പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന സംബന്ധിച്ച നടപടികൾക്കായി സംസ്ഥാന സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചു.
തിരുവനന്തപുരം പൊലിസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബോറട്ടറി ഡിഎൻഎ ഡിവിഷൻ അസിസ്റ്റന്റ് ഡയറക്ടർ അനു ചന്ദ്ര (ഫോൺ:9656560865), തൃശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ എസ്. ഉണ്ണിക്കൃഷ്ണൻ (ഫോൺ:9388137475), എറണാകുളം റീജണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയൻറിഫിക് ഓഫീസർ പ്രിയ മേരി ചാക്കോ (ഫോൺ:9656719301), കണ്ണൂർ റീജണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ ഡോ. എ.കെ. ഹെൽന (ഫോൺ: 9496463811) എന്നിവരെയാണ് നിയോഗിച്ചത്.
മരിച്ചവരുടെ ബന്ധുക്കൾക്ക് അതത് പ്രദേശത്തുള്ള നോഡൽ ഓഫീസർമാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഫോറൻസിക് യൻസ് ലാബോറട്ടറി ഡയറക്ടർ പ്രദീപ് സജി ഉത്തരവിറക്കി.
Tags : NepalDisaster Officials Assigned DNATesting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash