x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിനടപടികള്‍ പ്രചരിപ്പിച്ച അഭിഭാഷകനു നോട്ടീസ്

വെബ്ഡെസ്ക്
Published: August 22, 2026 12:51 AM IST | Updated: August 22, 2026 12:51 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ റിക്കാർഡ് ചെ​​​യ്തു യു​​​ട്യൂ​​​ബി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍കി ഹൈ​​​ക്കോ​​​ട​​​തി.

ര​​​ജി​​​സ്ട്രി സ​​​മ​​​ര്‍പ്പി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ മാ​​​ത്യൂ​​​സ് ജെ. ​​​നെ​​​ടു​​​മ്പാ​​​റ​​​യ്ക്കാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴി​​​ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യ​​​ത്.

ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കും​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ഓ​​​ണ്‍ലൈ​​​നാ​​​യോ വെ​​​ര്‍ച്വ​​​ലാ​​​യോ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് മാ​​​ത്യൂ​​​സ് നെ​​​ടു​​​മ്പാ​​​റ​​​യെ കോ​​​ട​​​തി വി​​​ല​​​ക്കി.

Tags : Lawyer Notice KeralaHighCourt Proceedings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up