Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rejects

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ത​ള്ളി ഗ​വ​ർ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ലോ​​​ക് ഭ​​​വ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് ത​​​ള്ളി ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ന്‍റെ ചെ​​​റി​​​യ അ​​​റി​​​വ് വ​​​ച്ചു ത​​​നി​​​ക്ക് അ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​നു ഗ​​​വ​​​ർ​​​ണ​​​ർ എ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ത്തോ​​​ട് സൗ​​​ഹാ​​​ർ​​​ദ ബ​​​ന്ധ​​​മാ​​​യി​​​രി​​​ക്ക​​​ണം.

ഗ​​​വ​​​ർ​​​ണ​​​ർ എ​​​ന്ന പ​​​ദ​​​വി​​​യെ ആ​​​ദ​​​ര​​​വോ​​​ടെ കാ​​​ണ​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തെ രാ​​ഷ്‌​​ട്രീ​​​യ​​​വ​​​ത്ക​​രി​​​ക്ക​​​രു​​​ത് എ​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു നി​​​ർ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രെ ഏ​​​ൽ​​​പ്പി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നെ​​​തി​​​രാ​​​യ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടും ഗ​​​വ​​​ർ​​​ണ​​​ർ ത​​​ള്ളി.

വി​​​സി​​​മാ​​​ർ എ​​​ന്തെ​​​ങ്കി​​​ലും നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ വ​​​ന്ന് ത​​​ന്നോ​​​ട് പ​​​റ​​​യ​​​ട്ടെ, താ​​​ൻ അ​​​പ്പോ​​​ൾ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​മെ​​​ന്നും രാ​​​ജേ​​​ന്ദ്ര അർ​​​ലേ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

National

പട്ടികജാതി പദവി നഷ്‌ടമാകൽ; പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ഒ​രു വ്യ​ക്തി ക്രൈ​സ്ത​വ മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്താ​ല്‍ അ​വ​രെ പ​ട്ടി​ക​ജാ​തി (എ​സ്‌​സി) വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ഉ​ത്ത​ര​വി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മാ​ർ​ച്ച് 24ന് ​സു​പ്രീം​കോ​ട​തി കേ​സി​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നെ​തി​രായ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി പ​രി​ശോ​ധി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര, മ​ൻ​മോ​ഹ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് മു​ൻ വി​ധി​യി​ൽ യാ​തൊ​രു പി​ഴ​വും ഇ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല.

ഹി​ന്ദു, സി​ക്ക്, ബു​ദ്ധ മ​ത​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി പ​ദ​വി ഉ​ട​ന​ടി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ്‌ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേയു​ള്ള അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി മാ​ർ​ച്ചി​ൽ പ​രി​ഗ​ണി​ച്ച​ത്.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വി​ലെ ക്ലോ​സ് മൂ​ന്നി​ൽ നി​ര്‍ദേ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍ത്ത​നം ചെ​യ്യു​ന്ന​ത് ജ​ന​നം പ​രി​ഗ​ണി​ക്കാ​തെ പ​ട്ടി​ക​ജാ​തി പ​ദ​വി ന​ഷ്‌​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി മു​ൻ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വ് പ്ര​കാ​രം ഹി​ന്ദു മ​ത​ത്തി​ന് മാ​ത്ര​മാ​യി​രു​ന്നു പ​ട്ടി​കജാ​തി അ​വ​കാ​ശം ല​ഭ്യ​മാ​യി​രു​ന്ന​ത്. പി​ന്നീ​ട് 1956ല്‍ ​സി​ക്ക് മ​ത​ത്തി​നും 1990ല്‍ ​ബു​ദ്ധമ​ത​ത്തി​നും പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ന​ല്‍കി.

Sports

ഒ​ലീ​സെ​യു​ടെ മ​ഞ്ഞ​കാ​ർ​ഡ് റ​ദ്ദാ​ക്കി​ല്ല; ഫ്രാ​ൻ​സി​ന്‍റെ അ​പ്പീ​ൽ ഫി​ഫ ത​ള്ളി

ന്യൂ​യോ​ർ​ക്ക്: സൂ​പ്പ​ർ​താ​രം മൈ​ക്കി​ൾ ഒ​ലീ​സെ​യു​ടെ മ​ഞ്ഞ​ക്കാ​ർ​ഡ് റ​ദ്ദാ​ക്കാ​നു​ള്ള ഫ്ര​ഞ്ച് ഫു​ട്‍​ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ അ​പ്പീ​ൽ ത​ള്ളി ഫി​ഫ. പ​രാ​ഗ്വ​യ്ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് മൈ​ക്കി​ൾ ഒ​ലീ​സെ​യ്ക്ക് മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ വ​ള​രെ​യ​ധി​കം പ​രു​ക്ക​ൻ ക​ളി​പു​റ​ത്തെ​ടു​ക്കു​ക​യും പ​തി​മൂ​ന്ന് ഫ​യലു​ക​ൾ ചെ​യ്യു​ക​യും ചെ​യ്ത പ​രാ​ഗ്വാ​യ്‌​ക്കെ​തി​രെ ഒ​രു മ​ഞ്ഞ​ക്കാ​ർ​ഡ് പോ​ലും ന​ൽ​കാ​ത്ത റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തെ​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. കൂ​ടാ​തെ ബോ​സ്നി​യ​ക്കെ​തി​രെ യു​എ​സ് താ​രം ബ​ലോ​ഗ​ന് ല​ഭി​ച്ച റെ​ഡ് കാ​ർ​ഡ് യു​എ​സ്-​ബെ​ൽ​ജി​യം പ്രീ ​ക്വാ​ർ​ട്ട​റി​ന് മു​ൻ​പ് പി​ൻ​വ​ലി​ക്കു​ക​യും ബ​ലോ​ഗ​ന് ആ ​മ​ത്സ​ര​ത്തി​ൽ ക​ളി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്ത ഫി​ഫ​യു​ടെ​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ട്രം​പി​ന്‍റെ​യും ന​ട​പ​ടി വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​രു​ന്നു.

"ഞ​ങ്ങ​ൾ ഫി​ഫ​ക്ക് ന​ൽ​കി​യ അ​പ്പീ​ലി​ന് മ​റു​പ​ടി ല​ഭി​ച്ചു. മൈ​ക്കി​ൾ ഒ​ലീ​സെ​യു​ടെ മ​ഞ്ഞ​ക്കാ​ർ​ഡ് നി​ല​നി​ർ​ത്തി​യി​രു​ന്നു. ഇ​തേ ടൂ​ർ​ണ​മെ​ന്റി​ൽ അ​മേ​രി​ക്ക​ൻ താ​ര​ത്തി​ന്റെ ചു​വ​പ്പ് കാ​ർ​ഡ് പി​ൻ​വ​ലി​ച്ച​തി​ന്റെ നി​യ​മം ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി​ല്ല.'​ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ൻ ദി​ദി​യ​ർ ദെ​ഷാ​മ്പ്സ് പ​റ​ഞ്ഞു.

മൊ​റോ​ക്കോ​യു​മാ​യി ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൈ​ക്കി​ൾ ഒ​ലീ​സെ​യ്ക്ക് ഒ​രു മ​ഞ്ഞ​ക്കാ​ർ​ഡ് കൂ​ടി ല​ഭി​ച്ചാ​ൽ ഫ്രാ​ൻ​സി​ന്‍റെ അ​ടു​ത്ത ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ താ​ര​ത്തി​ന് ക​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ കു​രു​ക്ക്.

District News

കച്ചേ​രി​വ​ള​പ്പി​നോ​ട് വി​ട​പ​റ​ഞ്ഞ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി; ച​രി​ത്ര​മാ​റ്റ​ത്തി​ന് സാ​ക്ഷി​യാ​യി ഇ​രി​ങ്ങാ​ല​ക്കു​ട

 

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​തു നി​മി​ഷ​വും അ​പ​ക​ട​മു​ണ്ടാ​കാ​വു​ന്ന ജീ​ര്‍​ണാ​വ​സ്ഥ​യി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് ഒ​ടു​വി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് മോ​ച​നം. ഇ​ന്നു​മു​ത​ല്‍ കോ​ട​തി പ്ര​വ​ര്‍​ത്ത​നം ഇ​രി​ങ്ങാ​ല​ക്കു​ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലേ​ക്ക് മാ​റ്റി.

