x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ല്‍ സീ​സ​ണ്‍ മൂന്ന്: ആ​ല​പ്പി റി​പ്പി​ള്‍​സി​നു മിന്നും ജയം

തോ​മ​സ് വ​ര്‍​ഗീ​സ്
Published: August 22, 2026 12:13 AM IST | Updated: August 22, 2026 12:13 AM IST

ട്രിവാൻഡ്രം റോയൽസും ആലപ്പി റിപ്പിൾസും തമ്മിലുള്ള മത്സരത്തിൽനിന്ന്

കാ​ര്യ​വ​ട്ടം: മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ അ​തി​വേ​ഗ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സി​നു ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​നെ​തി​രേ മി​ന്നും ജ​യം. റോ​യ​ല്‍​സി​നെ എ​ട്ടു​വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ റി​പ്പി​ള്‍​സ് കെ​സി​എ​ല്‍ സീ​സ​ണ്‍ മൂ​ന്നി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. 29 പ​ന്തി​ല്‍ 68 റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് ആ​ല​പ്പു​ഴ​യു​ടെ വി​ജ​യശി​ല്‍​പ്പി. സ്‌​കോ​ര്‍: ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സ് 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 126. ആ​ല​പ്പി റി​പ്പി​ൾസ് 12.5 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 127.ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റിം​ഗിനി​റ​ങ്ങി​യ ട്രി​വാ​ന്‍​ഡ്രം റോ​യ​ല്‍​സി​ന്‍റെ തു​ട​ക്കം ത​ക​ര്‍​ച്ച​യോ​ടെ ആ​യി​രു​ന്നു. സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 10 റ​ണ്‍​സ് ഉ​ള്ള​പ്പോ​ള്‍ അ​വ​രു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​ന്‍ വി​ഷ്ണു വി​നോ​ദി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ടി.​എ​സ്. വി​നി​ല്‍ വി​ഷ്ണു​വി​നെ എ​ല്‍​ബി​ഡ​ബ്ലു​വി​ല്‍ കു​ടു​ക്കി. ആ​റു പ​ന്തി​ല്‍​നി​ന്നും ഏ​ഴു റ​ണ്‍​സാ​യി​രു​ന്നു സ​മ്പാ​ദ്യം.

അ​ഞ്ച് ഓ​വ​റി​നു​ള്ളി​ല്‍ ട്രി​വാ​ന്‍​ഡ്ര​ത്തി​ന്‍റെ നാ​ലു മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​രെ ആ​ല​പ്പി​യു​ടെ ബൗ​ള​ര്‍​മാ​ര്‍ പ​വ​ലി​യ​നി​ലേ​ക്ക് അ​യ​ച്ചു. വി​ഷ്ണു വി​നോ​ദ് (ഏ​ഴ്), അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍ (പൂ​ജ്യം) ഗോ​വി​ന്ദ് ദേ​വ് പൈ (​ഒ്ര​ന്ന്) കൃ​ഷ്ണ പ്ര​സാ​ദ് (10) എ​ന്നി​വ​രു​ടെ വി​ക്ക​റ്റ് ആ​ണ് ന​ഷ്ട​മാ​യ​ത്. തു​ട​ര്‍​ന്ന് സി​ജോ​മോ​ന്‍ ജോ​സ​ഫും മ​നീ​ഷ് ഭ​ര​തും ചേ​ര്‍​ന്ന് ട്രി​വാ​ന്‍​ഡ്രം സ്‌​കോ​ര്‍ മെ​ല്ലെ ഉ​യ​ര്‍​ത്തി. ടീം ​സ്‌​കോ​ര്‍ 58ല്‍ ​എ​ത്തി​യ​പ്പോ​ള്‍ മ​നീ​ഷി​ന്‍റെ വി​ക്ക​റ്റു ന​ഷ്ട​മാ​യി. 18 പ​ന്തി​ല്‍ ഒ​രു ബൗ​ണ്ട​റി ഉ​ള്‍​പ്പെ​ടെ 17 റ​ണ്‍​സ് നേ​ടി​യ ഭ​ര​തി​നെ ജ​ല​ജ് സ​ക്‌​സേ​ന സി.​കെ. അ​ജ്‌​നാ​സി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. 12 ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ അ​ക്ഷ​യ് മ​നോ​ഹ​റി​നെ റോ​യ​ല്‍​സി​ന് ന​ഷ്ട​മാ​യി.

