x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ടി​ച്ച് ഉ​റു​ഗ്വെ...

വെബ്ഡെസ്ക്
Published: October 7, 2026 01:01 AM IST | Updated: October 7, 2026 01:01 AM IST

ഗോൾനേട്ടം ആഘോഷിക്കുന്ന ഉറുഗ്വെൻ താരങ്ങൾ.

കോ​ൽ​ക്ക​ത്ത: ര​ണ്ടു ത​വ​ണ ഫി​ഫ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ക​രു​ത്ത​രാ​യ ഉ​റു​ഗ്വെ​യ്ക്ക് എ​തി​രാ​യ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പൊ​രു​തി കീ​ഴ​ട​ങ്ങി. 6-1നാ​യി​രു​ന്നു ഉ​റു​ഗ്വെ​ൻ ജ​യം.

മാ​ക്സി അ​ജൂ​രൊ (28, 59) ഇ​ര​ട്ട ഗോ​ൾ നേ​ടി. നൂ​നെ​സ്, സ​ലാ​സ​ർ, സ​നാ​ബ്രി​യ, അ​ഗ്വെ​യ്റെ എ​ന്നി​വ​രും ഉ​റു​ഗ്വെ​യ്ക്കാ​യി ഗോ​ൾ നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ 11-ാം മി​നി​റ്റി​ൽ ഡാ​ർ​വി​ൻ നൂ​നെ​സി​ലൂ​ടെ ഉ​റു​ഗ്വെ ലീ​ഡ് നേ​ടി. എ​ന്നാ​ൽ, റീ ​ബൗ​ണ്ട് വ​ല​യി​ലാ​ക്കി അ​നി​രു​ദ്ധ് ഥാ​പ്പ 22-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​യെ ഒ​പ്പ​മെ​ത്തി​ച്ചു. തു​ട​ർ​ന്ന് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഉ​റു​ഗ്വെ, 28-ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടി. മാ​ക്സി അ​ജൂ​രൊ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ൾ. ഇ​തി​നി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ എ​ത്തി​യ​തോ​ടെ മ​ത്സ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

2-1ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം പ​കു​തി ആ​രം​ഭി​ച്ച ഉ​റു​ഗ്വെ 53-ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ ഇ​ന്ത്യ​ൻ വ​ല​യി​ലാ​ക്കി. റോ​ഡ്രി​ഗോ സ​ലാ​സാ​റി​ന്‍റെ വ​ക​യാ​യി​രു​ന്നു ഗോ​ൾ. 59-ാം മി​നി​റ്റി​ൽ മാ​ക്സി അ​ജൂ​രൊ വീ​ണ്ടും ഇ​ന്ത്യ​ക്കു പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു.

Tags : Uruguay India Football FriendlyMatch Sports

Recent News

Corehub Up