x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സച്ചിൻ പൈലറ്റിന് പഞ്ചാബിന്‍റെ ചുമതല ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല മ​​ഹാ​​രാ​​ഷ്‌​​ട്ര​​യു​​ടെ ചുമ​​ത​​ല​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​യി

വെബ്ഡെസ്ക്
Published: September 6, 2026 01:09 AM IST | Updated: September 6, 2026 01:09 AM IST

സ​​ച്ചി​​ൻ പൈ​​ല​​റ്റ്, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

ന്യൂ​​ഡ​​ൽ​​ഹി: അ​​ടു​​ത്ത വ​​ർ​​ഷം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന പ​​ഞ്ചാ​​ബി​​ന്‍റെ ചു​​മ​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സ​​ച്ചി​​ൻ പൈ​​ല​​റ്റി​​നെ നി​​യ​​മി​​ച്ചു. ഭൂ​​പേ​​ഷ് ബാ​​ഗേ​​ലി​​നു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം.

ബാ​​ഗേ​​ലി​​ന് ആ​​സാ​​മി​​ന്‍റെ ചു​​മ​​ത​​ല ന​​ല്കി. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കു പ​​ക​​രം ഡോ. ​​സി​​രി​​വെ​​ല്ല പ്ര​​സാ​​ദി​​ന് മ​​ഹാ​​രാ​​ഷ്‌​​ട്ര​​യു​​ടെ ചു​​മ​​ത​​ല ന​​ല്കി. എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ഗു​​ജ​​റാ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ര​​ൺ​​ദീ​​പ് സിം​​ഗ് സു​​ർ​​ജേ​​വാ​​ല​​യെ നി​​യ​​മി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷ​​മാ​​ണ് ഗു​​ജ​​റാ​​ത്തി​​ലും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ക​​ർ​​ണാ​​ട​​ക​​യു​​ടെ ചു​​മ​​ത​​ല​​യി​ൽ സു​​ർ​​ജേ​​വാ​​ല തു​​ട​​രും.

സു​​ഖ്ദേ​​വ് ഭ​​ഗ​​ത്, പി.​​വി. മോ​​ഹ​​ൻ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഛത്തീ​​സ്ഗ​​ഡി​​ന്‍റെ​​യും ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹി​​ക്കും.

Tags : SachinPilot MaharashtraCharge RameshChennithala Punjab Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Congress

Recent News

Corehub Up