ചെ​ല​വു​ക​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ്. ഇ​തി​ന് പു​റ​മെ വ​ഖ​ഫ് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ത്കാ​ലം ബോ​ർ​ഡ് പ്ര​വ​ർ​ത്തി​ക്ക​ട്ടെ എ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

National

വ​ഖ​ഫ് ബോ​ർ​ഡി​ന് ആ​ശ്വാ​സം; പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​ക്കി സു​പ്രീം​കോ​ട​തി

ഡ​ൽ​ഹി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന് ആ​ശ്വാ​സം. സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യെ അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ ആ​യി നി​യോ​ഗി​ച്ച ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ആ​ണ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

ഇ​തോ​ടെ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ ബോ​ർ​ഡി​ന് ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണം തു​ട​രും. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​വും തു​ട​രും.

ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡും വ​ഖ​ഫ് ബോ​ർ​ഡ് അം​ഗം ഉ​മ​ർ ഫൈ​സി മു​ക്ക​വു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

National

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രുടെ എണ്ണം 38; ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ 34ൽ​​​​നി​​​​ന്ന് 38 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി (ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ 2026 കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​മ​​​​ന്ത്രി അ​​​​ർ​​​​ജു​​​​ൻ റാം ​​​​മേ​​​​ഘ്‌​​​​വാ​​​​ൾ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

1956ലെ ​​​​ആ​​​​ക്‌​​​​ടി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ബി​​​​ൽ. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഒ​​​​ഴി​​​​കെ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം 33ൽനി​​​​ന്ന് 37 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​നു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ ബി​​​​ല്ല്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​ ഭേ​​​​ദ​​​​ഗ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഈ ​​​​ബി​​​​ൽ പാ​​​​സാ​​​​ക്കാ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ഭൂ​​​​രി​​​​പ​​​​ക്ഷം മ​​​​തി​​​​യാ​​​​കും. ഇ​​​​തി​​​​നു​​​​മു​​​​മ്പ് 2019ലാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഒ​​​​ഴി​​​​കെ 30ൽ​​​​നി​​​​ന്ന് 33 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

National

അയോധ്യയിലെ ത​ട്ടി​പ്പ് രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ത്ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​രോ​​​​പ​​​​ണം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

സം​​​​ഭാ​​​​വ​​​​ന​​​​ത്ത​​​​ട്ടി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ട്ര​​​​സ്റ്റി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ ഓ​​​​ഡി​​​​റ്റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

കേ​​​​സി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ത​​​​ത്‌​​​സ്ഥി​​​​തി റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. നി​​​​ല​​​​വി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണം നി​​​​ഷ്പ​​​​ക്ഷ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

National

വ​ഖ​ഫ് ബോ​ർ​ഡി​ന് നി​യ​ന്ത്ര​ണം: അ​പ്പീ​ൽ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു താ​ത്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡും വ​ഖ​ഫ് ബോ​ർ​ഡം​ഗം ഉ​മ​ർ ഫൈ​സി​യു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച ആ​ദ്യം സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കും.

ഹൈ​ക്കോ​ട​തി അ​നു​മ​തി​യി​ല്ലാ​തെ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​മു​ഖ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തും മൂ​ല​ധ​ന​ച്ചെ​ല​വു​ക​ൾ ന​ട​ത്തു​ന്ന​തും ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തും ത​ട​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ഘ​ട​ന ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വി​ലൂ​ടെ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​യി ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ വി. ​ചി​ദം​ബ​രേ​ഷ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ചി​നെ അ​റി​യി​ച്ചു. എ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര വാ​ദം കേ​ൾ​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ച് വി​സ​മ്മ​തി​ച്ചു.

2025ലെ ​വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 14 പ്ര​കാ​രം ഓ​രോ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ലും കു​റ​ഞ്ഞ​ത് ര​ണ്ട് മു​സ്ലിം ഇ​ത​ര അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ല​വി​ലെ ബോ​ർ​ഡ് പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ൺ ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ പൊ​തു​താ​ൽ​പ്പ​ര്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

വി​വാ​ദ​മാ​യ മു​ന​മ്പം ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​മ്മീ​ദ് പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ​യും ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.

National

സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ്: ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ​ഴികേ​ട്ട സി​ബി​എ​സ്ഇ​യു​ടെ ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് (ഒ​എം​എ​സ്) സം​വി​ധാ​ന​ത്തി​ലെ പാ​ക​പ്പി​ഴ​വി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി.

ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ രീ​തി കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നി​രാ​ശ​യും മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്. ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​യി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യ ചി​ല വീ​ഴ്ച​ക​ൾ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നും സി​ബി​എ​സ്ഇ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ സ​ഹാ​യം സു​പ്രീം​കോ​ട​തി തേ​ടി. നി​ല​വി​ൽ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഒ​രു ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​ക്തി​ഗ​ത​മാ​യി മാ​ർ​ക്കു​ക​ളി​ൽ വ​ന്ന പി​ഴ​വു​ക​ൾ ഇ​തി​ന​കംത​ന്നെ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക​മാ​യു​ണ്ടാ​യ പോ​രാ​യ്മ​ക​ളെ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നുവേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി ഒ​രു ഏ​കാം​ഗ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്തയാ​ഴ്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​മ്പോ​ൾ വി​ഷ​യ​ത്തി​ൽ സി​ബി​എ​സ്ഇ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​ക്കാ​നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

National

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ൾ; ജ​ഡ്ജി​മാ​രു​ടെ അ​നാ​സ്ഥ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​ത്രി​ക്ര​മ കേ​സു​ക​ളി​ൽ ജ​ഡ്ജി​മാ​ർ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പാ​റ്റ്ന ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഒ​രു വി​വാ​ദ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ഹൈ​ക്കോ​ട​തി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഒ​രു സ്ത്രീ​യു​ടെ വ​സ്ത്രം നീ​ക്കം ചെ​യ്യു​ക​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ബ​ലാ​ത്സം​ഗ ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന പാ​റ്റ്ന ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മാ​ണ് സു​പ്രീം​കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളി​ൽ ജ​ഡ്ജി​മാ​ർ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ 'നാ​ഷ​ണ​ൽ ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി'​യു​ടെ റി​പ്പോ​ർ​ട്ട് സു​പ്രീം​കോ​ട​തി​യു​ടെ​യും എ​ല്ലാ ഹൈ​ക്കോ​ട​തി​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ജ​ഡ്ജി​മാ​ർ വേ​ണ്ട​ത്ര ഗ​വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ വ​ലി​യ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് നി​രീ​ക്ഷി​ച്ചു.

2008ലെ ​ഒ​രു കേ​സി​ലാ​യി​രു​ന്നു പാ​റ്റ്ന ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ നി​രീ​ക്ഷ​ണം. ഒ​രു ഫോ​ട്ടോ​ഗ്രാ​ഫി സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​യു​ടെ കേ​സി​ൽ, പ്ര​തി​യെ ബ​ലാ​ത്സം​ഗ​ക്കു​റ്റ​ത്തി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ഭാ​വ​വും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തു​മാ​ണ് പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കാ​ൻ കാ​ര​ണ​മാ​യി ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഈ ​പ്ര​വൃ​ത്തി ബ​ലാ​ത്സം​ഗ​ശ്ര​മ​മ​ല്ല, മ​റി​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ മാ​ത്ര​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ഴും കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കു​മ്പോ​ഴും ഈ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കാ​ൻ സം​സ്ഥാ​ന​ങ്ങ​ളോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ ല​ഘൂ​ക​രി​ച്ചു​കാ​ണു​ന്ന പ്ര​വ​ണ​ത ജു​ഡീ​ഷ്യ​റി​യി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ക​ർ​ശ​ന​മാ​യി ഓ​ർ​മി​പ്പി​ച്ചു.

 

 

National

ഭോജ്‌ശാല ക്ഷേത്രതർക്കം: വെള്ളിയാഴ്ച പ്രാർഥനയ്ക്ക് താത്കാലിക അനുമതി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​ർ ജി​ല്ല​യി​ലെ ഭോ​ജ്ശാ​ല-​ക​മാ​ൽ മൗ​ല മ​സ്ജി​ദ് സ​മു​ച്ച​യം ഹി​ന്ദു ക്ഷേ​ത്ര​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പ​രി​മി​ത ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കി സു​പ്രീം​കോ​ട​തി.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ ത​ർ​ക്ക​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള തു​റ​ന്ന സ്ഥ​ല​ത്ത് പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി.

കേ​സി​ലെ അ​ന്തി​മ​വി​ധി​ക്ക് മു​മ്പേ​യു​ള്ള താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മാ​ണി​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മേ​യ് 15ലെ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​യെത്തു​ട​ർ​ന്ന് പു​രാ​വ​സ്തു വ​കു​പ്പ് സ​മു​ച്ച​യ​ത്തി​ൽ വ​രു​ത്തു​ന്ന ഒ​രു മാ​റ്റ​വും സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും.

ഭോ​ജ്‌​ശാ​ല സ​മു​ച്ച​യം ഹി​ന്ദു സ​മു​ദാ​യ​ത്തി​ന് തി​രി​കെ ന​ൽ​ക​ണ​മെ​ന്നും മു​സ്‌ലിം വി​ഭാ​ഗ​ക്കാ​ർ അ​വി​ടെ ന​ട​ത്തു​ന്ന പ്രാ​ർ​ഥ​ന വി​ല​ക്ക​ണമെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി മേ​യ് 15ന് ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ ​മേ​ഖ​ല​യി​ലെ ക​മാ​ൽ മൗ​ല മ​സ്ജി​ദ് ഉ​ൾ​പ്പെ​ടു​ന്ന ത​ർ​ക്ക പ്ര​ദേ​ശ​ത്തി​ന്‍റെ മ​ത​പ​ര​മാ​യ സ്വ​ഭാ​വം സ​ര​സ്വ​തീ ദേ​വി​യു​ടെ ക്ഷേ​ത്ര​മു​ള്ള ഭോ​ജ്‌​ശാ​ല​യാ​ണെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സ​മു​ച്ച​യ​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ മു​സ്ലീം​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​കൊ​ണ്ട് 2003ൽ ​പു​രാ​വ​സ്തു വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

പ​ള്ളിനി​ർ​മാ​ണ​ത്തി​ന് മു​സ്‌ലിം​ക​ൾ​ക്ക് ബ​ദ​ൽ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ല​ണ്ട​ൻ മ്യൂ​സി​യ​ത്തി​ലു​ള്ള സ​ര​സ്വ​തീ ദേ​വി​യു​ടെ വി​ഗ്ര​ഹം തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ വി​ദേ​ശ​ത്തു​ള്ള പു​രാ​വ​സ്തു​ക്ക​ൾ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന യാ​തൊ​രു നി​ർ​ദേ​ശ​വും ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​നി​ട​യി​ൽ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

അ​യോ​ധ്യ ക്ഷേ​ത്രകാ​ണി​ക്ക വെ​ട്ടി​പ്പിൽ സുപ്രീംകോടതി റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​​​​ഡ​​​​ല്‍​ഹി: അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന സം​​​​ഭാ​​​​വ​​​​ന ത​​​​ട്ടി​​​​പ്പ് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ് സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തോ​​​​ട് (എ​​​​സ്‌​​​​ഐ​​​​ടി) സു​​​​പ്രീം​​​​കോ​​​​ട​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് തേ​​​​ടി. എ​​​​സ്‌​​​​ഐ​​​​ടി ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ത്‌​​​​സ്ഥി​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ല്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍, യു​​​​പി സ​​​​ര്‍​ക്കാ​​​​ര്‍, ശ്രീ​​​​രാ​​​​മ ജ​​​​ന്മ​​​​ഭൂ​​​​മി തീ​​​​ര്‍​ഥ​​​​ക്ഷേ​​​​ത്ര ട്ര​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​ര്‍​ക്കു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി ബെ​​​​ഞ്ച് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. ഹ​​​​ര്‍​ജി അ​​​​ടു​​​​ത്ത തി​​​​ങ്ക​​​​ളാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

അ​​​​ന്വേ​​​​ഷ​​​​ണ​​​​പു​​​​രോ​​​​ഗ​​​​തി, അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നു പു​​​​റ​​​​മെ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. റി​​​​പ്പോ​​​​ര്‍​ട്ട് മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​മെ​​​​ന്ന് യു​​​​പി സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ തു​​​​ഷാ​​​​ര്‍ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ശ്രീ​​​​രാ​​​​മ ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ തു​​​​ഷാ​​​​ര്‍ മേ​​​​ത്ത എ​​​​തി​​​​ര്‍​ത്തെ​​​​ങ്കി​​​​ലും ആ​​​​വ​​​​ശ്യം കോ​​​​ട​​​​തി ത​​​​ള്ളി. ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന കൂ​​​​ടു​​​​ത​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​​ മു​​​​മ്പാ​​​​യി ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​പു​​​​രോ​​​​ഗ​​​​തി​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് വേ​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ എ​​​​തി​​​​ര്‍​ത്തു. നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​വ​​​​സാ​​​​നം ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് കാ​​​​ണു​​​​മ​​​​ല്ലോ​​​​യെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന മോ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ നീ​​​​തി​​​​യു​​​​ക്ത​​​​വും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ലാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​നും ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​നും സു​​​​പ്രീം​​​​കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യ ന​​​​രേ​​​​ന്ദ്ര കു​​​​മാ​​​​ര്‍ ഗോ​​​​സ്വാ​​​​മി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ​​​​ സാ​​​​മ്പ​​​​ത്തി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സി​​​​എ​​​​ജി ഓ​​​​ഡി​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നം അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക്ഷേ​​​​ത്ര ട്ര​​​​സ്റ്റി​​​​ന്‍റെ കാ​​​​ര്യ​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും മ​​​​റ്റു നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളും സി​​​​ബി​​​​ഐ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ള്‍​ട്ടി ഡി​​​​സി​​​​പ്ലി​​​​ന​​​​റി സ്പെ​​​​ഷ​​​​ല്‍ ഇ​​​​ന്‍​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ന്‍ ടീം (​​​​എ​​​​സ്ഐ​​​​ടി) അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യ അ​​​​ജ​​​​യ് കു​​​​മാ​​​​ര്‍ റാ​​​​യ്, ദി​​​​നേ​​​​ശ് കു​​​​മാ​​​​ര്‍ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

വിമാനയാത്രാ നിരക്ക് കൊള്ള: രണ്ടാഴ്ചയ്ക്കകം ചട്ടം നല്‍കാന്‍ സുപ്രീംകോടതി

ന്യൂ​ഡ​ല്‍ഹി: ഭാ​ര​തീ​യ വാ​യു​യാ​ന്‍ അ​ധീ​നി​യം- 2024 പ്ര​കാ​രം രൂ​പ​പ്പെ​ടു​ത്തി​യ ച​ട്ട​ങ്ങ​ള്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ച​ട്ട​ങ്ങ​ളു​ടെ ക​ര​ടു ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഈ ​ച​ട്ട​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു.

എ​ന്നാ​ല്‍, ച​ട്ട​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടോ ഇ​ല്ല​യോ എ​ന്ന​തു പ​രി​ഗ​ണി​ക്കാ​തെ കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രംനാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് മൂ​ന്നി​നു ഹ​ര്‍ജി​യി​ല്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍ക്കും.

സ്വ​കാ​ര്യ വി​മാ​നക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യി​ല്‍ നി​ന്നു യാ​ത്ര​ക്കാ​ര്‍ക്കു സം​ര​ക്ഷ​ണ​വും ആ​ശ്വാ​സ​വും ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ എ​സ്. ല​ക്ഷ്മി​നാ​രാ​യ​ണ​ന്‍ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

National

ഗോവധ നിരോധനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബക്രീദിന്‍റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്‍റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.

National

രാ​മ​ക്ഷേ​ത്ര കൊ​ള്ള: ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യും സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടും സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് 13ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വാ​​​​ദം കേ​​​​ൾ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​വ​​​​ധി​​​​ക്കാ​​​​ല ബെ​​​​ഞ്ച് നേ​​​​ര​​​​ത്തേ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

National

പോ​ക്സോ കു​റ്റം അ​റി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റാ​ത്ത​ത് കു​റ്റ​കൃ​ത്യം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ സ്‌​​​​കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടും സ്വ​​​​ന്തം ​​​നി​​​​ല​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചാ​​​​ൽ ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഇ​​​​ര​​​​യാ​​​​യ കു​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്ന് നേ​​​​രി​​​​ട്ടു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ, മ​​​​നോ​​​​ജ് മി​​​​ശ്ര എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി സീ​​​​നി​​​​യ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​രി​​​​ട്ട അ​​​​തി​​​​ക്ര​​​​മം പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​തെ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലെ സ്കൂ​​​​ൾ പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പി​​​​ക​​​​യെ കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ വി​​​​ചാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ഒ​​​​രു കു​​​​റ്റം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​ത് പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നും സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ മാ​​​​ത്ര​​​​മേ കാ​​​​ര​​​​ണ​​​​മാ​​​​കൂ​​​​വെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​തി നേ​​​​രി​​​​ട്ടു ല​​​​ഭി​​​​ച്ച ഹെ​​​​ഡ്മി​​​​സ്ട്ര​​​​സി​​​​നെ​​​​തി​​​​രേ മാ​​​​ത്രം വി​​​​ചാ​​​​ര​​​​ണ തു​​​​ട​​​​രാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട കോ​​​​ട​​​​തി സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​രി​​​​ട്ട് അ​​​​റി​​​​വി​​​​ല്ലാ​​​​തി​​​​രു​​​​ന്ന പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, വാ​​​​ർ​​​​ഡ​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യും പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി.

National

ജസ്റ്റീസുമാരെ അധിക്ഷേപിച്ചു; സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ കേസ് വാദിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. സ്വയം കേസ് വാദിക്കാനെത്തിയ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കോടതി മുറിയിൽ പേപ്പറുകൾ എറിയുകയും ചെയ്തു. ഇതേതുടർന്ന് സുരക്ഷാ ജീവനക്കാർ ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി. 

ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാൽ പ്രതാപാണ് ജസ്റ്റീസുമാരെ അധിക്ഷേപിച്ചത്. ഇയാൾ അഭിഭാഷകനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ മുൻപിലായിരുന്നു സംഭവങ്ങൾ.

ലക്നോ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് താൻ ഉത്തരവിടുന്നു എന്നാണ് യുവാവ് കോടതിയോട് പറഞ്ഞത്. എന്നാൽ ഇതു കേട്ടതോടെ നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ എന്ന് ജസ്റ്റീസ് കെ.വി.വിശ്വനാഥൻ ചോദിച്ചു. പിന്നാലെ യുവാവ് ജസ്റ്റീസുമാരെ അധിക്ഷേപിക്കുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കു നേരെ വലിച്ചെറിയുകയും ചെയ്തു. 

സംഭവത്തിൽ ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികൾ എടുത്തിട്ടില്ല. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുമുള്ള നടപടി എടുക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു.

National

മതപരിവർത്തനം: തമിഴ്നാട് സുപ്രീം കോടതിയിൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​സ്‌ലാംമതത്തിലേക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യപ്പെടുന്നവ​​​​​ർ​​​​​ക്ക് പി​​​​​ന്നോ​​​​​ക്ക​ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ സം​​​​​വ​​​​​ര​​​​​ണ ആ​​​​​നൂ​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ‌​ നി​​​​ഷേ​​​​ധി​​​​ച്ചു​​​​ള്ള മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​​ധി​​​​​ ചോ​​​​​ദ്യം​​​​​ചെ​​​​​യ്ത് ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ‌​​​​​ക്കാ​​​​​ർ സു​​​​​പ്രീം ​​​​​കോ​​​​​ട​​​​​തി​​​​​യിൽ.

സം​​​​​വ​​​​​ര​​​​​ണാ​​​​നു​​​​കൂ​​​​ല്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​കൊണ്ടുള്ള 2024 മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്പ​​​​​തി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്ന ഹൈ​​​​​ക്കോ​​​​​ട​​​​​തി വി​​​​ധി​​​​യെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം​​​​ചെ​​​​യ്യു​​​​ന്ന​​​​ത്.

പി​​​​ന്നോ​​​​ക്ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ(​​​​ബി​​​​സി), അ​​​​തി പി​​​​ന്നോ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ (എം​​​​ബി​​​​സി), വി​​​​ജ്ഞാ​​​​പ​​​​നം ചെ​​​​യ്യ​​​​പ്പെ​​​​ട്ട സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ (ഡി​​​​എ​​​​ൻ​​​​സി) പ​​​​ട്ടി​​​​ക​​​​ജാ​​​​തി (എ​​​​സ്‌​​​​സി) എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ക​​​​ൾ ഇ​​​​സ്‌ലാം മ​​​​തം സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ബി​​​​സി (മു​​​​സ്‌ലിം) ആ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​വ​​​​ര​​​​ണ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ്.

ഇ​​​​തു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​വും സു​​​​പ്രീം ​​​​കോ​​​​ട​​​​തി​​​​യെ മു​​​​ൻ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വും ആ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജ​​​​സ്റ്റീസു​​​​മാ​​​​രാ​​​​യ ജി​​​​.ആ​​​​ർ. സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ, പി​​​​ബി ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹ​​​ർ​​​ജി.

National

'കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്ക​രു​ത്'; ബം​ഗാ​ൾ സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മെ​തി​രെ സു​പ്രീം കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി സു​പ്രീം​കോ​ട​തി. "കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ ധൈ​ര്യ​പ്പെ​ട​രു​ത്" എ​ന്ന് സു​പ്രീം കോ​ട​തി ബെ​ഞ്ച് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന കാ​ല​താ​മ​സ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യു​ള്ള ഭി​ന്ന​ത​യു​മാ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യാ​ജ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ൾ നീ​ക്കി കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ യ​ഥാ​ർ​ത്ഥ വോ​ട്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​മ​ത ബാ​ന​ർ​ജി വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​ണ് ശ്ര​മ​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വോ​ട്ട​ർ പ​ട്ടി​ക നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​യ്യാ​റാ​ക്ക​ണ​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സ് അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

Kerala

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് വാ​ദി​ച്ച് മ​മ​ത ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി വാ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി അം​ഗീ​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​റ് ത​വ​ണ ക​ത്തെ​ഴു​തി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​മ​ത ബാ​ന​ർ​ജി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ സു​പ്രീം​കോ​ട​തി, മ​മ​ത ബാ​ന​ർ​ജി​യു​ടെ ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ് അ​യ​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കും.

ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി​യാ​ണ് എ​സ്ഐ​ആ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 100 ല​ധി​കം പേ​രാ​ണ് എ​സ്ഐ​ആ​റി​നെ​തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. എ​ന്തു​കൊ​ണ്ട് ആ​സാ​മി​ൽ എ​സ്ഐ​ആ​ർ ഇ​ല്ലാത്തത്‍?. തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്നി​ൽ​ക​ണ്ട് ബം​ഗാ​ളി​നെ ല​ക്ഷ്യം വ​യ്ക്കു​ന്നു.

ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ നി​ന്ന് നീ​തി ല​ഭി​ക്കു​ന്നി​ല്ല. ക​മ്മീ​ഷ​ന് നി​ര​വ​ധി ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി​ക്ക് വേ​ണ്ടി അ​ല്ല ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ആ​ണ് കോ​ട​തി​യി​ൽ വ​ന്ന​ത് എ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ബം​ഗാ​ളി​നെ മാ​ത്രം ക​മ്മീ​ഷ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്നു. ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ രേ​ഖ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്നി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

National

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ടു​ക; വാ​ട്സ്ആ​പ്പി​നോ​ടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ട്ട് പോ​കാ​മെ​ന്ന് വാ​ട്സാ​പ്പി​നോ​ടും മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ​യോ​ടും നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മെ​റ്റാ, വാ​ട്‌​സ്ആ​പ് തു​ട​ങ്ങി​യ​വ​യു​ടെ സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വാ​ട്‌​സാ​പ്പി​ന്‍റെ 2021 ലെ ​സ്വ​കാ​ര്യ​ത നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 213.14 കോ​ടി രൂ​പ കോ​മ്പ​റ്റീ​ഷ​ൻ ക​മ്മി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത മെ​റ്റ​യും, വാ​ട്‌​സാ​പ്പും ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

മെ​റ്റ​യു​മാ​യി പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ ഡാ​റ്റ വാ​ട്‌​സാ​പ്പ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ട്ട​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. ഡാ​റ്റ ഷെ​യ​റിം​ഗ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത വ​ച്ച് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഫെ​ബ്രു​വ​രി 10 ന് ​ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ നടപടി; സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി നൽകി

ന്യൂ​ഡ​ൽ​ഹി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.​സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശാ​ണ് ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​ന​ത്തി​നു​ള്ള നി​ല​വി​ലെ വി​ജ്ഞാ​പ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്നം​ഗ മേ​ൽ​നോ​ട്ട സ​മി​തി​യെ​യും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു.

വി​ര​മി​ച്ച ജ​സ്റ്റീ​സ് പി.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ അ​ഡ്വ. കെ.​ആ​ന​ന്ദ്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യാ​ണ് സ​മി​തി. നി​യ​മ​ന പ്ര​ക്രി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

National

മു​കു​ൾ റോ​യി​യെ അ​യോ​ഗ്യ​നാ​ക്കി​യ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി

കോ​ൽ​ക്ക​ത്ത: മു​കു​ൾ റോ​യി​യെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി സു​പ്രീം​കോ​ട​തി.

ബി​ജെ​പി​യി​ൽ നി​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് കൂ​റു​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് മു​കു​ൾ റോ​യി​യെ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കൂ​റു​മാ​റ്റ നി​രോ​ധ​ന വ്യ​വ​സ്ഥ​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​യി​യെ പു​റ​ത്താ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​യ​ത്.

2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി (ബി​ജെ​പി) സ്ഥാ​നാ​ർ​ഥി​യാ​യി കൃ​ഷ്ണ​ന​ഗ​ർ ഉ​ത്ത​റി​ൽ നി​ന്നും മ​ത്സ​രി​ച്ച് ജ​യി​ച്ച മു​കു​ൾ റോ​യി, ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലേ​ക്ക് (ടി​എം​സി) കൂ​റു​മാ​റി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും ടി​എം​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ടി​എം​സി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബി​ജെ​പി ടി​ക്ക​റ്റി​ൽ നി​ന്നും വി​ജ​യി​ച്ച മു​കു​ൾ റോ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​ന് കീ​ഴി​ൽ വ​രു​മെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ബി​ജെ​പി​യാ​ണ് മു​കു​ൾ റോ​യി​ക്കെ​തി​രെ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

 

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; പൈ​ല​റ്റു​മാ​രെ ആ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ ആ​ർ​ക്കും കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, ജോ​യ്മ​ല്യ ബാ​ച്ചി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന അ​പ​ക​ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പൈ​ല​റ്റ് സു​മീ​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം വ​ള​രെ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. വി​മാ​ന അ​പ​ക​ട​മു​ണ്ടാ​യ​ത് പൈ​ല​റ്റു​മാ​രു​ടെ പി​ഴ​വാ​ണെ​ന്ന് രാ​ജ്യ​ത്തെ ആ​രും വി​ശ്വ​സി​ക്കു​ന്നി​ല്ല. വി​മാ​ന​ദു​ര​ന്ത​ത്തി​ൽ മ​ക​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​രം നി​ങ്ങ​ൾ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ല.- ജ​സ്റ്റീ​സ് ബാ​ഗ്ചി പ​റ​ഞ്ഞു.

എ​യ​ർ ഇ​ന്ത്യ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഇ​ന്ധ​ന​നി​യ​ന്ത്ര​ണ സ്വി​ച്ച് ആ​രാ​ണ് ഓ​ഫ് ആ​ക്കി​യ​തെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ താ​ന​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ മ​ക​ൻ മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ വാ​ൾ​ട്ട് സ്ട്രീ​റ്റ് ജേ​ണ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തി​യ റി​പ്പോ​ർ​ട്ടി​ങ്ങി​നേ​യും സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ദേ​ശ മാ​ധ്യ​മ​ത്തി​ലെ റി​പ്പോ​ര്‍​ട്ട് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണെ​ന്ന് സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​യെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഹ​ർ​ജി​ക്കാ​ര​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ വി​മാ​ന​ദു​ര​ന്തം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ വാ​ദി​ച്ചു.​ ഹർജി ഈ ​മാ​സം പ​ത്തി​ന് വീണ്ടും പ​രി​ഗ​ണി​ക്കും.

National

ക​രൂ​ർ ദു​ര​ന്തം; സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി. രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​മാ​ണെ​ന്ന് പ​രാ​മ​ർ​ശി​ച്ചാ​ണ് കോ​ട​തി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. മു​ൻ ജ​ഡ്ജി അ​ജ​യ ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, എ​ൻ.​വി. അ​ന്‍​ജാ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ടി​വി​കെ ഹ​ര്‍​ജി ന​ൽ​കി​യ​ത്.

സെ​പ്റ്റം​ബ​ർ 27 നാ​ണ് ക​രൂ​രി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം സ്ഥ​പ​ക​നും ന​ട​നു​മാ​യ വി​ജ​യ് പ​ങ്കെ​ടു​ത്ത പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ട​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച​ത്.

National

ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ്; നാ​ല് മാ​സ​ത്തി​ന​കം വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി പ്ര​തി​യാ​യ ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ൽ നാ​ല് മാ​സ​ത്തി​ന​കം വി​ചാ​ര​ണ​ക്കോ​ട​തി വി​ധി പ​റ​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

നാ​ലു​മാ​സ​ത്തി​ന​കം അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി താ​ജു​ദ്ദീ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. 16 വ​ർ​ഷ​മാ​യി വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കാ​തെ താ​ൻ ജ​യി​ലി​ൽ ആ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി താ​ജു​ദ്ദീ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി അ​ന്തി​മ​വാ​ദ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. 2008ല്‍ ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സ്‌​ഫോ​ട​ന പ​ര​മ്പ​ര​ക​ളി​ൽ 31ാം പ്ര​തി​യാ​ണ് മ​അ​ദ​നി. കേ​സി​ലെ 28ാം പ്ര​തി​യാ​ണ് താ​ജു​ദ്ദീ​ൻ.

കേ​സി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മ​അ​ദ​നി നി​ല​വി​ൽ ജാ​മ്യ​ത്തി​ലാ​ണ്. രോ​ഗി​യാ​യ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി ന​ൽ​കി​യ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ഷാ​ൻ വ​ധ​ക്കേ​സ്; നാ​ല് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ഷാ​ൻ കൊ​ല​ക്കേ​സി​ൽ നാ​ല് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കി സു​പ്രീം​കോ​ട​തി. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​ഭി​മ​ന്യു, അ​തു​ൽ, സ​ന​ന്ദ്, വി​ഷ്ണു എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ൻ​പ​ത് പ്ര​തി​ക​ൾ​ക്ക് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കു​ള്ള നാ​ലു​പേ​രു​ടെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് നാ​ലു​പ്ര​തി​ക​ളും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ഗ്മൂ​ലം ഫ​യ​ല്‍ ചെ​യ്ത​ത്.

സാ​ക്ഷി​ക​ളു​ടെ സു​ര​ക്ഷ​ഉ​റ​പ്പാ​ക്ക​ണം എ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം സം​സ്ഥാ​ന പോ​ലീ​സി​ന് ന​ൽ​കി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ലെ മ​ണ്ണ​ഞ്ചേ​രി​യി​ല്‍ 2021 ഡി​സം​ബ​ര്‍ 18ന്‌ ​വൈ​കി​ട്ടാ​ണ് എ​സ്ഡി​പി​ഐ നേ​താ​വാ​യി​രു​ന്ന കെ.​എ​സ്. ഷാ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. പി​റ്റേ​ന്ന് രാ​വി​ലെ ബി​ജെ​പി നേ​താ​വാ​യ ര​ണ്‍​ജീ​ത് ശ്രീ​നി​വാ​സ​ന്‍ ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ലും കൊ​ല്ല​പ്പെ​ട്ടു.

ഇ​തി​ലെ 15 പ്ര​തി​ക​ള്‍​ക്ക് വി​ചാ​ര​ണ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലും പാ​ല​ക്കാ​ടും ആ​ണ് കേ​ര​ള​ത്ത​ത്തി​ല്‍ അ​വ​സാ​ന​മാ​യി വ​ര്‍​ഗീ​യ കൊ​ല​പാ​ത​ക​ക​ങ്ങ​ള്‍ ന​ട​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വേ​ണ്ടി സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ല്‍ ഹ​ര്‍​ഷ​ദ് വി. ​ഹ​മീ​ദ് ഫ​യ​ല്‍ ചെ​യ്ത സ​ത്യ​വാ​ഗ്മൂ​ല​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

 

 

Leader Page

പ്രതീക്ഷ സുപ്രീംകോടതിയിൽ

എരിതീയിൽ ക്രൈസ്തവർ -3 

ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പീ​​​​​​​​ഡ​​​​​​​​ന​​​​ങ്ങ​​​​ൾ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലൊ​​​​​​​​ട്ടാ​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ലും ചി​​​​​​​​ല പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശും ഛത്തീ​​​​​​​​സ്ഗ​​​​​​​​ഡും ക്രി​​​​​​​​സ്ത്യ​​​​​​​​ൻവി​​​​​​​​രു​​​​​​​​ദ്ധ സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മു​​​​​​​​ൻ​​​​​​​​നി​​​​​​​​ര​​​​​​​​യി​​​​​​​​ൽ നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു. 2023ൽ, ​​​​​​​​യു​​​​​​​​പി​​​​​​​​യി​​​​​​​​ൽ മാ​​​​​​​​ത്രം 301 എ​​​​​​​​ണ്ണം റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്തു. മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന വി​​​​​​​​രു​​​​​​​​ദ്ധ നി​​​​​​​​യ​​​​​​​​മം ക​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ​​​​​​​​യും സ​​​​​​​​ജീ​​​​​​​​വ​​​​​​​​മാ​​​​​​​​യ ഹി​​​​​​​​ന്ദു​​​​​​​​ത്വ ജാ​​​​​​​​ഗ്ര​​​​​​​​താ സാ​​​​​​​​ന്നി​​​​​​​​ധ്യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ല​​​​​​​​ന​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. ഗ​​​​​​​​ണ്യ​​​​​​​​മാ​​​​​​​​യ ആ​​​​​​​​ദി​​​​​​​​വാ​​​​​​​​സി ക്രി​​​​​​​​സ്ത്യ​​​​​​​​ൻ ജ​​​​​​​​ന​​​​​​​​സം​​​​​​​​ഖ്യ​​​​​​​​യു​​​​​​​​ള്ള ഛത്തീ​​​​​​​​സ്ഗ​​​​​​​​ഡി​​​​​​​​ൽ ഡ​​​​​​​​സ​​​​​​​​ൻ ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ന​​​​​​​​ട​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​ൽ മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ക്രൈ​​​​സ്ത​​​​വ ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ബ​​​​​​​​ഹി​​​​​​​​ഷ്ക​​​​​​​​ര​​​​​​​​ണ​​​​​​​​വും അ​​​​​​​​ക്ര​​​​​​​​മ​​​​​​​​വും നേ​​​​​​​​രി​​​​​​​​ടു​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

ഛത്തീ​​​​​​​​സ്ഗ​​​​​​​​ഡി​​​​​​​​ൽ പ​​​​​​​​തി​​​​​​​​വാ​​​​​​​​യി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട് ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഒ​​​​​​​​രു പ്ര​​​​​​​​ശ്നം ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് പൊ​​​​​​​​തുശ്മ​​​​​​​​ശാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സം​​​​​​​​സ്കാ​​​​ര​​​​ത്തി​​​​നു​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണ്. ചി​​​​​​​​ല ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ, ക്രി​​​​​​​​സ്ത്യാ​​​​​​​​നി​​​​​​​​ക​​​​​​​​ൾ ഹി​​​​​​​​ന്ദു​​​​​​​​മ​​​​​​​​ത​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ പൊ​​​​​​​​തുകി​​​​​​​​ണ​​​​​​​​റു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​നി​​​​​​​​ന്ന് വെ​​​​​​​​ള്ളം എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നോ മ​​​​​​​​റ്റ് പൊ​​​​​​​​തുവ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ൾ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നോ വി​​​​​​​​ല​​​​​​​​ക്കു​​​​​​​​ണ്ട്. ക്രി​​​​​​​​സ്ത്യ​​​​​​​​ൻ ശ​​​​​​​​വ​​​​​​​​കു​​​​​​​​ടീ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ശു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന പ​​​​​​​​ര​​​​​​​​സ്യ​​​​​​​​മാ​​​​​​​​യ ഭീ​​​​​​​​ഷ​​​​​​​​ണി അ​​​​​​​​സ്വ​​​​​​​​സ്ഥ​​​​​​​​ത ഉ​​​​​​​​ള​​​​​​​​വാ​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു പ്ര​​​​​​​​വ​​​​​​​​ണ​​​​​​​​ത​​​​​​​​യാ​​​​​​​​ണ്. കു​​​​​​​​ഴി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ദ​​​​​​​​ഹി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ ചെ​​​​​​​​യ്യു​​​​​​​​മെ​​​​​​​​ന്ന് ഭീ​​​​​​​​ഷ​​​​​​​​ണി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​മുണ്ട്‌.

സു​​​​​​​​പ്രീം കോ​​​​​​​​ട​​​​​​​​തി ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ

ആ​​​​​​​​ർ​​​​​​​​ച്ച്ബി​​​​​​​​ഷ​​​​​​​​പ് ഡോ. ​​​​പീ​​​​​​​​റ്റ​​​​​​​​ർ മ​​​​​​​​ച്ചാ​​​​​​​​ഡോ​​​​​​​​യും മ​​​​​​​​റ്റു​​​​​​​​ള്ള​​​​​​​​വ​​​​​​​​രും സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ൽ, 2022 സെ​​​​​​​​പ്റ്റം​​​​​​​​ബ​​​​​​​​റി​​​​​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രാ​​​​​​​​യ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കാ​​​​​​​​ൻ എ​​​​ട്ടു സം​​​​​​​​സ്ഥാ​​​​​​​​ന ​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ട്ടു​​​​. ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ 2021ൽ 500​​​​​​​​ല​​​​​​​​ധി​​​​​​​​കം സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും 2022ൽ ​​​​​​​​പ്ര​​​​​​​​തി​​​​​​​​മാ​​​​​​​​സം ശ​​​​​​​​രാ​​​​​​​​ശ​​​​​​​​രി 45-50 അ​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​യി രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ ഗൗ​​​​​​​​ര​​​​​​​​വ​​​​​​​​മാ​​​​​​​​യി എ​​​​​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ​​​​സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ ര​​​​​​​​ണ്ട് മാ​​​​​​​​സ​​​​​​​​ത്തെ സ​​​​​​​​മ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി​​​​യാ​​​​ണ് നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ച​​​​​​​​ത്.