ഇ​രി​ങ്ങാ​ല​ക്കു​ട ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള അ​നി​ശ്ചി​ത​ത്വ​ത്തി​നു വി​രാ​മ​മാ​യ​ത്. ഏ​ക​ദേ​ശം 175 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​ച്ചേ​രി​വ​ള​പ്പി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​തു​വ​രെ കോ​ട​തി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ കെ​ട്ടി​ടം അ​തീ​വ ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ല്‍ ത​ക​ര്‍​ച്ചാ ഭീ​ഷ​ണി നി​ല​നി​ന്നി​രു​ന്നു​വെ​ന്നും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന​തി​നാ​ല്‍ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് താ​ത്കാ​ലി​ക​മാ​യി മൂ​ടി​യാ​ണ് കോ​ട​തി പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

2014 ല്‍ ​ക​ച്ചേ​രി​വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് കോ​ട​തി​ക​ളും ട്ര​ഷ​റി​യും താ​ലൂ​ക്ക് ഓ​ഫീ​സും ഉ​ള്‍​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മാ​ത്രം പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ത​ക​ര്‍​ന്നു​വീ​ഴു​ക​യും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ള്‍ ശ​ക്ത​മാ​വു​ക​യും ചെ​യ് തു.

മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ട​തി​യോ​ട് ചേ​ര്‍​ന്ന് നി​ന്നി​രു​ന്ന കൂ​റ്റ​ന്‍ വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന സം​ഭ​വ​വും ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. കോ​ട​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഡ്വ. ജെ​യിം​സ് അ​വ​റാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത ക​മ്മീ​ഷ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് തേ​ടി. തു​ട​ര്‍​ന്ന് മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ മു​ഖേ​ന ഇ​രി​ങ്ങാ​ല​ക്കു​ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​വി​ലെ കെ​ട്ടി​ടം ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ ഗാ​ന്ധി​ഗ്രാ​മി​ലു​ള്ള ബി​എ​സ്എ​ന്‍​എ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ താ​ത്കാ​ലി​ക​മാ​യി കോ​ട​തി പ്ര​വ​ര്‍ത്ത​നം മാ​റ്റാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പു​തി​യ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ന് വേ​ണ്ടി​വ​രു​ന്ന ചെ​ല​വ് പാ​ഴ്‌​ചെ​ല​വാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​നു​ള്ളി​ലെ ല​ഭ്യ​മാ​യ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന നി​ര്‍​ദേ​ശം ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഈ ​നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, കോ​ട​തി പ്ര​വ​ര്‍​ത്ത​നം മൂ​ന്നാം നി​ല​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.


പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

International

സെലൻസ്കിയുടെ നിർദേശം തള്ളി പുടിൻ

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗ്: നേ​​രി​​ട്ടു കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​​മെ​​ന്ന യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോ​​ളോ​​ഡി​​മി​​ർ സെ​​ല​​ൻ​​സ്കി​​യു​​ടെ നി​​ർ​​ദേ​​ശം ത​​ള്ളി റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ.

സെ​​ന്‍റ് പീ​​റ്റേ​​ഴ്സ്ബ​​ർ​​ഗി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് നേ​​രി​​ട്ട് സ​​മാ​​ധാ​​ന ച​​ർ​​ച്ച ന​​ട​​ത്താ​​മെ​​ന്ന നി​​ർ​​ദേ​​ശം യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് സെ​​ല​​ൻ​​സ്കി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: ആ​ദ്യം പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ആ​ദ്യം പി​ടി​യി​ലാ​യ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.

നി​ധി​ൻ രാ​ജ്, മ​നോ​ജ്, ജീ​വ​ൻ, ശ്രീ​ജി​ത്ത്, ഷാ​ഹീ​ൻ തു​ട​ങ്ങി​യ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഗൗ​ര​വ​മു​ള്ള​ത് എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം, കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, കൂ​ടാ​തെ പി ​ഡി പി ​പി വ​കു​പ്പു​ട​ക്കം ചു​മ​ത്തി​യി​ട്ടു​ണ്ട്.

