x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപ് ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു

വെബ്ഡെസ്ക്
Published: September 6, 2026 01:49 AM IST | Updated: September 6, 2026 01:49 AM IST

സ​​നൂ​​പ് കൃ​​ഷ്ണ​​ൻ

റാ​​ണി​​പു​​രം (ക​​ണ്ണൂ​​ർ): റാ​​ണി​​പു​​രം വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ത്തി​​ലെ സ്വ​​കാ​​ര്യ റി​​സോ​​ർ​​ട്ടി​​ൽ സി​​പ് ലൈ​​നി​​ൽ​​നി​​ന്നു വീ​​ണ് ഓ​​പ്പ​​റേ​​റ്റ​​ർ മ​​രി​​ച്ചു. പ​​ന​​ത്ത​​ടി ചാ​​മു​​ണ്ഡി​​ക്കു​​ന്ന് സ്വ​​ദേ​​ശി സ​​നൂ​​പ് കൃ​​ഷ്ണ​​ൻ (24) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

വി​​നോ​​ദ​​സ​​ഞ്ചാ​​രി​​യാ​​യ യു​​വ​​തി​​യെ സി​​പ് ലൈ​​നി​​ലി​​രു​​ത്തി മു​​ന്നോ​​ട്ടു​​ നീ​​ങ്ങു​​മ്പോ​​ൾ പെ​​ട്ടെ​​ന്നു പ​​രി​​ഭ്ര​​മി​​ച്ച യു​​വ​​തി ഓ​​പ്പ​​റേ​​റ്റ​​റാ​​യ സ​​നൂ​​പി​​നെ ബ​​ല​​മാ​​യി പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു മ​​റ്റു സ​​ഞ്ചാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

സു​​ര​​ക്ഷാ ബെ​​ൽ​​റ്റ് ധ​​രി​​ക്കാ​​തി​​രു​​ന്ന സ​​നൂ​​പ് ഇ​​തോ​​ടെ കേ​​ബി​​ളി​​ൽ പി​​ടി​​ച്ച് പ​​കു​​തി ദൂ​​ര​​ത്തോ​​ളം മു​​ന്നോ​​ട്ട ു​​പോ​​കു​​ക​​യും പി​​ന്നീ​​ട് പി​​ടി​​വി​​ട്ട് താ​​ഴേ​​ക്കു വീ​​ഴു​​ക​​യു​​മാ​​യി​​രു​​ന്നു.

ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ സ​​നൂ​​പി​​നെ കാ​​സ​​ർ​​ഗോ​​ഡ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. റാ​​ണി​​പു​​ര​​ത്തെ സ്വ​​കാ​​ര്യ ഗ്ലാ​​സ് ബ്രി​​ഡ്ജി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള റി​​സോ​​ർ​​ട്ടി​​ൽ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് സ​​നൂ​​പ് ഓ​​പ്പ​​റേ​​റ്റ​​റാ​​യി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ചാ​​മു​​ണ്ഡി​​ക്കു​​ന്നി​​ലെ കൃ​​ഷ്ണ​​ന്‍റെ​​യും ജാ​​ന​​കി​​യു​​ടെ​​യും മ​​ക​​നാ​​ണ് സ​​നൂ​​പ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ശ​​ര​​ത്, ശ്യാം.

Tags : Operatordies Falling ZipLine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up