x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് പാ​റ്റ​ക​ളെ​ന്ന് പ​രി​ഹാ​സം, ഇ​ന്ന് സ​മ‍​യം പാ​ഴാ​ക്ക​രു​തെ​ന്ന് ശാ​സ​ന; വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്

വെബ് ഡെസ്‌ക്
Published: July 22, 2026 03:24 PM IST | Updated: July 22, 2026 04:12 PM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​ലോ സ​ൻ​സ​ദ് മാ​ർ​ച്ചി​നെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി. ‌

‌ത​ങ്ങ​ളു​ടെ സ​മ​യം പാ​ഴാ​ക്ക​രു​ത്, നി​ങ്ങ​ളു​ടെ സ​മ​യ​വും പാ​ഴാ​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​നോ​ട് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്‍റെ മ​റു​പ​ടി.

പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​തോ​ടെ ത​ങ്ങ​ൾ​ക്ക് വീ​ഡി​യോ​ക​ളി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​യി ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. കാ​ണാ​ൻ ത​ങ്ങ​ൾ​ക്ക് സ​മ​യ​മി​ല്ലെ​ന്നും ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കോ​ട​തി​യെ അ​റി​യി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല. ഓ​ൺ​ലൈ​ൻ ആ​ക്‌​ടി​വി​സ​ത്തി​ന്‍റെ മ​റ​വി​ൽ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ച ചീ​ഫ് സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്‍റെ പ​രാ​മ​ശ​ത്തി​ൽ​നി​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ഉ​ദ​യം.

Tags : JusticeSuryaKant SupremeCourt CJP Deepika BreakingNews NewsUpdate Headlines

Recent News

Corehub Up