Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaruvattaMurder

കരുവാറ്റ കൊലപാതകം: ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊ​​​ച്ചി: ക​​​രു​​​വാ​​​റ്റ​​​യി​​​ലെ വ​​​യോ​​​ധി​​​ക​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​​​യും പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ട ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ബോ​​​ര്‍ഡ് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. ബോ​​​ര്‍ഡി​​​ന്‍റെ ന​​​ട​​​പ​​​ടി ബാ​​​ല​​​നീ​​​തി നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മൂ​​​ന്ന് പ്ര​​​തി​​​ക​​​ളും ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് ജി. ​​​ഗി​​​രീ​​​ഷ് മാ​​​റ്റി​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച വി​​​ധി പ​​​റ​​​ഞ്ഞേ​​​ക്കും.

ബോ​​​ര്‍ഡ് ഉ​​​ത്ത​​​ര​​​വ് സ്റ്റേ ​​​ചെ​​​യ്ത ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വും അ​​​തു​​​വ​​​രെ നീ​​​ട്ടി. ഒ​​​ബ്‌​​​സ​​​ര്‍വേ​​​ഷ​​​ന്‍ ഹോ​​​മി​​​ല്‍ പാ​​​ര്‍പ്പി​​​ച്ചി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളെ റെ​​​യി​​​ല്‍വേ, ബ​​​സ് സ്റ്റാ​​​ൻ​​​ഡ് പോ​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ പേ​​​രി​​​ല്‍ കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ബോ​​​ര്‍ഡ് ഉ​​​ത്ത​​​ര​​​വ് ഇ​​​ട​​​യാ​​​ക്കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ജെജെ ബോ​​​ര്‍ഡ് ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

ഓ​​​ഗ​​​സ്റ്റ് 16ന് ​​​രാ​​​ത്രി​​​യാ​​​ണ് വ​​​യോ​​​ധി​​​ക​​​നെ ക​​​രു​​​വാ​​​റ്റ​​​യി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വ​​​യോ​​​ധി​​​ക​​​ന്‍റെ ബ​​​ന്ധു​​​വാ​​​യ പ​​​തി​​​മൂ​​​ന്നു​​​കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​കാ​​​രം കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ പ്ര​​​തി​​​ക​​​ള്‍ വ​​​യോ​​​ധി​​​ക​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു കേ​​​സ്.

Latest News

Corehub Up