x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യന്‍ കോഫി ഹൗസിൽ അംഗങ്ങളാക്കുന്നത് തടഞ്ഞു

വെബ്ഡെസ്ക്
Published: August 22, 2026 01:56 AM IST | Updated: August 22, 2026 01:56 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ഹൗ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​മെ​​​ങ്കി​​​ലും ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളാ​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ര്‍ക്കു​​​ന്ന​​​തും ഷെ​​​യ​​​ര്‍ സം​​​ഖ്യ ഈ​​​ടാ​​​ക്കു​​​ന്ന​​​തും ചോ​​​ദ്യം ചെ​​​യ്ത് ഇ​​​ന്ത്യ​​​ന്‍ കോ​​​ഫി ബോ​​​ര്‍ഡ് എ​​​ംപ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. രാ​​​ജേ​​​ഷ​​​ട​​​ക്കം സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ഹ​​​ര്‍ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി കോ​​​ഫി ഹൗ​​​സ് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി. കോ​​​ഫി ഹൗ​​​സി​​​ല്‍ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ കൂ​​​ടാ​​​തെ​​​യു​​​ള്ള ജ​​​ന​​​റ​​​ല്‍ വ​​​ര്‍ക്ക​​​ര്‍മാ​​​രു​​​ടെ നി​​​യ​​​മ​​​നം അ​​​ന്തി​​​മ​​​വി​​​ധി​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് മ​​​റ്റൊ​​​രു ഹ​​​ര്‍ജി​​​യി​​​ല്‍ നി​​​ല​​​വി​​​ലു​​​ണ്ട്.

Tags : Membership IndianCoffeeHouse Blocked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up