പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്കൂൾ അധ്യാപകർക്കു യോഗ്യതാപരീക്ഷ (ടെറ്റ് ) നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഇളവ് തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.
2010 ഓഗസ്റ്റ് 23നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് ഇളവ് നൽകണമെന്നാണു ഹർജിയിലെ പ്രധാന ആവശ്യം.
ടെറ്റ് യോഗ്യതയില്ലാത്തവരെ ജോലിയിൽനിന്നു പുറത്താക്കണമെന്ന വിധിക്കെതിരേ കേരളം ഉൾപ്പടെ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. എന്നാൽ പരീക്ഷയെഴുതി യോഗ്യത നേടാനുള്ള കാലാവധി രണ്ടു വർഷത്തിൽനിന്ന് മൂന്നു വർഷമായി ഉയർത്തി നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് 2010 ഓഗസ്റ്റ് 23നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച് തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ സമയം നീട്ടി നൽകണമെന്നു കേരളം അഭ്യർഥിച്ചിരിക്കുന്നത്.
Tags : KTET SupremeCourt Kerala Seeks Relaxation Norms Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash