x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്തനാർബുദ ചികിത്സയ്ക്ക് മരുന്ന്: ആശുപത്രികളുടെ നിലപാട് തേടി കോടതി

വെബ്ഡെസ്ക്
Published: August 22, 2026 12:41 AM IST | Updated: August 22, 2026 12:41 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: സ്ത​​​നാ​​​ർ​​​ബു​​​ദ ചി​​​കി​​​ത്സ​​​യ്ക്ക് കു​​​റ​​​ഞ്ഞ വി​​​ല​​​യു​​​ള്ള പാ​​​ൽ​​​ബൊ​​​സി​​​ക്ലി​​​ബ് എ​​​ന്ന മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ലെ ദേ​​​ശീ​​​യ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ നാ​​​ഷ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

റി​​​ബോ​​​സി​​​ക്ലി​​​ബ് എ​​​ന്ന വി​​​ല​​​കൂ​​​ടി​​​യ മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​മൂ​​​ലം ഒ​​​രു മാ​​​സ​​​ത്തെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 58,000 രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വ് വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ർ വി. ​​​മേനോ​​​ൻ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നി​​​ല​​​പാ​​​ട് തേ​​​ടു​​​ന്ന​​​ത്.

ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​റാ​​​ണ് മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റും (ആ​​​ർ​​​സി​​​സി) പാ​​​ൽ​​​ബൊ​​​സി​​​ക്ലി​​​ബ് മ​​​രു​​​ന്ന് റി​​​ബോ​​​സി​​​ക്ലി​​​ബി​​​നു പ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോ​​​ട​​​തി ച​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ദേ​​​ശീ​​​യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​കൂ​​​ടി ആ​​​രാ​​​യു​​​ന്ന​​​ത്.

സ്ത​​​നാ​​​ർ​​​ബു​​​ദ ബാ​​​ധി​​​ത​​​യാ​​​യ സ്ത്രീ ​​​ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​വ​​​രു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​രാ​​​നു​​​ള്ള മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ രോ​​​ഗ​​​ബാ​​​ധി​​​ത​​​യു​​​ടെ അ​​​പേ​​​ക്ഷ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. ഹ​​​ർ​​​ജി വീ​​​ണ്ടും സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : BreastCancer Treatment Drug KeralaHighCourt HospitalStand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up