x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്രാ​ടം വ​രെ ക​ന​ത്ത മ​ഴ​

വെബ്ഡെസ്ക്
Published: August 22, 2026 03:49 AM IST | Updated: August 22, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നാ​​​​ളെ മു​​​​ത​​​​ല്‍ ഉ​​​​ത്രാ​​​​ടദി​​​​ന​​​​മാ​​​​യ ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ന്‍​പ​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ യെ​​​​ല്ലോ അ​​​​ല​​​​ര്‍​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ര്‍, കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നാ​​​​ളെ​​​​യും പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യും കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ചൊ​​​​വ്വാ​​​​ഴ്ച​​​​യു​​​​മാ​​​​ണ് യെ​​​​ല്ലോ അ​​​​ല​​​​ര്‍​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ ഏ​​​​ഴ് മു​​​​ത​​​​ല്‍ 11 സെ​​​​ന്‍റീ​​​​മീ​​​​റ്റ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കാ​​​​ണ് സാ​​​​ധ്യ​​​​ത​​​​യെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

Tags : HeavyRain Uthradom Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up