x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​വാ​റ്റ കൊ​ല​പാ​ത​കം: കു​റ്റാ​രോ​പി​ത​രാ​യ നാ​ലു കു​ട്ടി​ക​ളും പു​റ​ത്ത്

വെബ്ഡെസ്ക്
Published: October 7, 2026 03:11 AM IST | Updated: October 7, 2026 03:11 AM IST

പ്രതീകാത്മക ചിത്രം - എഐ

ഹ​​രി​​പ്പാ​​ട്: ക​​രു​​വാ​​റ്റ​​യി​​ൽ വ​​യോ​​ധി​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്തി പ​​ണ​​വും സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും ക​​വ​​ർ​​ന്ന കേ​​സി​​ൽ കു​​റ്റാ​​രോ​​പി​​ത​​യാ​​യ പ​​തി​​മൂ​​ന്നു​​കാ​​രി​​ക്കും ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു.

ആ​​ല​​പ്പു​​ഴ ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​​സ് ബോ​​ർ​​ഡാ​​ണ് പെ​​ൺ​​കു​​ട്ടി​​ക്ക് ക​​ർ​​ശ​​ന ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​മ്യം ന​​ൽ​​കി​​യ​​ത്. കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട മ​​റ്റു മൂ​​ന്ന് കൗ​​മാ​​ര​​ക്കാ​​ർ​​ക്ക് ക​​ഴി​​ഞ്ഞ 28ന് ​​ജാ​​മ്യം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട നാ​​ലു കു​​ട്ടി​​ക​​ൾ​​ക്കും ജാ​​മ്യ​​മാ​​യി.

തെ​​ളി​​വെ​​ടു​​പ്പ് അ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ​​തി​​നാ​​ൽ ആ​​ൺ​​കു​​ട്ടി​​ക​​ളെ ഇ​​നി നി​​രീ​​ക്ഷ​​ണ​കേ​​ന്ദ്ര​​ത്തി​​ൽ പാ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു വി​​ല​​യി​​രു​​ത്തി​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഇ​​വ​​ർ​​ക്കു ജാ​​മ്യം ന​​ൽ​​കി​​യ​​ത്. 40 ദി​​വ​​സ​​ത്തോ​​ള​​മാ​​ണ് ഇ​​വ​​ർ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് പെ​​ൺ​​കു​​ട്ടി​​യെ ശി​​ശു​​സം​​ര​​ക്ഷ​​ണ ഓ​​ഫി​​സ​​റു​​ടെ​​യും കൗ​​ൺ​​സി​​ല​​റു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ ചോ​​ദ്യം ചെ​​യ്യാ​​ൻ ബോ​​ർ​​ഡ് അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

ഈ ​​ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പെ​​ൺ​​കു​​ട്ടി​​യു​​ടെ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് ജു​​വ​​നൈ​​ൽ ജ​​സ്റ്റി​​സ് ബോ​​ർ​​ഡ് ഇ​​ന്ന​​ലെ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്. ര​​ക്ഷി​​താ​​ക്ക​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​ലും ക​​ർ​​ശ​​ന നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​മാ​​ണ് കു​​ട്ടി​​ക​​ളെ വി​​ട്ട​​യ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഓ​​ഗ​​സ്റ്റ് 15ന് ​​രാ​​ത്രി​​യാ​​യി​​രു​​ന്നു ക​​രു​​വാ​​റ്റ​​യി​​ലെ വാ​​ട​​ക​​വീ​​ട്ടി​​ൽ വ​​യോ​​ധി​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​ത്തി​​ൽ പൊ​​ലി​​സ് ഉ​​ട​​ൻ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കും.

Tags : KaruvattaMurder Accused YouthsReleased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up