x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 6, 2026 02:44 AM IST | Updated: November 6, 2026 02:44 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളി​​​ൽ വ​​​ൻ അ​​​ഴി​​​മ​​​തി​​​ക​​​ളും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്നു പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന അം​​​ശാ​​​ദാ​​​യം ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ൽ അ​​​ട​​​യ്ക്കാ​​​തെ വെ​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്നു. ക്ഷേ​​​മ​​​നി​​​ധി തു​​​ക മൊ​​​ത്ത​​​മാ​​​യി ചി​​​ല​​​ർ അ​​​പ​​​ഹ​​​രി​​​ക്കു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി.

തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളി​​​ലെ അ​​​ഴി​​​മ​​​തി​​​യും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ക​​​ണ്ടെ​​​ത്താ​​​ൻ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ വെ​​​ൽ​​​ഫ​​​യ​​​ർ ഫ​​​ണ്ട്' എ​​​ന്ന പേ​​​രി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഒ​​​ട്ടേ​​​റെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​ന​​​ധി​​​കൃ​​​ത പ്ര​​​തി​​​ഫ​​​ലം കൈ​​​പ്പ​​​റ്റി അ​​​ർ​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​നും മ​​​റ്റു ക്ഷേ​​​മ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യാ​​​ണു വി​​​വ​​​രം. വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. മ​​​രി​​ച്ച​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി തു​​​ട​​​ർ​​​ന്നും പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കി വ​​​രു​​​ന്നു. ഒ​​​രു വ്യ​​​ക്തി​​​ക്കു ത​​​ന്നെ ഒ​​​ന്നി​​​ല​​​ധി​​​കം ത​​​വ​​​ണ ഒ​​​രേ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​യും വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

അം​​​ശാ​​​ദാ​​​യ നി​​​ര​​​ക്കു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഷ്ക​​​രി​​​ച്ചി​​​ട്ടും പ​​​ഴ​​​യ നി​​​ര​​​ക്കി​​​ൽ തു​​​ക ഈ​​​ടാ​​​ക്കു​​​ന്ന ബോ​​​ർ​​​ഡു​​​ക​​​ളു​​​മു​​​ണ്ട്. തൊ​​​ഴി​​​ലു​​​ട​​​മാ വി​​​ഹി​​​തം തി​​​രി​​​കെ ന​​​ൽ​​​കു​​​ന്പോ​​​ൾ വ​​​രു​​​ത്തേ​​​ണ്ട കു​​​റ​​​വു​​​ക​​​ൾ വ​​​രു​​​ത്താ​​​തി​​​രി​​​ക്കു​​​ക, അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​യ്പാ ബാ​​​ധ്യ​​​ത​​​ക​​​ൾ ഈ​​​ടാ​​​ക്കാ​​​തെ ക്ഷേ​​​മ​​​നി​​​ധി വി​​​ഹി​​​തം അ​​​നു​​​വ​​​ദി​​​ക്ക​​​ൽ, എ​​​ക്സ്ഗ്രേ​​​ഷ്യാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​ന​​​ർ​​​ഹ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ൽ തു​​​ട​​​ങ്ങി​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​വും ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്.

വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 16 ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 78 ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30ന് ​​​ആ​​​രം​​​ഭി​​​ച്ച വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന രാ​​​ത്രി വൈ​​​കി​​​യും തു​​​ട​​​രു​​​ക​​​യാ​​​ണ്.

Tags : Irregularities WelfareFundBoards LabourDepartment Vigilance Inspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash corruption

Recent News

Corehub Up