Sreeshankar, Ancy Sojan
ഭുവനേശ്വര്‍: കലിംഗ സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ലോക അത്ലറ്റിക്സ് കോണ്ടിനെന്റര് ടൂര്‍ സില്‍വര്‍ മീറ്റില്‍ ഇന്ത്യയുടെ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, ആന്‍സി സോജന് തുടങ്ങിയവര്‍ ഇറങ്ങും.
ഇരുവരും പുരുഷ-വനിതാ ലോംഗ് ജംപില്‍ മത്സരിക്കും. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനു മുമ്പായുള്ള ഡ്രസ് റിഹേഴ്സലാണ് കോണ്ടിനെന്റൽ ടൂര്‍ സില്‍വര്‍ മീറ്റ്.
ജ്യോതി യറാജി, ശൈലി സിംഗ്, അനിമേഷ് കുജൂര്‍, അന്നു റാണി, തജീന്ദര്‍പാല്‍ സിംഗ് തുടങ്ങിയവരും ഇന്ത്യക്കായി കളത്തിലെത്തും.
Tags : Sreeshankar Ancy Filed Sports