Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NITI Aayog

നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ 28 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: നീ​തി ആ​യോ​ഗ് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ ച​രി​ത്ര​പ​ര​മാ​യ മാ​റ്റം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന 11-ാമ​ത് ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ 28 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്തു. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം മു​ഖ്യ​മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ യോ​ഗ​മാ​യി ഇ​ത് മാ​റി.

ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി, ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു, ജ​മ്മു ക​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്‍​ദു​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ്, യോ​ഗി ആ​ദി​ത്യ​നാ​ഥ്, സു​വേ​ന്ദു അ​ധി​കാ​രി തു​ട​ങ്ങി​യ​വ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ​മാ​രും പ്ര​മു​ഖ കേ​ന്ദ്ര​മ​ന്ത്രി​മാ​രും ഇ​വ​ർ​ക്കൊ​പ്പം യോ​ഗ​ത്തി​ൽ അ​ണി​നി​ര​ന്നു. യോ​ഗ​ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ജ​മ്മു ക​ശ്മീ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വ്യ​ക്തി​പ​ര​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​മ​ത ബാ​ന​ർ​ജി, കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ൻ, ക​ർ​ണാ​ട​ക​യി​ലെ സി​ദ്ധ​രാ​മ​യ്യ എ​ന്നീ മൂ​ന്ന് പ്ര​തി​പ​ക്ഷ മു​ഖ്യ​മ​ന്ത്രി​മാ​രും എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Latest News

Corehub Up