x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ


Published: May 8, 2026 02:32 AM IST | Updated: May 8, 2026 02:32 AM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ഖ്യ സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള അ​ണ്ണാ ഡി​എം​കെ​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് ഡി​എം​കെ.

ജ​ന​വി​ധി​ക്ക് എ​തി​രാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി തു​ട​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡി​എം​കെ നേ​തൃ​ത്വം അ​റി​യി​ച്ചു.

234 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ഡി​എം​കെ​യ്ക്ക് 59ഉം ​അ​ണ്ണാ ഡി​എം​കെ​യ്ക്ക് 47ഉം ​സീ​റ്റാ​ണു​ള്ള​ത്. ര​ണ്ടു പാ​ര്‍ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​നു ചെ​റു​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

ഇ​ന്ന​ലെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി പു​തു​ച്ചേ​രി​യി​ലെ റി​സോ​ര്‍ട്ടി​ലെ​ത്തി അ​ണ്ണാ ഡി​എം​കെ എം​എ​ല്‍എ​മാ​രെ ക​ണ്ടു. ഇ​ന്നു ഗ​വ​ര്‍ണ​റെ കാ​ണാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് എ​ട​പ്പാ​ടി പ​റ​ഞ്ഞു.

Tags : DMK rejects AIADMK invitation

Recent News

Corehub Up