ക്രി​​​​​​​​സ്ത്യ​​​​​​​​ൻ സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലെ പ​​​​​​​​ല​​​​​​​​രും ഇ​​​​​​​​തി​​​​​​​​നെ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു​​​​​​​​ള്ള ഒ​​​​​​​​രു ചു​​​​​​​​വ​​​​​​​​ടു​​​​​​​​വ​​​​​​​​യ്പാ​​​​​​​​യി സ്വാ​​​​​​​​ഗ​​​​​​​​തം ചെ​​​​​​​​യ്തു. എ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നാ​​​​​​​​ലും, വി​​​​​​​​ഷ​​​​​​​​യം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ, കേ​​​​​​​​ന്ദ്രസ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ നി​​​​​​​​ല​​​​​​​​പാ​​​​​​​​ട് പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യ നി​​​​​​​​ഷേ​​​​​​​​ധ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 2023 ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ, സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി സോ​​​​​​​​ളി​​​​​​​​സി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ തു​​​​​​​​ഷാ​​​​​​​​ർ മേ​​​​​​​​ത്ത, പീ​​​​​​​​ഡ​​​​​​​​ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ തെ​​​​​​​​റ്റും​​​​ അ​​​​​​​​തി​​​​​​​​ശ​​​​​​​​യോ​​​​​​​​ക്തി​​​​​​​​യു​​​​മാ​​​​​​​​ണെ​​​​​​​​ന്ന് സ​​​​​​​​ത്യ​​​​​​​​വാ​​​​​​​​ങ്മൂ​​​​​​​​ലം സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ചു. ​​​​ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ ക്രൈ​​​​സ്ത​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​​​​​ർ​​​​​​​​ഗീ​​​​​​​​യ അ​​​​​​​​ക്ര​​​​​​​​മ​​​​മി​​​​ല്ലെ​​​​ന്നു​​​​പോ​​​​​​​​ലും അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ട്ടു. കെ​​​​​​​​ട്ടി​​​​​​​​ച്ച​​​​​​​​മ​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​ച്ഛാ​​​​​​​​യ​​​​​​​​യ്ക്ക് മ​​​​​​​​ങ്ങ​​​​​​​​ലേ​​​​​​​​ൽ​​​​​​​​പ്പിച്ച​​​​​​​​താ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക്കാ​​​​​​​​രെ കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. ഈ ​​​​​​​​പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണം ക്രി​​​​​​​​സ്ത്യ​​​​​​​​ൻ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​രി​​​​​​​​ലും അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ക​​​​​​​​രി​​​​​​​​ലും നി​​​​​​​​രാ​​​​​​​​ശ​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കി. എ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നാ​​​​​​​​ലും, സു​​​​​​​​പ്രീം​​​​കോ​​​​​​​​ട​​​​​​​​തി കേ​​​​​​​​സ് തീ​​​​​​​​ർ​​​​​​​​പ്പാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ല്ല; 2023-24 വ​​​​​​​​രെ വാ​​​​​​​​ദം കേ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ൽ തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു. മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന വി​​​​​​​​രു​​​​​​​​ദ്ധ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ കോ​​​​​​​​ട​​​​​​​​തി​​​​​​​​ക​​​​​​​​ൾ സൂ​​​​​​​​ക്ഷ്മ​​​​​​​​മാ​​​​​​​​യി പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

നി​​​​ല​​​​വി​​​​ൽ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ സാ​​​​​​​​ധു​​​​​​​​ത ചോ​​​​​​​​ദ്യം​​​​ചെ​​​​​​​​യ്തു വി​​​​​​​​വി​​​​​​​​ധ ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മാ​​​​​​​​റ്റാ​​​​​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​രോ​​​​​​​​ധ​​​​​​​​ന നി​​​​​​​​യ​​​​​​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള ഉ​​​​​​​​ത്ത​​​​​​​​ർ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, മ​​​​​​​​ധ്യ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഹി​​​​​​​​മാ​​​​​​​​ച​​​​​​​​ൽ​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശ്, ഉ​​​​​​​​ത്ത​​​​​​​​രാ​​​​​​​​ഖ​​​​​​​​ണ്ഡ്, ഛത്തീ​​​​​​​​സ്ഗ​​​​​​​​ഡ്, ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത്, ഹ​​​​​​​​രി​​​​​​​​യാ​​​​​​​​ന, ജാ​​​​​​​​ർ​​​​​​​​ഖ​​​​​​​​ണ്ഡ്, ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ട് ചീ​​​​​​​​ഫ് ജ​​​​​​​​സ്റ്റീ​​​​​​​​സ് ബി.​​​​​​​​ആ​​​​​​​​ർ. ഗ​​​​​​​​വാ​​​​​​​​യ്, ജ​​​​​​​​സ്റ്റീ​​​​​​​​സ് കെ.​​​​ ​​​​വി​​​​​​​​നോ​​​​​​​​ദ് ച​​​​​​​​ന്ദ്ര​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ബെ​​​​​​​​ഞ്ച് വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണ​​​​വും തേ​​​​​​​​ടി. സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ സ്റ്റേ ​​​​​​​​ചെ​​​​​​​​യ്യ​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട് ടസി​​​​​​​​റ്റി​​​​​​​​സ​​​​​​​​ണ്‍ ഫോ​​​​​​​​ർ ജ​​​​​​​​സ്റ്റീ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് പീ​​​​​​​​സ്’ എ​​​​​​​​ന്ന സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണു ന​​​​​​​​ട​​​​​​​​പ​​​​​​​​ടി.

നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ നാ​​​​​​​​ലാ​​​​​​​​ഴ്ച​​​​​​​​യ്ക്ക​​​​​​​​കം മ​​​​​​​​റു​​​​​​​​പ​​​​​​​​ടി ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണം. ആ​​​​​​​​റാ​​​​​​​​ഴ്ച​​​​​​​​യ്ക്കു​​​​​​​​ശേ​​​​​​​​ഷം ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക​​​​​​​​ൾ വീ​​​​​​​​ണ്ടും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കും. നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ൽ 11 സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ മ​​​​​​​​ത​​​​​​​​പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന നി​​​​​​​​യ​​​​​​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ഈ ​​​​അ​​​​വ​​​​സ​​​​രം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് സ​​​​ഭാ സം​​​​വി​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​കു​​​​ല​​​​ത​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ക​​​​ണം.

ക്രൈ​​​സ്ത​​​വ​​​ർ രാ​​​​​​​ഷ്‌​​​ട്രീ​​​​​​​യ​​​​​​​മാ​​​​​​​യി തീ​​​ർ​​​ത്തും നി​​​ർ​​​ണാ​​​യ​​​ക​​​മ​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് പീ​​​ഡ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ. പൊ​​​​​​​തു​​​വേ​​​​​​​ദി​​​​​​​ക​​​​​​​ളി​​​​​​​ൽ ക്രി​​​​​​​സ്ത്യാ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ഉ​​​​​​​ന്ന​​​​​​​ത നേ​​​​​​​തൃ​​​​​​​ത്വം വ​​​​​​​ള​​​​​​​രെ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​മാ​​​​​​​യി മാ​​​​​​​ത്ര​​​​​​​മേ പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കാ​​​​​​​റു​​​​​​​ള്ളൂ. പ​​​​​​​ക​​​​​​​രം, ബി​​​​​​​ജെ​​​​​​​പി നേ​​​താ​​​ക്ക​​​ൾ പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും നി​​​ർ​​​ബ​​​ന്ധി​​​ത മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​മെ​​​ന്ന ആ​​​രോ​​​പ​​​ണം മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കു​​​ന്നു. ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്, ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ലെ പു​​​​​​​തി​​​​​​​യ ബി​​​​​​​ജെ​​​​​​​പി മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി വി​​​​​​​ഷ്ണു ദി​​​​​​​യോ സാ​​​​​​​യ്, ക്രി​​​​​​​സ്ത്യ​​​​​​​ൻ മി​​​​​​​ഷ​​​ണ​​​​​​​റി​​​​​​​മാ​​​​​​​ർ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​വും ആ​​​​​​​രോ​​​​​​​ഗ്യ സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​വും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ മ​​​​​​​റ​​​​​​​വി​​​​​​​ൽ​​​​ ആ​​​​​​​ളു​​​​​​​ക​​​​​​​ളെ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​യി ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു.

കൂ‌​​​ടാ​​​തെ ക്രൈ​​​സ്ത​​​വ​​​ർ ന​​​ൽ​​​കു​​​ന്ന പ​​​രാ​​​തി​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​മോ കേ​​​സെ​​​ടു​​​ക്ക​​​ൽ​​​ പോ​​​ലു​​​മോ ഇ​​​ല്ല. ഛത്തീ​​​സ്ഗ​​​ഡി​​​ൽ ക​​​ന‍്യാ​​​സ്ത്രീ​​​ക​​​ൾ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ന‍്യാ​​​സ്ത്രീ​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. പോ​​​​​​​ലീ​​​​​​​സ് ത​​​​​​​ന്നെ ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ഉ​​​​​​​ണ്ട്.

മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം

ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 25 എ​​​​​​​ല്ലാ പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്കും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യി അ​​​​​​​വ​​​​​​​രു​​​​​​​ടെ മ​​​​​​​തം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കാ​​​​​​​നും ആ​​​​​​​ച​​​​​​​രി​​​​​​​ക്കാ​​​​​​​നും പ്ര​​​​​​​ച​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നു​​​​​​​മു​​​​​​​ള്ള അ​​​​​​​വ​​​​​​​കാ​​​​​​​ശം ഉ​​​​​​​റ​​​​​​​പ്പു​​​​​​​ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​​​​​ന്ത്യ​​​​​​​യി​​​ലെ ക്രൈ​​​സ്ത​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച് ഈ ​​​​​​​അ​​​​​​​വ​​​​​​​കാ​​​​​​​ശം പൊ​​​​​​​ള്ള​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്ര​​​​​​​ചാ​​​ര​​​​​​​ണം അ​​​ല്ലെ​​​ങ്കി​​​ൽ വി​​​​​​​ശ്വാ​​​​​​​സം പ​​​​​​​ങ്കി​​​​​​​ട​​​​​​​ൽ, അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. മ​​​​​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യി പ്രാ​​​​​​​ർ​​​​​​​ഥി​​​​​​​ക്കു​​​​​​​ന്ന​​​​​​​തോ വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തോ​​​പോ​​​​​​​ലും മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യേ​​​​​​​ക്കാം. ഇ​​​​​​​ന്ത്യ​​​​​​​ൻ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യം മ​​​​​​​തേ​​​​​​​ത​​​​​​​ര​​​​​​​ത്വം, എ​​​​​​​ല്ലാ മ​​​​​​​ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും തു​​​​​​​ല്യ ബ​​​​​​​ഹു​​​​​​​മാ​​​​​​​നം, സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം എ​​​​​​​ന്നി​​​​​​​വ​​​​​​​യെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യു​​​​​​​ള്ള​​​​​​​താ​​​​​​​ണ്. മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​ന്‍റെ കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​​ക​​​​​​​ൾ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ഒ​​​​​​​രു മാ​​​​​​​റ്റം കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​ക്ക് തങ്ങള്‍ ര​​​ണ്ടാം​​​ ത​​​രം പൗ​​​​​​​ര​​​​​​​ന്മാ​​​​​​​രാ​​​​​​​യി കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​യി അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ഈ ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ജു​​​​​​​ഡീ​​​​​​​ഷ​​​​​​​റി​​​​​​​യു​​​​​​​ടെ സ​​​​​​​മീ​​​​​​​പ​​​​​​​കാ​​​​​​​ല ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ൽ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​ത്തി​​​​​​​നു​​​​​​​ള്ള പ്ര​​​​​​​തീ​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ൾ സു​​​​​​​പ്രീം​​​കോ​​​​​​​ട​​​​​​​തി സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ക​​​യും നീ​​​തി​​​യു​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ക്രൈ​​​സ്ത​​​വ​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. നി​​​ർ​​​ബ​​​ന്ധി​​​ത മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നവി​​​​​​​രു​​​​​​​ദ്ധ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വും ക്രൂ​​​​​​​ര​​​​​​​മാ​​​​​​​യ വ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ റ​​​​​​​ദ്ദാ​​​​​​​ക്കു​​​​​​​ക​​​​​​​യും വ​​​​​​​ർ​​​​​​​ഗീ​​​​​​​യ അ​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ ക​​​​​​​ർ​​​​​​​ശ​​​​​​​ന ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കാ​​​നും ക്രൈ​​​സ്ത​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക അ​​​ക​​​റ്റാ​​​നും കഴി​​​യും.
രാ​​​​​​​ജ്യം നി​​​​​​​യ​​​​​​​മ​​​​​​​വാ​​​​​​​ഴ്ച​​​​​​​യാ​​​​​​​ലാ​​​ണ് ഭ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യ അ​​​​​​​ക്ര​​​​​​​മ​​​​​​​വും വി​​​​​​​ദ്വേ​​​​​​​ഷ​​​വും കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളും ആ​​​രും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കില്ലെന്നുമു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​ണ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന ഇ​​​ന്ത‍്യ​​​ക്കു ന​​​ല്ല​​​ത്.
(അ​​വ​​സാ​​നി​​ച്ചു)

National

"വ​ൻ​താ​ര'​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ൻ​താ​ര​യ്ക്കെ​തി​രെ (ഗ്രീ​ൻ​സ് സു​വോ​ള​ജി​ക്ക​ൽ റെ​സ്ക്യൂ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ) അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സു​പ്രീം​കോ​ട​തി.

അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ(​എ​സ്ഐ​ടി) രൂ​പീ​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​റെ നി​യ​മി​ച്ചു. പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നും, മൃ​ഗ​ങ്ങ​ളെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ​യും മ​റ്റ് നി​യ​മ​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് എ​സ്‌​ഐ​ടി അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.

ജ​സ്റ്റീ​സ് രാ​ഘ​വേ​ന്ദ്ര ചൗ​ഹാ​ൻ (മു​ൻ ഉ​ത്ത​രാ​ഖ​ണ്ഡ്, തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്), ഹേ​മ​ന്ത് ന​ഗ്രാ​ലെ ഐ​പി​എ​സ് (മു​ൻ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ), അ​നീ​ഷ് ഗു​പ്ത ഐ​ആ​ർ​എ​സ് (അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ ക​സ്റ്റം​സ്) എ​ന്നി​വ​രാ​ണ് എ​സ്ഐ​ടി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

Leader Page

പു​തി​യ അ​ണ​ക്കെ​ട്ടോ ട​ണ​ലോ?

ത​മി​ഴ്നാ​ട് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി പി.​സി. സി​റി​യ​ക് ‘മു​ല്ല​പ്പെ​രി​യാ​ർ 50 അ​ടി ട​ണ​ൽ അ​പ​ക​ട​ക​രം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം കൂ​ടു​ത​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇ​വി​ടെ പ്ര​ശ്നം മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ടോ അ​തോ ട​ണ​ലോ എ​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രും വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും പു​തി​യ ഡാ​മി​നു​വേ​ണ്ടി മു​റ​വി​ളി കൂ​ട്ടു​ന്പോ​ഴാ​ണ് കേ​ര​ള​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ഭാ​വി​ക്കു ഡാം ​ആ​ണോ ന​ല്ല​ത് എ​ന്ന ചോ​ദ്യ​മു​യ​രു​ന്ന​ത്. പു​തി​യ അ​ണ​ക്കെ​ട്ട് ന​ല്ല​ത​ല്ലെ​ന്നാ​ണ് പി.​സി. സി​റി​യ​ക് ലേ​ഖ​ന​ത്തി​ൽ വ‍്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​പ്പോ​ൾ പി​ന്നെ എ​ന്ത് എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. അ​തി​ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കു​ന്ന​ത് നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ള​മെ​ടു​ക്കു​ന്ന ട​ണ​ലി​ന്‍റെ വ​ലി​പ്പം കൂ​ട്ട​ണം എ​ന്നാ​ണ്. ഒ​രു വി​ദ​ഗ്ധ ഏ​ജ​ൻ​സി​യും ഇ​ന്നു​വ​രെ അ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​ വ​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ അ​ധി​ക​മ​ഴ ല​ഭി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ട​ണ​ലി​
ലൂ​ടെ എ​ത്തു​ന്ന വെ​ള്ളം മു​ഴു​വ​ൻ പെ​ൻ​സ്റ്റോ​ക് പൈ​പ്പി​ലൂ​ടെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​രു​ന്പോ​ൾ ഫോ​ർ​ബെ ഡാ​മി​ലെ ഷ​ട്ട​ർ തു​റ​ന്നു​വി​ടാ​റു​ണ്ട്. അ​ങ്ങ​നെ ഷ​ട്ട​ർ തു​റ​ന്നു​വി​ടു​ന്പോ​ൾ ക​ന്പം-​കു​മ​ളി റോ​ഡി​ലെ ഇ​റ​ച്ചി​പ്പാ​ലം (ഇ​രൈ​ച്ചി​ൽ പാ​ലം) ഭാ​ഗ​ത്തു റോ​ഡ് ത​ക​രു​ന്ന​തു പ​തി​വാ​ണ്. അ​പ്പോ​ൾ പി​ന്നെ നി​ല​വി​ലെ ട​ണ​ലി​ന്‍റെ വ​ലി​പ്പം കൂ​ട്ടി​യാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. നി​ല​വി​ലു​ള്ള ട​ണ​ലി​ന്‍റെ വ​ലി​പ്പം കൂ​ട്ടി വെ​ള്ളം കൊ​ണ്ടു​പോ​യാ​ൽ ചി​ല​പ്പോ​ൾ ക​ന്പം, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ ടൗ​ണു​ക​ൾകൂ​ടി ഒ​ലി​ച്ചു​പോ​യേ​ക്കാം.