സ​ക്‌​സേ​ന​യു​ടെ പ​ന്തി​ല്‍ അ​ജ്‌​നാ​സ് പി​ടി​ച്ച് പു​റ​ത്താ​ക്കു​മ്പോ​ള്‍ അ​ക്ഷ​യ്‌യു​ടെ സ​മ്പാ​ദ്യം അ​ഞ്ചു പ​ന്തി​ല്‍ നി​ന്നും അ​ഞ്ചു റ​ണ്‍​സ്. സി​ജോ​മോ​ന്‍-​അ​ജീ​ഷ് കൂ​ട്ടു​കെ​ട്ട് 17-ാം ഓ​വ​റി​ല്‍ ട്രി​വാ​ന്‍​ഡ്രം സ്‌​കോ​ര്‍ 100 ക​ട​ത്തി.

ആ​ല​പ്പി ആ​വേ​ശം

127 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ല​പ്പു​ഴ​യ്ക്കു വേ​ണ്ടി ഓ​പ്പ​ണിം​ഗ് ജോ​ഡി​യാ​യ ജ​ല​ജ് സ​ക്‌​സേ​ന - മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ന്‍ കൂ​ട്ടു​കെ​ട്ട് ആ​ദ്യ ഓ​വ​റി​ല്‍ത്ത​ന്നെ 10 റ​ണ്‍​സ് നേ​ടി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ന്‍റെ ബാ​റ്റി​ല്‍​നി​ന്നു തു​ട​ര്‍​ച്ച​യാ​യി ബൗ​ണ്ട​റി​ക​ള്‍ പി​റ​ന്നു. മൂ​ന്ന് ഓ​വ​റു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ആ​ല​പ്പു​ഴ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 33 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍. നാ​ലാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ എ​ന്‍.​പി. ബേ​സി​ല്‍ ജ​ല​ജ് സ​ക്‌​സേ​ന​യെ വി​നോ​ദ്കു​മാ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യും അ​സ​റു​ദ്ദീ​നും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ ബോ​ര്‍​ഡ് മു​ന്നോ​ട്ടു നീ​ക്കി. കൂ​റ്റ​ന്‍ അ​ടി​ക​ളോ​ടെ 20 പ​ന്തി​ല്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ അ​ര്‍​ധ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി​യാ​ണ് അ​സ്ഹറു​ദ്ദീ​ന്‍ ബാ​റ്റിം​ഗ് വി​സ്മ​യം തീർത്തത്. 29 പ​ന്തി​ല്‍ നി​ന്ന് അ​ഞ്ചു സി​ക്‌​സും എ​ട്ടു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 68 റ​ണ്‍​സ് നേ​ടി​യ അ​സ്ഹ​റു​ദ്ദീ​നെ നി​ഖി​ല്‍ മു​ര​ളീ​ധ​ര​ന്‍ അ​ക്ഷ​യ് മ​നോ​ഹ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.

തു​ട​ര്‍​ന്നെ​ത്തി​യ കെ.​എ. അ​രു​ണ്‍ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​ക്കൊ​പ്പം അ​തി​വേ​ഗ​മാ​ണ് സ്‌​കോ​ര്‍ ബോ​ര്‍​ഡ് ച​ലി​പ്പി​ച്ച​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 13-ാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ ആ​ല​പ്പു​ഴ​യെ വി​ജ​യതീ​ര​ത്തെ​ത്തി​ച്ചു.

Tags : KCLSeason3 AlleppeyRippls Win Sports

Recent News

Corehub Up