x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ മൂ​ന്നു​നി​ലകെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണ് ര​ണ്ടു മ​ര​ണം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 6, 2026 01:51 AM IST | Updated: November 6, 2026 01:51 AM IST

ഡൽഹിയിൽ തകർന്നുവീണ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടെ രക്ഷാപ്രവർത്തനം നടത്തുന്ന സംഘാംഗങ്ങൾ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വീ​​​​ണ്ടും കെ​​​​ട്ടി​​​​ടദു​​​​ര​​​​ന്തം. ഡ​​​​ൽ​​​​ഹി ചൗ​​​​രി ബ​​​​സാ​​​​റി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന മൂ​​​​ന്നു​​​​നി​​​​ലക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​വീ​​​​ണ് ര​​​​ണ്ടു പേ​​​​ർ മ​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ കോ​​​​ൺ​​​​ക്രീ​​​​റ്റ് സ്ലാ​​​​ബ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ആ​​​​റു യൂ​​​​ണി​​​​റ്റ് അ​​​ഗ്‌​​​നി​​​​ര​​​ക്ഷാ​​​സേ​​​​ന​​​യും പൊ​​​​ലി​​​​സും സ്ഥ​​​​ല​​​​ത്തെ​​​​ത്തി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ർ​​​​മാ​​​​ണ​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജൂ​​​​നി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റെ​​​​യും അ​​​​സി​. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റെ​​​​യും സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്ന് സ​​​​സ്‌​​​​പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട ഡ​​​​ൽ​​​​ഹി മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​ഖാ ഗു​​​​പ്ത, ക​​​​രാ​​​​റു​​​​കാ​​​​ര​​​​നെ​​​​തി​​​​രേ എ​​​​ഫ്ഐ​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ര​​​​ണ്ടു മാ​​​​സം മു​​​​ന്പ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ സ​​​​ത്യ​​​​നി​​​​കേ​​​​ത​​​​നി​​​​ൽ അ​​​​ഞ്ചു​​​​നി​​​​ലക്കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​വീ​​​​ണ് ഏ​​​​ഴു​​​പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ദി​​​​ൽ​​​​ഷാ​​​​ദ് ഗാ​​​​ർ​​​​ഡ​​​​നു സ​​​​മീ​​​​പം പ​​​​ഴ​​​​യ കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി മ​​​രി​​​ച്ച സം​​​​ഭ​​​​വ​​​​വു​​​മു​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ന​​​​ടു​​​​ക്കി വീ​​​​ണ്ടും കെ​​​​ട്ടി​​​​ടദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

Tags : Building collapses Delhi UnderConstruction ChawriBazar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up