നരേന്ദ്ര മോദി അശോക് ലാഹിരിക്കൊപ്പം
ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പ് ഫലം ഉൾപ്പടെ ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നിതി ആയോഗ് നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയെ നേരിടാനുള്ള നയപരിപാടികളെക്കുറിച്ചും നിതി ആയോഗ് അംഗങ്ങൾ വിശദീകരിച്ചു.
വൈസ് ചെയർമാൻ അശോക് ലാഹിരി, സിഇഒ അനുരാജ് ജയിൻ എന്നിവർക്കൊപ്പം അംഗങ്ങളായ രാജീവ് ഗബ്ബ, ആർ.ബാലസുബ്രഹ്മണ്യൻ, ജൊറാം അനിയ, കെ.വി. രാജു, എം.ശ്രീനിവാസ്, ഗോവർധൻ ദാസ്, അഭയ് കാരന്ദ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : PMModi Meeting NITI Aayog USElection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash