Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Norms

മതസ്ഥാപനങ്ങൾ മാനദണ്ഡങ്ങൾക്കു കീഴിൽ പ്രവർത്തിക്കണം; ശബരിമല കേസിൽ സുപ്രീംകോടതി നിരീക്ഷണം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ മ​ത​സ്ഥാ​പ​ന​ങ്ങ​ളും സ്ഥാ​പി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി.

ശ​ബ​രി​മ​ല​യു​ൾ​പ്പെ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലെ വാ​ദംകേ​ൾ​ക്ക​ലി​നി​ട​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​രി​യാ​യ നി​യ​ന്ത്ര​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി ഒ​രു അ​ഥോ​റി​റ്റി​യോ സ്ഥാ​പ​ന​മോ ആ​വ​ശ്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു മ​ത​സ്ഥാ​പ​ന​ത്തെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം എ​ന്ന​തു​കൊ​ണ്ട് ഘ​ട​ന​യു​ടെ അ​ഭാ​വ​മെ​ന്ന് അ​ർ​ഥ​മി​ല്ലെ​ന്നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് രീ​തി​ശാ​സ്ത്ര​വും മാ​ന​ദ​ണ്ഡ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി.

മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും, സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ച​ട്ട​ക്കൂ​ട് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ​ത്ത​ന്നെ അ​ത്ത​രം അ​ധി​കാ​ര​ങ്ങ​ൾ​ക്കു വി​വേ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ല. അ​തു​പോ​ലെ, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം ലം​ഘി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു മു​ന്പാ​കെ ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ഇ​ന്നുമു​ത​ൽ യു​വ​തീപ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദ​മാ​ണ് ന​ട​ക്കു​ക.

Latest News

Corehub Up