പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാന പോലീസ് നടപ്പാക്കിയ ഓപ്പറേഷന് ഗ്രിപ്പില്‍ ( ഗുണ്ടാ - സാമൂഹികവിരുദ്ധ വേട്ട) കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് കോഴിക്കോട് റൂറലില്‍. കഴിഞ്ഞ എട്ടു മുതല്‍ 20 വരെയുള്ള കണക്കാണിത്.
ഗുണ്ടാസംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരേ നടപടിയെടുക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എട്ടിനാണ് പ്രത്യേക ഡ്രൈവ് തുടങ്ങിയത്. ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇക്കാലയളവില്‍ 139 ഗുണ്ടകളാണ് അറസ്റ്റിലായത്. രണ്ടാംസ്ഥാനത്ത് എറണാകുളം സിറ്റിയാണ്. 22 ഗുണ്ടകള്‍ ഇവിടെ അറസ്റ്റിലായി. 18 ഗുണ്ടകളെ അറസ്റ്റ് ചെയ്ത് മലപ്പുറമാണ് മൂന്നാം സ്ഥാനത്തുള്ളത്. അര്ജുന് ആയങ്കിയുടെ അറസ്റ്റോടെ തുടങ്ങിയ ഓപ്പറേഷന് ഗ്രിപ്പ് കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ അറസ്റ്റിലെത്തി നില്ക്കുന്നു.
പോലീസ് കര്‍ശന നിയന്ത്രണത്തിലാക്കിയതു 11,277 പേരെയാണ്. തിരുവനന്തപുരം റൂറല്‍ - 1,776, കോട്ടയം - 1,049, ആലപ്പുഴ- 912, തിരുവനന്തപുരം സിറ്റി -754, വയനാട് - 742 എന്നിങ്ങനെയാണു പോലീസ് നിയന്ത്രണത്തിലാക്കിയവരുടെ എണ്ണം.
ജാമ്യത്തിലിറങ്ങി വ്യവസ്ഥകള്‍ ലംഘിച്ച 51 പേരുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതില്‍ തൃശൂര്‍ സിറ്റിയില്‍നിന്നും മലപ്പുറത്തു നിന്നും പത്തുവീതം കേസുകളുണ്ട്. പാലക്കാടുനിന്നുള്ള രണ്ടു കേസുകളില്‍ ജാമ്യം റദ്ദാക്കി.
സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 21 പേരെക്കൂടി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടയ്ക്കുകയും 18 പേര്‍ക്കെതിരേ ജില്ലകളില്‍നിന്ന് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
Tags : OperationGrip Arrested Rural LeoGuna