കേ​സ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ്ര​തി​ഭാ​ഗ​വും കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചു.

അ​തേ​സ​മ​യം ത​ല​സ്ഥാ​ന​ത്ത് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​റു പ്ര​തി​ക​ള്‍ കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​റ്റു​കാ​ൽ മു​ൻ കൗ​ണ്‍​സി​ല​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ള്‍​പ്പെ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി​രു​ന്നു.

ഇ​നി​യും അ​റ​സ്റ്റു​ക​ൾ തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു. അ​തി​നി​ടെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഡി​ജി​പി​ക്ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

International

സ​മാ​ധാ​നം ഇനിയുമകലെ; ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി ത​​​​ള്ളി ട്രം​​​​പ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി. ത​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​മാ​​​​ധാ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി അ​​​​മേ​​​​രി​​​​ക്ക ത​​​​ള്ളി​​​​യ​​​​തോ​​​​ടെ വീ​​​​ണ്ടും ആ​​​​ശ​​​​ങ്ക​​​​യേ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ‘ഒ​​​​ട്ടും സ്വീ​​​​കാ​​​​ര്യ​​​​മ​​​​ല്ല’ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​ഡ് ട്രം​​​​പ് ഇ​​​​റാ​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം ത​​​​ള്ളി​​​​യ​​​​ത്.

മ​​​​ധ്യ​​​​സ്ഥ​​​​ര്‍ മു​​​​ഖേ​​​​ന ഇ​​​​റാ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി താ​​​​ന്‍ വാ​​​​യി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ട് ത​​​​നി​​​​ക്കു വി​​​​യോ​​​​ജി​​​​പ്പാ​​​​ണെ​​​​ന്നും ട്രം​​​​പ് സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ട്രൂ​​​​ത്ത് സോ​​​​ഷ്യ​​​​ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​റാ​​​​ന്‍റെ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ട്രം​​​​പ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. യു​​​​എ​​​​സ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ല്‍ മ​​​​ധ്യ​​​​സ്ഥ​​​​രാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണ് ഇ​​​​റാ​​​​ന്‍ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കി​​​​യ​​​​ത്.

അ​​​തേ​​​സ​​​മ​​​യം, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ത​​​ങ്ങ​​​ളു​​​ടെ പ​​​ക്ക​​​ലു​​​ള്ള സ​​​മ്പു​​​ഷ്‌​​​ടീ​​​ക​​​രി​​​ച്ച യൂ​​​റേ​​​നി​​​യം ശേ​​​ഖ​​​രം മൂ​​​ന്നാ​​​മ​​​തൊ​​​രു രാ​​​ജ്യ​​​ത്തേ​​​ക്കു മാ​​​റ്റാ​​​ൻ ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച സ​​​മാ​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യാ​​​ണ് ഇ​​​റാ​​​ൻ ഈ ​​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ‘വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ’ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

സ​​​മാ​​​ധാ​​​ന​​​ച​​​ർ​​​ച്ച​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ൽ കൈ​​​മാ​​​റി​​​യ യുറേ​​​നി​​​യം തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യും ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം ല​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യി ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഫോ​​​​ണി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഇ​​​​റാ​​​​നി​​​​ലെ സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​രി​​​​ച്ച യൂ​​​​റേ​​​​നി​​​​യം ന​​​​ശി​​​​പ്പി​​​​ക്കാ​​​​തെ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റേ​​​​നി​​​​യം സ​​​​മ്പു​​​​ഷ്‌​​​​ടീ​​​​ക​​​​ര​​​​ണ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഇ​​​​നി​​​​യും ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ത​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം​​​​ത​​​​ന്നെ​​​​യാ​​​​ണ് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നു​​​​മു​​​​ള്ള​​​​തെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

National

അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ഖ്യ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​ണ്ണാ ഡി​എം​കെ​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് ഡി​എം​കെ.

ജ​ന​വി​ധി​ക്ക് എ​തി​രാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡി​എം​കെ നേ​തൃ​ത്വം അ​റി​യി​ച്ചു.

234 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ഡി​എം​കെ​യ്ക്ക് 59ഉം ​അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47ഉം ​സീ​റ്റാ​ണു​ള്ള​ത്. ര​ണ്ടു പാ​ര്‍ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​നു ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍ട്ടി​ലെ​ത്തി അ​ണ്ണാ ഡി​എം​കെ എം​എ​ല്‍എ​മാ​രെ ക​ണ്ടു. ഇ​ന്നു ഗ​വ​ര്‍ണ​റെ കാ​ണാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് എ​ട​പ്പാ​ടി പ​റ​ഞ്ഞു.

Kerala

'യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ പ​രി​ഹാ​രം വേ​ണം'; അ​മേ​രി​ക്ക​യു​ടെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വെ​ച്ച 45 ദി​വ​സ​ത്തെ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ. കേ​വ​ലം താ​ൽ​ക്കാ​ലി​ക​മാ​യൊ​രു വെ​ടി​നി​ർ​ത്ത​ല​ല്ല, മ​റി​ച്ച് യു​ദ്ധ​ത്തി​ന് ശാ​ശ്വ​ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക മു​ന്നോ​ട്ടു വ​ച്ച ഉ​പാ​ധി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഇ​റാ​ൻ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഉ​പാ​ധി​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം ന​ട​ത്താ​നെ​ന്ന് സൂ​ച​ന​യെ​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഇ​റാ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. 'ഇ​സ്ലാ​മാ​ബാ​ദ് അ​ക്കോ​ർ​ഡ്‌​സ്' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​ന് അ​മേ​രി​ക്ക പ​ച്ച​ക്കൊ​ടി കാ​ട്ടു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

പാ​കി​സ്ഥാ​ൻ, തു​ർ​ക്കി, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ന് മു​ൻ​കൈ എ​ടു​ത്ത​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി പാ​കി​സ്ഥാ​ൻ ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സിം മു​നീ​റു​മാ​യി അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.ഡി. വാ​ൻ​സ് കഴിഞ്ഞ ദിവസം നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

സ​മാ​ധാ​ന ക​രാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് ഉ​ട​ന​ടി തു​റ​ക്കാ​നും 45 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ശേ​ഷം സ്ഥി​ര​മാ​യ സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​നു​മാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. ഇ​താ​ണ് ഇ​റാ​ൻ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. ഇ​തോ​ടെ ഹോ​ർ​മു​സി​ല​ട​ക്കം പ്ര​തി​സ​ന്ധി തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി.

International

വെ​ടി​നി​ർ​ത്ത​ലി​നു​ള്ള യു​എ​സി​ന്‍റെ ഉ​പാ​ധി​ക​ൾ നി​ര​സി​ച്ച് ഇ​റാ​ൻ; പ​ക​രം വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു

ടെ​ഹ്റാ​ൻ: വെ​ടി​നി​ർ​ത്ത​ലി​നാ​യി അ​മേ​രി​ക്ക മു​ന്നോ​ട്ട് വ​ച്ച അ​ഞ്ച് പ്ര​ധാ​ന ഉ​പാ​ധി​ക​ൾ നി​ര​സി​ച്ച് പ​ക​രം വ്യ​വ​സ്ഥ​ക​ൾ വ​ച്ച് ഇ​റാ​ൻ. യു​ദ്ധം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​ദ്ധം വീ​ണ്ടും തു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സ​മാ​ധാ​ന നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ യു​എ​സ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും മു​തി​ർ​ന്ന ഇ​റാ​നി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നീ​വ​യി​ൽ ന​ട​ന്ന ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ളി​ൽ ഇ​റാ​ൻ അ​മേ​രി​ക്ക​യോ​ട് നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ഈ ​അ​ഞ്ച് നി​ബ​ന്ധ​ന​ക​ൾ ഇ​റാ​ൻ ഇ​ന്ന് മു​ന്നോ​ട്ടു​വ​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും വെ​ടി​നി​ർ​ത്ത​ൽ എ​ന്നും ഇ​റാ​ൻ ന​യം വ്യ​ക്ത​മാ​ക്കി.

യു​എ​സി​നെ​തി​രാ​യ പ്ര​തി​രോ​ധം തു​ട​രാ​നാ​ണ് ഇ​റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കൂ​ടാ​തെ ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​ത് വ​രെ എ​തി​രാ​ളി​ക​ൾ​ക്ക് മേ​ൽ ക​ന​ത്ത പ്ര​ഹ​ര​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​മെ​ന്നും ഇ​റാ​ൻ തി​രി​ച്ച​ടി​ച്ചു.

മു​മ്പ് ര​ണ്ടു ത​വ​ണ ന​ട​ന്ന ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളി​ലും ഇ​റാ​നെ യു​എ​സ് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഇ​റാ​ൻ പ്ര​തി​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. അ​ർ​ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ യു​എ​സി​ന് ഒ​രു​കാ​ല​ത്തും ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച അ​ഞ്ച് വ്യ​വ​സ്ഥ​ക​ൾ

അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ൻ്റേ​യും ആ​ക്ര​മ​ണ​ത്തി​നും കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും അ​ന്ത്യ​മു​ണ്ടാ​ക​ണം.

ഇ​സ്ലാ​മി​ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രെ ഭാ​വി​യി​ൽ സൈ​നി​ക ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക.

യു​ദ്ധം മൂ​ല​മു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും വ്യ​ക്ത​വും ഉ​റ​പ്പു​ള്ള​തു​മാ​യ ന​ഷ്ട​പ​രി​ഹാ​രം.

മേ​ഖ​ല​യി​ലു​ട​നീ​ളം സ​ജീ​വ​മാ​യി​രി​ക്കു​ന്ന എ​ല്ലാ ചെ​റു​ത്തു​നി​ൽ​പ്പ് ഗ്രൂ​പ്പു​ക​ൾ​ക്കും, എ​ല്ലാ മു​ന്ന​ണി​ക​ളി​ലും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് മേ​ലു​ള്ള ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ദീ​ർ​ഘ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും, അ​ത് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട​മെ​ന്നും ഇ​റാ​ൻ വാ​ദി​ക്കു​ന്നു.

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് വീ​ണ്ടും തി​രി​ച്ച​ടി; അ​പ്പീ​ൽ ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ അ​യോ​ഗ്യ​ത​യി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് വീ​ണ്ടും തി​രി​ച്ച​ടി. അ​പ്പീ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണം എ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി.

അ​പ്പീ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ല​പാ​ട്. സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

എ​സ്എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് നീ​ക്കി​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ​യും യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ ​എം.​എ​ന്‍. സ്വാ​മി​യെ​യും ഹൈ​ക്കോ​ട​തി നീ​ക്കി​യി​രു​ന്നു.

ജ​സ്റ്റി​സ് ടി.​ആ​ര്‍. ര​വി അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്റേ​താ​യി​രു​ന്നു ഉ​ത്ത​ര​വ്. ക​മ്പ​നി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള എ​സ്എ​ന്‍​ഡി​പി യോ​ഗം തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് വ​ര്‍​ഷം റെ​ജി​സ്ട്ര​ര്‍ ഓ​ഫ് ക​മ്പ​നി​ക്ക് ത​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ല. ഇ​ങ്ങ​നെ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ അ​യോ​ഗ്യ​ത​യ്ക്ക് കാ​ര​ണ​മാ​കും.

 

NRI

ഇ​റാ​ന്റെ കാ​ര്യ​ത്തി​ൽ ട്രം​പി​ന്റെ അ​ധി​കാ​ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം യു​എ​സ് സെ​ന​റ്റ് ത​ള്ളി

വാ​ഷിം​ഗ്‌​ട​ൺ ഡിസി: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ്ര​സി​ഡന്‍റ്​ ഡോണ​ൾ​ഡ് ട്രം​പി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ ശ്ര​മം അ​മേ​രി​ക്ക​ൻ സെ​ന​റ്റ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 47-നെ​തി​രെ 53 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം ത​ള്ളി​യ​ത്.

മി​ക്ക ഡെ​മോ​ക്രാ​റ്റു​ക​ളും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ട്രം​പി​നെ പി​ന്തു​ണ​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ റാ​ൻ​ഡ് പോ​ൾ മാ​ത്ര​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കൊ​പ്പം വോ​ട്ട് ചെ​യ്ത​ത്.

യു​എ​സ് സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ ന്യാ​യ​മാ​ണെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ വാ​ദി​ച്ചു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ യു​ദ്ധം തു​ട​ങ്ങാ​ൻ പ്ര​സി​ഡ​ന്‍റിന് അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട്.

സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, ഇ​റാ​ന്‍റെ കാ​ര്യ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ മ​റ്റ് നി​യ​മ​നി​ർ​മ്മാ​ണ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ തീ​രു​മാ​നം.

മി​ഡി​ൽ ഈ​സ്റ്റി​ലെ ട്രം​പി​ന്‍റെ സൈ​നി​ക ഇ​ട​പെ​ട​ലു​ക​ളെ ത​ട​യാ​ൻ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല.

National

മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും; ഹൈ​ക്ക​മാ​ൻ‌​ഡ് പ​റ​യു​ന്ന​ത് വ​രെ മാ​റി​ല്ല: സി​ദ്ധരാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റു​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി സി​ദ്ധരാ​മ​യ്യ. ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ് സ്ഥാ​ന​ത്ത് നി​ന്ന് മാ​റി ഡി. ​കെ. ശി​വ​കു​മാ​റി​ന് അ​വ​സ​രം ന​ൽ​കു​മെ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ എ​ല്ലാം വ്യാ​ജ​മാ​ണെ​ന്നും സി​ദ്ധരാ​മ​യ്യ പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​ല്ല. അ​തി​ന്‍റെ ആ​വ‍​ശ്യം ഇ​ല്ല. ഈ​ക്കാ​ര്യ​ത്തി​ൽ‌ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ‌​ഡാ​ണ്. അ​വ​ർ പ​റ​ഞ്ഞാ​ൽ മാ​റും. അ​ല്ലാ​തെ ഉ​ള്ള​തൊ​ന്നും വി​ശ്വ​സി​ക്ക​രു​ത്.'-​സി​ദ്ധരാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കൊ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ദ​രാ​മ​യ്യ​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ​വും സ്ഥാ​ന​മാ​റ്റ​ത്തെ കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നു. താ​ൻ 2028 വ​രെ മു​ഖ്യ​മ​ന്ത്രി ആ​യി തു​ട​രു​മെ​ന്നും കാ​ലാ​വ​ധി തി​ക​യ്ക്കു​മെ​ന്നും സി​ദ്ധരാ​മ​യ്യ ക​ഴി​ഞ്ഞ ആ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

National

കരൂർ ദുരന്തത്തിൽ ഏകാംഗ കമ്മീഷൻ; ത​​​മി​​​ഴ്നാ​​​ട് ഹ​​ർ​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​ള്ളി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​രൂ​​​ർ ദു​​​ര​​​ന്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​കാം​​​ഗ ക​​​മ്മീ​​​ഷ​​​നെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ​​​യും സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.

എ​​​ല്ലാം നീ​​​തി​​​യു​​​ക്ത​​​വും നി​​​ക്ഷ്പ​​​ക്ഷ​​​വും ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഞ​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി ജ​​​സ്റ്റീ​​​സ് ജെ.​​​കെ. മ​​​ഹേ​​​ശ്വ​​​രി​​​യും ജ​​​സ്റ്റീ​​​സ് വി​​​ജ​​​യ് ബി​​​ഷ്ണോ​​​യി​​​യും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന​​​ട​​​ൻ വി​​​ജ​​​യ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​കം (ടി​​​വി​​​കെ) ക​​​ഴി​​​ഞ്ഞ സ​​​പ്റ്റം​​​ബ​​​ർ 27 നു ​​​ന​​​ട​​​ത്തി​​​യ റാ​​​ലി​​​യി​​​ൽ 41 പേ​​​ർ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റി​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ​​​യും പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ട്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ എ​​​ന്തോ തെ​​​റ്റാ​​​യ കാ​​​ര്യം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​മ​​​ർ​​​ശം.

