ബൊക്കാറോ: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മൂന്നു സ്ത്രീകൾ മരിച്ചു. മൂന്നു പേർക്ക് പരിക്കുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചോടുകൂടി ഖനിയിൽനിന്നു കൽക്കരി ശേഖരിക്കുന്നതിനിടെ കൽക്കരി കൂന്പാരം ഇടിഞ്ഞുവീണാണ് അപകടം.
സെൻട്രൽ കോൾഫീൽഡ് ലിമിറ്റഡിന്റെ കതാരാ ഖനിയിൽ വീട്ടാവശ്യത്തിനുള്ള ഇന്ധനത്തിനായി കൽക്കരി ശേഖരിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടതെന്നു പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൗസല്യ ദേവി, പുഷ്പ ദേവി, സോഹ്രി ദേവി എന്നിവരാണു മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചതായി പോലിസ് അറിയിച്ചു.
Tags : coal collapsed mine women died injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash