x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഹ്‌റുട്രോഫി ഇന്ന് പുന്നമടയില്‍

ടോം ​ജോ​ര്‍ജ്
Published: August 22, 2026 02:24 AM IST | Updated: August 22, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: നെ​ഹ്‌​റു​വി​ന്‍റെ കൈ​യൊ​പ്പു ചാ​ർ​ത്തി​യ ട്രോ​ഫി​ക്കാ​യി ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ഇ​ന്ന് 72ാമ​ത് നെ​ഹ്‌​റു​ട്രോ​ഫി ജ​ലോ​ത്സ​വം ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ​ള്ളം​ക​ളി​യു​ടെ ച​രി​ത്ര​മാ​രം​ഭി​ക്കു​ന്ന​ത് ക്രി​സ്തു​വി​ന് മൂ​വാ​യി​രം വ​ര്‍ഷ​ങ്ങ​ള്‍ക്ക് അ​പ്പു​റം. ക്രി​സ്തു​വ​ർ​ഷ​ത്തി​ൽ ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് 1715ല്‍ ​അ​യ​ര്‍ല​ന്‍ഡു​കാ​ര​നാ​യ തോ​മ​സ്‌​ഡോ​ഗ​റ്റാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.
ആ​ദ്യ​മ​ത്സ​രം ക്രി​സ്തു​വി​ന്

മൂ​വാ​യി​രം വ​ര്‍ഷ​ങ്ങ​ള്‍ക്ക് അ​പ്പു​റം

ലോ​ക​ത്തി​ലാ​ദ്യ​മാ​യി ക​ളി​വ​ള്ള​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ജ​ല​മേ​ള ക്രി​സ്തു​വി​ന് മൂ​വാ​യി​രം വ​ര്‍ഷ​ങ്ങ​ള്‍ക്ക് അ​പ്പു​റം ഗ്രീ​സി​ലെ അ​സീ​റി​യാ​യി​ല്‍ ന​ടന്ന​താ​യി ക​രു​ത​പ്പെ​ടു​ന്നു. ഗ്രീ​ക്ക് ദേ​വ​ത​യാ​യ അ​ഥീ​നി​യെ പ്രീ​തി​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഈ ​വ​ള്ളം​ക​ളി. ക്രി​സ്ത്വബ്ദ കാലത്ത് വ​ഞ്ചി​തു​ഴ​യ​ല്‍ മ​ത്സ​രം ആ​ദ്യം ന​ട​ന്ന​ത് ബ്രി​ട്ട​നി​ലെ തെം​സ് ന​ദി​യി​ലാ​ണ്. 1775ലും 1890​ലും ബെ​ല്‍ജി​യ​ത്തി​ലെ വ​ഞ്ചി​തു​ഴ​യ​ല്‍ ക്ല​ബ്ബുക​ളു​ടെ ഫെ​ഡ​റേ​ഷ​ന്‍ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് മ​ത്സ​രം ത​ന്നെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 1992ൽ ​നി​ല​വി​ല്‍വ​ന്ന ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ റോ​വിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക യൂ​റോ​പ്യ​ന്‍ മ​ത്സ​രം ന​ട​ന്നു. 1900ല്‍ ​ഒ​ളിം​പി​ക്‌​സി​ല്‍ ആ​ദ്യ​മാ​യി വ​ള്ളം​തു​ഴ​യ​ല്‍, മ​ത്സ​ര​മാ​യി അം​ഗീ​ക​രി​ച്ചു. ആ​ന്‍ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​കാ​രും ക​മ്പോ​ഡി​യ​ക്കാ​രും ക​ളി​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സിം​ഗ​പ്പൂ​രി​ല്‍ ഡ്രാ​ഗ​ണ്‍ വ​ള്ള​ങ്ങ​ളി​ല്‍ ജ​ലോ​ത്സ​വം ന​ട​ത്തി​യി​രു​ന്നു.

ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്‌ട്ര അ​ര​യ​ന്ന വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ, അ​മേ​രി​ക്ക തു​ട​ങ്ങി​യ 14 രാ​ജ്യ​ങ്ങ​ളു​ടെ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. സിം​ഗ​പ്പൂ​രി​ലെ ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ ഡ്രാ​ഗ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് വേ​ണ്ടി കു​ട്ട​നാ​ട്ടി​ലെ തു​ഴ​ച്ചി​ല്‍ക്കാ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.

നാ​ട്ടുരാ​ജാ​ക്ക​ന്മാ​രും കേ​ര​ള​ത്തി​ലെ വ​ള്ളം​ക​ളി​യും

പു​റ​ക്കാ​ട് രാ​ജ്യ​ത്തി​ന്‍റെ പ​ത​ന​ത്തി​ല്‍നി​ന്ന് ഉ​ദ​യം ചെ​യ്ത ചെ​മ്പ​ക​ശേ​രി രാ​ജ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് വ​ള്ളം​ക​ളി​ക്കെ​ത്തു​ന്ന വി​വി​ധ ക​ളി​വ​ള്ള​ങ്ങ​ളു​ടെ ക​ഥ. ഇ​ന്ന​ത്തെ അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ള്‍ ചേ​ര്‍ന്ന​താ​യി​രു​ന്നു ചെ​മ്പ​ക​ശേ​രി രാ​ജ്യം. ദേ​വ​നാ​രാ​യ​ണ​ന്മാ​ര്‍ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന രാ​ജാ​ക്ക​ന്മാ​രാ​യി​രു​ന്നു ഭ​ര​ണാ​ധി​പ​ന്മാ​ര്‍. 17-ാം നൂ​റ്റാ​ണ്ടി​ല്‍ സ്ഥാ​പി​ത​മാ​യി എ​ന്നു ക​രു​തു​ന്ന ചെ​മ്പ​ക​ശേ​രി​യു​ടെ നാ​വി​ക​സേ​ന​യ്ക്കാ​യി നി​ര്‍മി​ച്ച പ​ട​ക്ക​പ്പ​ലു​ക​ളാ​ണ് ഇ​ന്ന​ത്തെ ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ളു​ടെ പൂ​ര്‍വി​ക​ര്‍. ചു​ണ്ട​ന്‍വ​ള്ള​ത്തി​ലാ​ണ് സൈ​ന്യം ക​യ​റു​ന്ന​ത്.

