x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണം, മോ​ദി വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​യ​ണം; സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

വെബ് ഡെസ്‌ക്
Published: July 22, 2026 05:11 PM IST | Updated: July 22, 2026 05:12 PM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കൈ​യി​ൽ ക​റു​ത്ത ബാ​ൻ​ഡ് അ​ണി​ഞ്ഞാ​ണ് രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത തെ​റ്റെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ലോ​ക പ്ര​ശ​സ്ത​മാ​യി​രു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ഇ​ന്ന് പൂ​ർ​ണ​മാ​യും സ​ങ്കീ​ർ​ണ​വും അ​ഴി​മ​തി നി​റ​ഞ്ഞ​തു​മാ​യി മാ​റി​യി​രി​ക്കു​ന്നു. നീ​റ്റ് പ​രീ​ക്ഷ​യു​ടേ​ത​ട​ക്കം രാ​ജ്യ​ത്ത് ഇ​തു​വ​രെ 152 ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ന്നി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ വി​ശ​ദ​മാ​ക്കി.

ഏ​ഴ​ര​ക്കോ​ടി​യോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഇ​തി​ലൂ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇ​ത്ര​യ​ധി​കം ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ യാ​തൊ​രു ശി​ക്ഷാ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. നീ​റ്റ് പ​രീ​ക്ഷ​യ്ക്കാ​യി സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ന്ന തു​ക​യി​ലും വ​ലി​യ ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ‌അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും രാ​ജി വ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​പ്പ് പ​റ​യ​ണം. സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : RahulGandhi CJP Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up