പി​ന്നീ​ട് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് “ഇ​പ്പോ​ൾ ചി​ല​ർ പ​റ​യു​ന്ന​തു​പോ​ലെ 50 അ​ടി വ​രെ ജ​ല​നി​ര​പ്പ് കു​റ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല, അ​ങ്ങ​നെ വ​ന്നാ​ൽ ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ ജ​ലം എ​ടു​ക്കും” എ​ന്നാ​ണ്. ഇ​വി​ടെ മു​ല്ല​പ്പെ​രി​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്നം എ​ന്താ​ണെ​ന്നു ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ഴാ​ണ് പെ​രി​യാ​ർ തീ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​ത്. 2025ലെ ​കാ​ര്യം ത​ന്നെ​യെ​ടു​ക്കാം. ഈ ​വ​ർ​ഷം വേ​ന​ൽ​ക്കാ​ല​ത്ത് ഡാ​മി​ലെ ജ​ല​നി​ര​പ്പ് 106 അ​ടി​ വ​രെ താ​ഴ്ന്നു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച​യി​ൽ കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​ത്. വെ​റും 20 ദി​വ​സംകൊ​ണ്ട്, ജൂ​ണ്‍ 29ന് ​ഡാം തു​റ​ന്നു​വി​ടേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി.

അ​താ​യ​ത്, ക​ർ​ക്ക​ട​ക​മാ​സം തു​ട​ങ്ങു​ന്ന​തി​നു 15 ദി​വ​സം മു​ന്പ് ഡാം ​തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് 2014ലെ ​സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്ന​ത് താ​ഴ്ന്ന വി​താ​ന​ത്തി​ൽ പു​തി​യ ട​ണ​ൽ നി​ർ​മി​ച്ച് ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്ത​ണ​മെ​ന്ന്.

നി​ല​വി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഡെ​ഡ് സ്റ്റോ​റേ​ജ് 106 അ​ടി​യാ​ണ്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തോ​ടു​കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങു​ന്ന​ത് 106 അ​ടി​യി​ൽനി​ന്നാ​ണ്. കാ​ല​വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​കു​ന്പോ​ൾ ഡാം ​ഏ​താ​ണ്ട് നി​റ​യും. പി​ന്നീ​ട് തു​ലാ​വ​ർ​ഷംകൂ​ടി എ​ത്തു​ന്ന​തോ​ടെ പെ​രി​യാ​ർ തീ​രം ആ​ശ​ങ്ക​യി​ലാ​കും. അ​തു​കൊ​ണ്ടാ​ണ് 50 അ​ടി ട​ണ​ൽ എ​ന്ന നി​ർ​ദേ​ശം 2011ൽ ​ഈ ലേ​ഖ​ക​ൻ മു​ന്നോ​ട്ടു​ വ​ച്ച​ത്. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​വും ഈ ​ട​ണ​ലി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടു​ണ്ട്.

2014ലെ ​വി​ധി​യി​ൽ സു​പ്രീം​കോ​ട​തി അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത​വി​ധം പ​റ​ഞ്ഞി​രി​ക്കു​ന്നു 50 അ​ടി ഉ​യ​ര​ത്തി​ൽ പു​തി​യ ട​ണ​ൽ വേ​ണ​മെ​ന്ന് (പേ​ജ് 151). ഈ ​ട​ണ​ൽ നി​ർ​മി​ക്കേ​ണ്ട​ത് ത​മി​ഴ്നാ​ടാ​ണ് (പേ​ജ് 151). ഒ​രു പു​തി​യ ഡാം ​നി​ർ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ത്ര​യോ തു​ച്ഛ​മാ​യ ചെ​ല​വു മാ​ത്ര​മേ വ​രൂ ഒ​രു പു​തി​യ ട​ണ​ൽ നി​ർ​മി​ക്കാ​ൻ (പേ​ജ് 151). കോ​ട​തി പ​റ​യു​ന്നു, ത​മി​ഴ്നാ​ടി​ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ​നി​ന്നു കൂ​ടു​ത​ൽ ജ​ലം എ​ടു​ക്കാം (പേ​ജ് 151). ഇ​തി​ലെ​ല്ലാ​മു​പ​രി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ഭ​യാ​ശ​ങ്ക​ക​ൾ അ​വ​സാ​നി​ക്കു​മ​ല്ലോ​യെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ക്കു​ന്നു (പേ​ജ് 151).
ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.​എം. ലോ​ധ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെഞ്ചി​ന്‍റെ ഇ​ങ്ങ​നെയൊരു വി​ധി വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു വി​ധി​ വ​ന്ന​ത് സെ​ൻ​ട്ര​ൽ വാ​ട്ട​ർ ക​മ്മീ​ഷ​ൻ (സി​ഡ​ബ്ല്യു​സി), സെ​ൻ​ട്ര​ൽ സോ​യി​ൽ ആ​ൻ​ഡ് മെ​റ്റീ​രി​യ​ൽ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ (സി​എ​സ്എം​ആ​ർ​എ​സ്), സെ​ൻ​ട്ര​ൽ വാ​ട്ട​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (സി​ഡ​ബ്ല്യു​പി​സി), ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത് (ഐ​ആ​ർ​ഇ), ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (ജി​എ​സ്ഐ) എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലെ അ​ഞ്ച് സു​പ്ര​ധാ​ന ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​നറി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. സു​പ്രീം​കോ​ട​തി ഇ​ത്ര​യും ഏ​ജ​ൻ​സി​ക​ളു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 50 അ​ടി​ക്ക് ട​ണ​ലാ​കാം എ​ന്നു പ​റ​യു​ന്പോ​ൾ, 50 അ​ടി​ക്ക് ട​ണ​ൽ അ​പ​ക​ട​ക​രം എ​ന്ന് എ​ന്ത് പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​റ​യു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പു താ​ഴ്ന്നാ​ൽ കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം താ​ഴ്ന്നു​പോ​കും എ​ന്ന വാ​ദ​വും കൂ​ടു​ത​ൽ പ​ഠ​ന​വി​ഷ​യ​മാ​ക്ക​ണം. ഒ​രു ന​ദി​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ഡാം ​കെ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ന്പോ​ൾ എ​ത്ര കി​ലോ​മീ​റ്റ​റി​ലാ​ണ് ഭൂ​ഗ​ർ​ഭ ജ​ലം താ​ഴ്ന്നു​പോ​കു​ന്ന​ത് എ​ന്ന​തു സം​ബ​ന്ധി​ച്ച് വ‍്യ​ക്ത​മാ​യ ക​ണ​ക്കു​ണ്ടോ? ഒ​രു പ്ര​ദേ​ശ​ത്തെ ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്‍റെ അ​ള​വ് അ​വി​ടെ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ തോ​ത​നു​സ​രി​ച്ചാ​ണ്.

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം ഉ​ണ്ടാ​കു​ന്ന​ത് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ത്ര​മാ​ത്രം ശ​രി​യു​ണ്ട് എ​ന്നത് പ​ഠി​ക്കേ​ണ്ട​തു​ത​ന്നെ​യാ​ണ്. എ​ന്താ​യാ​ലും മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ടാ​ണോ പു​തി​യ ട​ണ​ലാ​ണോ അ​ഭി​കാ​മ്യം എ​ന്ന ച​ർ​ച്ച​യാ​ണു ന​ട​ക്കേ​ണ്ട​ത്. മ​റ്റു​ വ​ഴി​ക്കു ച​ർ​ച്ച തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഒ​ട്ടും ഗു​ണ​ക​ര​മ​ല്ല.

(ലേ​ഖ​ക​ൻ മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി​യു​ടെ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണും ഡാം 999 + 999 ​എ​ന്ന
ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​യി​താ​വു​മാ​ണ്.)

Latest News

Corehub Up