x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്ഘട്ടിലെ മന്‍മോഹന്‍ സിംഗ് സ്മാരകത്തിന് കര്‍ശന നിബന്ധനകളോടെ അനുമതി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: September 6, 2026 01:16 AM IST | Updated: September 6, 2026 01:16 AM IST

ഡോ. ​​​മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗ് (ഫയൽ ചിത്രം)

ന്യൂ​​​ഡ​​​ല്‍ഹി: അ​​​ന്ത​​​രി​​​ച്ച മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ന്‍മോ​​​ഹ​​​ന്‍ സിം​​​ഗി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കാ​​​യി സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​ന് ഡ​​​ല്‍ഹി അ​​​ര്‍ബ​​​ന്‍ ആ​​​ര്‍ട്‌​​​സ് ക​​​മ്മി​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി. ഡ​​​ല്‍ഹി രാ​​​ജ്ഘ​​​ട്ടി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ സ്മൃ​​​തി​​സ്ഥ​​​ലി​​​ല്‍ സ്മാ​​​ര​​​കം നി​​​ര്‍മി​​​ക്കാ​​​നാ​​​ണ് ക​​​ര്‍ശ​​​ന നി​​​ബ​​​ന്ധ​​​ന​​​ക​​​ളോ​​​ടെ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നി​​​ര്‍മാ​​​ണ നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​യും പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന​​​ത് സ്മൃ​​​തി​​സ്ഥ​​​ലി​​​ലെ നി​​​ല​​​വി​​​ലെ പ്ര​​​കൃ​​​തി​​​ക്കും പ​​​രി​​​സ്ഥി​​തി​​​ക്കും കോ​​ട്ട​​മൊ​​ന്നും സൃ​​​ഷ്‌​​ടി​​​ക്ക​​​രു​​​തെ​​​ന്നും നി​​​ല​​​വി​​​ലെ സ്മാ​​​ര​​​ക​​​ങ്ങ​​​ളു​​​ടെ ത​​​നി​​​മ​​​യെ ബാ​​​ധി​​​ക്കരുതെ​​​ന്നു​​​മാ​​​ണ്.

കൂ​​​ടാ​​​തെ, പ​​​രി​​​സ​​​ര​​​ത്തെ വൃ​​​ക്ഷ​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​നോ ഭാ​​​ഗി​​​ക​​​മാ​​​യി ന​​​ശി​​​പ്പി​​​ക്കാ​​​നോ പാ​​​ടി​​​ല്ല. രാ​​​ജ്ഘ​​​ട്ടി​​​ലെ ത​​​ന​​​താ​​​യ വാ​​​സ്തു​​​ശൈ​​​ലി​​​യു​​​മാ​​​യി ചേ​​​ര്‍ന്നു​​നി​​​ല്‍ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണം പു​​​തി​​​യ നി​​​ര്‍മാ​​​ണം.

നി​​​ല​​​വി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ രൂ​​​പ​​​രേ​​​ഖ​​​യി​​​ലോ ആ​​​കൃ​​​തി​​​യി​​​ലോ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള എ​​​ന്തു മാ​​​റ്റ​​​ത്തി​​നും അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ക​​​മ്മി​​ഷ​​​ന്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

സെ​​​ന്‍ട്ര​​​ല്‍ പ​​​ബ്ലി​​​ക് വ​​​ര്‍ക്‌​​​സ് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് സ​​​മ​​​ര്‍പ്പി​​​ച്ച പ​​​ദ്ധ​​​തി നി​​​ര്‍ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഡ​​​ല്‍ഹി അ​​​ര്‍ബ​​​ന്‍ ആ​​​ര്‍ട്‌​​​സ് ക​​​മ്മി​​​ഷ​​​ന്‍ യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

കേ​​​ന്ദ്ര ഭ​​​വ​​​ന-​​​ന​​​ഗ​​​ര​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ലാ​​​ന്‍ഡ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ് ന​​​ല്‍കു​​​ന്ന നി​​​ര്‍മാ​​​ണാ​​​നു​​​മ​​​തി കൂ​​​ടി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ നി​​​ര്‍മാ​​​ണം ആ​​​രം​​​ഭി​​​ക്കും.

Tags : ManmohanSingh Rajghat Memorial Approval StrictCondition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up