x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ: പാ​ക​പ്പി​ഴ​ക​ളു​ടെ പേ​രി​ൽ മാ​ർ​ക്ക് ന​ൽ​കാ​നാ​കി​ല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 22, 2026 03:58 AM IST | Updated: August 22, 2026 03:58 AM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ​ഴികേ​ട്ട സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് (ഒ​എ​സ്എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ഒ​രാഴ്ച​ത്തെ സ​മ​യം ന​ൽ​കി​യി​രു​ന്നെ​ന്നും 1.68 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യി അ​പേ​ക്ഷി​ച്ചെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന് മു​ന്നി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഒ​എ​സ്എം സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പു​ന​ർ​മൂ​ല്യനി​ർ​ണ​യ​ത്തി​ൽ സി​ബി​എ​സ്ഇ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ കാ​ര​ണം പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ല​ർ​ക്കും തി​രു​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭി​ച്ച​തു​മി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ബു​ദ്ധി​മു​ട്ട് നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ് മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ചെ​ങ്കി​ലും ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ കു​റ​വ് മാ​ർ​ക്ക് ല​ഭി​ച്ച​ത് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ച​താ​യും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച പു​തു​ക്കി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ല​മു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, അ​പാ​ക​ത​ക​ൾ മൂ​ലം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ ഹ​ർ​ജി​ക്കാ​രോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : CBSE XIIClassExam SupremeCourt BasicMistakes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up