ടി​​​വി​​​കെ ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​സൂ​​​പ്രീം​​​കോ​​​ട​​​തി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. മു​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി അ​​​ജ​​​യ് രസ്തോ​​​ഗി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നം​​​ഗ മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യെ​​​യും സു​​​പ്രീം​​​കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ചു. ഏ​​​കാം​​​ഗ ക​​​മ്മി​​​ഷ​​​നെ​​​യും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തെ​​​യും നി​​​യ​​​മി​​​ച്ച ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഏ​​​കാം​​​ഗ ക​​​മ്മീഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് ത​​​മി​​​ഴ്നാ​​​ടി​​​നുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പി.​​​വി​​​ൽ​​​സ​​​ൺ അ​​റി​​യി​​ച്ചു​​വെ​​ങ്കി​​ലും ഇ​​ക്കാ​​ര്യം സു​​പ്രീം​​കോ​​ട​​തി മു​​ഖ​​വി​​ല​​യ്ക്ക് എ​​ടു​​ത്തി​​ല്ല.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് 25മി​നി​ട്ട് വാ​ദ​മാ​ണ് ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ഹു​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വാ​ദം ന​ട​ന്നു. അ​തി​ജീ​വി​ത​യു​ടെ ചാ​റ്റു​ക​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​ട​ക്കം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി.

കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​ത് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ഹു​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു, ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു, പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ദ്യം ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടു, പി​ന്നീ​ട് നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

അ​ശാ​സ്ത്രീ​യ ഗ​ർ​ഭഛി​ദ്രം മൂ​ലം യു​വ​തി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യെ​ന്ന ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ മൊ​ഴി​യും ചി​കി​ത്സാ രേ​ഖ​ക​ളു​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​മാ​ന​മാ​യ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ഉ​ണ്ട്. ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​നെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റേ​ണ്ട ജ​ന​പ്ര​തി​നി​ധി ഒ​ളി​വി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​യി​ൽ വ്യ​ക്ത​മാ​ക്കി.

National

അ​മൃ​ത്പാ​ൽ സിം​ഗ് എം​പി​യു​ടെ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം (എ​ൻ‌​എ​സ്‌​എ) ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത് അ​മൃ​ത്പാ​ൽ സിം​ഗ് എം​പി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി.

ഹ​ർ​ജി​ക്കാ​ര​ൻ ത​ന്‍റെ പ​രി​ധി​യി​ലു​ള്ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക എ​ന്ന​താ​ണ് ഉ​ചി​ത​മാ​യ പോം​വ​ഴി എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​റും എ​ൻ.​വി. അ​ഞ്ജ​രി​യ​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ഖ​ദൂ​ർ സാ​ഹി​ബി​ലെ വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നവു​മാ​ണെ​ന്ന് അ​മൃ​ത്പാ​ൽ സിം​ഗ് ഹ​ർ​ജി​യി​ൽ വാ​ദി​ച്ചു.

നി​ല​വി​ൽ ആ​സാ​മി​ലെ ദി​ബ്രു​ഗ​ഡ് സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് അ​മൃ​ത്പാ​ൽ സിം​ഗ്. 'വാ​രി​സ് പ​ഞ്ചാ​ബ് ദേ'​യു​ടെ ത​ല​വ​നാ​യ അ​മൃ​ത്പാ​ൽ സിം​ഗി​നെ 2023 മാ​ർ​ച്ച് 18നാ​ണ് ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഖ​ദൂ​ർ സാ​ഹി​ബ് ലോ​ക്‌​സ​ഭാ സീ​റ്റി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് കോ​ൺ​ഗ്ര​സ് എ​തി​രാ​ളി​യാ​യ കു​ൽ​ബീ​ർ സിം​ഗി​നെ അ​മൃ​ത്പാ​ൽ സിം​ഗ് 1,97,120 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

Latest News

Corehub Up