x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിമന്യു കൊലക്കേസ് : വിചാരണ ഒക്‌ടോബര്‍ 15ന് ആരംഭിക്കും

വെബ്ഡെസ്ക്
Published: August 22, 2026 01:58 AM IST | Updated: August 22, 2026 01:58 AM IST

അ​​​​ഭി​​​​മ​​​​ന്യു (ഫയൽ ചിത്രം)

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍ഥി അ​​​​ഭി​​​​മ​​​​ന്യു കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ഒ​​​​ക്‌​​​ടോ​​​​ബ​​​​ര്‍ 15ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. നാ​​​​ലു മാ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​സി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ പൂ​​​​ര്‍ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍സ് കോ​​​​ട​​​​തി വി​​​​ചാ​​​​ര​​​​ണ​​​​യു​​​​ടെ സ​​​​മ​​​​യ​​​​ക്ര​​​​മം നി​​​​ശ്ച​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​വ​​​​ധി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലൊ​​​​ഴി​​​​കെ തു​​​​ട​​​​ര്‍ച്ച​​​​യാ​​​​യി വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തി 18 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ സാ​​​​ക്ഷി​​​​വി​​​​സ്താ​​​​രം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​സി​​​​ല്‍ 156 സാ​​​​ക്ഷി​​​​ക​​​​ളെ വി​​​​സ്ത​​​​രി​​​​ക്കും. ഒ​​​​ന്നും ര​​​​ണ്ടും സാ​​​​ക്ഷി​​​​ക​​​​ളെ​​​​യാ​​​​ണ് ആ​​​​ദ്യ ദി​​​​വ​​​​സം വി​​​​സ്ത​​​​രി​​​​ക്കു​​​​ക. മൂ​​​​ന്നു​​​​മു​​​​ത​​​​ല്‍ അ​​​​ഞ്ചു​​​​വ​​​​രെ​​​​യു​​​​ള്ള സാ​​​​ക്ഷി​​​​ക​​​​ളെ 16നും ​​​​ആ​​​​റു​​​​മു​​​​ത​​​​ല്‍ എ​​​​ട്ടു​​​​വ​​​​രെ​​​​യു​​​​ള്ള സാ​​​​ക്ഷി​​​​ക​​​​ളെ 17നും ​​​​ബാ​​​​ക്കി​​​​യു​​​​ള്ള സാ​​​​ക്ഷി​​​​ക​​​​ളെ ന​​​​വം​​​​ബ​​​​ര്‍ 12നു​​​​ള്ളി​​​​ലും വി​​​​സ്ത​​​​രി​​​​ക്കും.

പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍സ് ജ​​​​ഡ്ജി കെ.​​​​കെ.​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നാ​​​​ണു കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു​​​​വേ​​​​ണ്ടി സ്‌​​​​പെ​​​​ഷ​​​​ല്‍ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ര്‍ ജി. ​​​​മോ​​​​ഹ​​​​ന്‍രാ​​​​ജാ​​​​ണ് ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​ഭാ​​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട 209 രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ 112 രേ​​​​ഖ​​​​ക​​​​ള്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു. 2018 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 24ന് ​​​​കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍കി​​​​യി​​​​ട്ടും വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ ഹ​​​​ര്‍ജി​​​​യി​​​​ല്‍ നാ​​​​ലു മാ​​​​സ​​​​ത്തി​​​​ന​​​​കം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.

ഒ​​​​മ്പ​​​​ത് മാ​​​​സ​​​​ത്തി​​​​ന​​​​കം വി​​​​ചാ​​​​ര​​​​ണ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കാ​​​​ന്‍ 2025 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
ഈ ​​​​മാ​​​​സം 13നാ​​​​ണ് പ്ര​​​​തി​​​​ക​​​​ള്‍ക്കെ​​​​തി​​​​രേ കു​​​​റ്റം ചു​​​​മ​​​​ത്ത​​​​ല്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​ത്.

Tags : Abhimanyu MurderCase Trial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up