x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ച​സാ​ര വി​ല​വ​ർ​ധ​നയ്ക്കു പി​ന്നി​ൽ എ​ഥ​നോ​ൾ അ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

വെബ്ഡെസ്ക്
Published: August 22, 2026 03:06 AM IST | Updated: August 22, 2026 03:06 AM IST

പ​​​​ഞ്ച​​​​സാ​​​​ര

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​പ​​​​ണി​​​​യി​​​​ൽ പ​​​​ഞ്ച​​​​സാ​​​​ര വി​​​​ല കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണം എ​​​​ഥ​​​​നോ​​​​ൾ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​നാ​​​​യി ക​​​​രി​​​​മ്പ് മാ​​​​റ്റി​​​​യ​​​​താ​​​​ണെ​​​​ന്ന ആ​​​രോ​​​പ​​​ണം ത​​​​ള്ളി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

രാ​​​​ജ്യ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പ​​​​ഞ്ച​​​​സാ​​​​ര സ്റ്റോ​​​​ക്കു​​​​ള്ള​​​​പ്പോ​​​​ൾ ചി​​​​ല മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ളും വ്യാ​​​​പാ​​​​രി​​​​ക​​​​ളും കൃ​​​​ത്രി​​​​മ​​​​ക്ഷാ​​​​മ​​​​മു​​​​ണ്ടാ​​​​ക്കി വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ 43 ല​​​​ക്ഷം ട​​​​ൺ പ​​​​ഞ്ച​​​​സാ​​​​ര എ​​​​ഥ​​​​നോ​​​​ളി​​​​നാ​​​​യി മാ​​​​റ്റി​​​​യ സ്ഥാ​​​​ന​​​​ത്ത് ഈ ​​​​വ​​​​ർ​​​​ഷം 28 ല​​​​ക്ഷം ട​​​​ൺ മാ​​​​ത്ര​​​​മാ​​​​ണു മാ​​​​റ്റി​​​​യ​​​​തെ​​​​ന്നും നി​​​​ല​​​​വി​​​​ൽ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ധാ​​​​ന്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

കേ​​​​വ​​​​ലം ഏ​​​​ഴു​​​​മു​​​​ത​​​​ൽ പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ മി​​​​ൽ വി​​​​ല കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 47-48 രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് 62 രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് ഭ​​​​ക്ഷ്യ ​​​​സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഞ്ജീ​​​​വ് ചോ​​​​പ്ര വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും പൂ​​​​ഴ്ത്തി​​​​വ​​​​യ്പു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല്ല​​​​റ വി​​​​പ​​​​ണി​​​​യി​​​​ൽ വി​​​​ല കു​​​​റ​​​​യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ പ​​​​ഞ്ച​​​​സാ​​​​ര മി​​​​ല്ലു​​​​ക​​​​ളി​​​​ലെ ക​​​​രി​​​​മ്പ് സം​​​​സ്ക​​​​ര​​​​ണം നേ​​​​ര​​​​ത്തേ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ന്ദ്രം നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, മി​​​​ല്ലു​​​​ട​​​​മ​​​​ക​​​​ൾ ക​​​​ട​​​​ലാ​​​​സി​​​​ൽ മാ​​​​ത്രം വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കു പ​​​​ഞ്ച​​​​സാ​​​​ര എ​​​​ത്തി​​​​ക്കാ​​​​തെ കൃ​​​​ത്രി​​​​മ ക്ഷാ​​​​മം സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ്ടെ​​​​ത്തി. വ്യ​​​​വ​​​​സാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ ഐ​​​​എ​​​​സ്എം​​​​എ, എ​​​​ൻ​​​​എ​​​​ഫ്എ​​​​സ്‌​​​​സി​​​​എ​​​​ഫ് എ​​​​ന്നി​​​​വ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി സ​​​​ർ​​​​ക്കാ​​​​ർ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി അ​​​​റി​​​​യി​​​​ച്ചു.

Tags : SugarPrice UnionGovernment EthanolProduction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up