Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FriendlyMatch

ബ്ര​സീ​ല്‍ വ​രു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് ബൂ​ട്ടി​യ

കോ​ല്‍​ക്ക​ത്ത: ഫു​ട്‌​ബോ​ള്‍ ലോ​ക​ത്തി​ലെ അ​തി​കാ​യ​രാ​യ ബ്ര​സീ​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ന്‍ എ​ത്തു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് മു​ന്‍​താ​രം ബൈ​ചു​ങ് ബൂ​ട്ടി​യ.

നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു ബൂ​ട്ടി​യ​യു​ടെ പ​രി​ഹാ​സം. “ക​ഷ്ട​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഒ​രു ദ​രി​ദ്ര കു​ടും​ബ​ത്തി​ലെ മ​ക​ന്‍റെ വി​വാ​ഹാ​ഘോ​ഷ​ത്തി​ന് ഷാരൂ​ഖ് ഖാ​ന്‍റെ ഡാ​ന്‍​സ് ന​ട​ത്തു​ന്ന​തി​നു സ​മാ​ന​മാ​ണ് ബ്ര​സീ​ല്‍ ടീ​മി​നെ സൗ​ഹൃ​ദ മ​ത്സ​രം ക​ളി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്”- ബൂ​ട്ടി​യ പ​റ​ഞ്ഞു.

കോ​ല്‍​ക്ക​ത്ത​യി​ല്‍ ഒ​ക്‌ടോബ​ര്‍ മൂ​ന്നി​നാ​ണ് ബ്ര​സീ​ലും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍. ബ്ര​സീ​ലി​നു പു​റം​ലോ​ക​ത്ത് കാ​ന​റി ടീ​മി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ബ്ര​സീ​ലി​ന്‍റെ ഒ​ന്നാം നി​ര​യാ​ണ് കോ​ല്‍​ക്ക​ത്ത​യി​ല്‍ സൗ​ഹൃ​ദം ക​ളി​ക്കാ​ന്‍ എ​ത്തു​ന്ന​ത്. ഫി​ഫ ലോ​ക​റാ​ങ്കിം​ഗി​ല്‍ ബ്ര​സീ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തും ഇ​ന്ത്യ 138-ാമ​തു​മാ​ണ്.

ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യം

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ല്‍ ടീം ​വ​രു​ന്ന​തി​നോ​ട് എ​തി​ര​ഭി​പ്രാ​യ​മു​ള്ള​തെ​ന്നും ബൈ​ചു​ങ് ബൂ​ട്ടി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. “ബ്ര​സീ​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കു​ന്ന​തു​കൊ​ണ്ട് ദേ​ശീ​യ ഫു​ട്‌​ബോ​ളി​ന് എ​ന്താ​ണ് ല​ഭി​ക്കു​ക. ഇ​ന്ത്യ​യു​ടെ റാ​ങ്ക് 140നോ​ട് അ​ടു​ത്താ​ണു​ള്ള​ത്. ഐ​എ​സ്എ​ല്ലി​ല്‍​നി​ന്ന് (ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്) ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി പി​ന്മാ​റി. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ബ്ര​സീ​ല്‍ ടീം ​വ​രു​ന്ന​തി​നോ​ട് വി​മു​ഖ​ത കാ​ണി​ച്ച​ത് ”- ബൂ​ട്ടി​യ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നാ​ണി​തെ​ന്നാ​ണ് വി​വ​രം. ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പൂ​ര്‍​ണ​മാ​യി പി​ന്മാ​റി​യെ​ങ്കി​ലും അ​ടി​ത്ത​ട്ടി​ലെ ഫു​ട്‌​ബോ​ളി​നാ​യി നി​ല​കൊ​ള്ളു​മെ​ന്നാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി അ​റി​യി​ച്ച​ത്.

Latest News

Corehub Up