ഇ​വ​ര്‍ക്കു​ള്ള ഭ​ക്ഷ​ണം വ​ച്ചുകൊ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളെ​യാ​ണ് വയ്പ്പുവ​ള്ള​ങ്ങ​ള്‍ എ​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ഒ​ളി​പ്പോ​രാ​ട്ട​ത്തി​നു​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ഇ​രു​ട്ടു​കു​ത്തി അ​ഥ​വാ ഓ​ടി വ​ള്ള​ങ്ങ​ള്‍. ഇ​ന്ന​ത്തെ ഹൗ​സ് ബോ​ട്ടു​ക​ളു​ടെ ആ​ദ്യ​രൂ​പ​മാ​യി​രു​ന്നു ചു​രു​ള​ൻ വ​ള്ളം. നാ​ട്ടു​പ്ര​മാ​ണി​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത് ഇ​തി​ലാ​ണ്. ച​ര​ക്കു​കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ക​ന്പ​നി​വ​ള്ള​ങ്ങ​ൾ. ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ളി​ലെ തു​ഴ​ച്ചി​ല്‍ക്കാ​രു​ടെ വി​ന്യാ​സ​ത്തി​ലു​മു​ണ്ട് ചി​ല പ്ര​തീ​ക​ങ്ങ​ള്‍. ഒ​രു ചു​ണ്ട​നി​ല്‍ 64 തു​ഴ​ച്ചി​ല്‍ക്കാ​രെ​ന്നാ​ണ് പ​ഴ​യ​ നി​യ​മം. ഇ​വ​ര്‍ 64 ക​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. നാ​ല് അ​മ​ര​ക്കാ​ര്‍ നാ​ലു വേ​ദ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​ണ്. 12 നി​ല​ക്കാ​ര്‍ 12 രാ​ശി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

നെ​ഹ്‌​റു ട്രോ​ഫി​ക്കു പി​ന്നി​ല്‍

ഏ​റ്റ​വും അ​ധി​കം ജ​ല​രാ​ജാ​ക്ക​ന്മാ​രും ക​ളി​വ​ള്ള​ങ്ങ​ളും അ​ണി​നി​ക്കു​ന്ന ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ജ​ല​മാ​മാ​ങ്ക​മാ​ണ് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്‌​റു​ട്രോ​ഫി. 1952ല്‍ ​ഇ​ന്ത്യ​യു​ടെ ആ​ദ്യ​ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ചു​ണ്ട​ന്‍വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​മാ​ണ് പി​ന്നീ​ട് നെ​ഹ്‌​റു​ട്രോ​ഫി​യാ​യി പ​രി​ണ​മി​ച്ച​ത്. അ​ന്ന് ഒ​മ്പ​ത് ചു​ണ്ട​ന്‍വ​ള്ള​ങ്ങളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ഭ​രി​ത​നാ​യി ന​ടു​ഭാ​ഗം ചു​ണ്ട​നി​ല്‍ ചാ​ടി​ക്ക​യ​റി​യ നെ​ഹ്‌​റു ആ​ല​പ്പു​ഴ ബോ​ട്ട്‌​ജെ​ട്ടി​വ​രെ ആ ​വ​ള്ള​ത്തി​ല്‍ സ​ഞ്ച​രി​ച്ചു.

ഡ​ല്‍ഹി​യി​ലെ​ത്തി​യ നെ​ഹ്‌​റു ത​ന്‍റെ കൈ​യൊ​പ്പു ചാ​ര്‍ത്തി, ചു​ണ്ട​ന്‍ വ​ള്ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രു വെ​ള്ളി ട്രോ​ഫി കൊ​ല്ലം ജി​ല്ലാ ക​ള​ക്‌ട​ര്‍ക്ക് അ​യ​ച്ചു കൊ​ടു​ത്തു. ആ ​ട്രോ​ഫി​ക്കാ​യി ന​ട​ക്കു​ന്ന​താ​ണ് നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി. 1953ല്‍ ​മ​ത്സ​രം ന​ട​ന്നി​ല്ല.

1954ല്‍ ​കൈ​ന​ക​രി മീ​ന​പ്പ​ള്ളി വ​ട്ട​ക്കാ​യ​ലി​ല്‍ പ്രൈം​മി​നി​സ്‌​റ്റേ​ഴ്‌​സ് ട്രോ​ഫി​ക്ക് വേ​ണ്ടി മ​ത്സ​രം ആ​രം​ഭി​ച്ചു. ഇ​വി​ടം മ​ത്സ​ര​ത്തി​ന് യോ​ജി​ക്കാ​ത്ത​തി​നാ​ല്‍ 1955 മു​ത​ലാ​ണ് പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ നെ​ഹ്‌​റു ട്രോ​ഫി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. നെ​ഹ്‌​റു​വി​ന്‍റെ മ​ര​ണ ശേ​ഷ​മാ​ണ് പ്രൈ​ംമി​നി​സ്‌​റ്റേ​ഴ്‌​സ് ട്രോ​ഫി നെ​ഹ്‌​റു​ട്രോ​ഫി​യാ​യി മാ​റി​യ​ത്.

Tags : NehruTrophy Punnamada Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up