x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ടികജാതി പദവി നഷ്‌ടമാകൽ; പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 28, 2026 12:10 AM IST | Updated: July 28, 2026 12:10 AM IST

സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി ക്രൈ​സ്ത​വ മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്താ​ല്‍ അ​വ​രെ പ​ട്ടി​ക​ജാ​തി (എ​സ്‌​സി) വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ഉ​ത്ത​ര​വി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മാ​ർ​ച്ച് 24ന് ​സു​പ്രീം​കോ​ട​തി കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നെ​തി​രായ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര, മ​ൻ​മോ​ഹ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് മു​ൻ വി​ധി​യി​ൽ യാ​തൊ​രു പി​ഴ​വും ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല.

ഹി​ന്ദു, സി​ക്ക്, ബു​ദ്ധ മ​ത​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി പ​ദ​വി ഉ​ട​ന​ടി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ്‌ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേയു​ള്ള അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ പ​രി​ഗ​ണി​ച്ച​ത്.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വി​ലെ ക്ലോ​സ് മൂ​ന്നി​ൽ നി​ര്‍ദേ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്യു​ന്ന​ത് ജ​ന​നം പ​രി​ഗ​ണി​ക്കാ​തെ പ​ട്ടി​ക​ജാ​തി പ​ദ​വി ന​ഷ്‌​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വ് പ്ര​കാ​രം ഹി​ന്ദു മ​ത​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു പ​ട്ടി​കജാ​തി അ​വ​കാ​ശം ല​ഭ്യ​മാ​യി​രു​ന്ന​ത്. പി​ന്നീ​ട് 1956ല്‍ ​സി​ക്ക് മ​ത​ത്തി​നും 1990ല്‍ ​ബു​ദ്ധമ​ത​ത്തി​നും പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ന​ല്‍കി.

Tags : SupremeCourt Rejects ReviewPetition ScheduledCaste Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up