Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeoGuna

ഓപ്പറേഷന്‍ ഗ്രിപ്പ്; കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് കോഴിക്കോട് റൂറലില്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് ന​​​ട​​​പ്പാ​​​ക്കി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഗ്രി​​​പ്പി​​​ല്‍ ( ഗു​​​ണ്ടാ - സാ​​​മൂ​​​ഹി​​​ക​​​വി​​​രു​​​ദ്ധ വേ​​​ട്ട) കൂ​​​ടു​​​ത​​​ല്‍ ഗു​​​ണ്ട​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ല്‍. ക​​​ഴി​​​ഞ്ഞ എ​​​ട്ടു മു​​​ത​​​ല്‍ 20 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.

ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ള്‍ക്കും സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി​​​യു​​​ടെ നേ​​​രി​​​ട്ടു​​​ള്ള മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ എ​​​ട്ടി​​​നാ​​​ണ് പ്ര​​​ത്യേ​​​ക ഡ്രൈ​​​വ് തു​​​ട​​​ങ്ങി​​​യ​​​ത്. ക്രി​​​മി​​​ന​​​ല്‍ സം​​​ഘ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള മു​​​ന്‍ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 139 ഗു​​​ണ്ട​​​ക​​​ളാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്ത് എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യാ​​​ണ്. 22 ഗു​​​ണ്ട​​​ക​​​ള്‍ ഇ​​​വി​​​ടെ അ​​​റ​​​സ്റ്റി​​​ലാ​​​യി. 18 ഗു​​​ണ്ട​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് മ​​​ല​​​പ്പു​​​റ​​​മാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. അ​​​ര്‍ജു​​​ന്‍ ആ​​​യ​​​ങ്കി​​​യു​​​ടെ അ​​​റ​​​സ്റ്റോ​​​ടെ തു​​​ട​​​ങ്ങി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ഗ്രി​​​പ്പ് കു​​​പ്ര​​​സി​​​ദ്ധ ഗു​​​ണ്ട മ​​​ര​​​ട് അ​​​നീ​​​ഷി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ലെ​​​ത്തി നി​​​ല്‍ക്കു​​​ന്നു.

പോ​​​ലീ​​​സ് ക​​​ര്‍ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​തു 11,277 പേ​​​രെ​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍ - 1,776, കോ​​​ട്ട​​​യം - 1,049, ആ​​​ല​​​പ്പു​​​ഴ- 912, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി -754, വ​​​യ​​​നാ​​​ട് - 742 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം.

ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ലം​​​ഘി​​​ച്ച 51 പേ​​​രു​​​ടെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി. ഇ​​​തി​​​ല്‍ തൃ​​​ശൂ​​​ര്‍ സി​​​റ്റി​​​യി​​​ല്‍നി​​​ന്നും മ​​​ല​​​പ്പു​​​റ​​​ത്തു നി​​​ന്നും പ​​​ത്തു​​​വീ​​​തം കേ​​​സു​​​ക​​​ളു​​​ണ്ട്. പാ​​​ല​​​ക്കാ​​​ടു​​​നി​​​ന്നു​​​ള്ള ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ല്‍ ജാ​​​മ്യം റ​​​ദ്ദാ​​​ക്കി.

സ്ഥി​​​ര​​​മാ​​​യി കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ട്ടി​​​രു​​​ന്ന 21 പേ​​​രെ​​​ക്കൂ​​​ടി കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം ക​​​രു​​​ത​​​ല്‍ ത​​​ട​​​ങ്ക​​​ലി​​​ല്‍ അ​​​ട​​​യ്ക്കു​​​ക​​​യും 18 പേ​​​ര്‍ക്കെ​​​തി​​​രേ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്ന് നാ​​​ടു​​​ക​​​ട​​​ത്ത​​​ല്‍ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Latest News

Corehub Up