Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspection

Kannur

സം​യു​ക്ത ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി

ഇ​രി​ട്ടി : ശു​ചി​ത്വ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​വും പ​ഞ്ചാ​യ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ലി​ന്യം കൂ​ട്ടി​യി​ട്ട​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ മ​ധു​രി​മ, ഹോ​ട്ട​ൽ ബ്ര​ദേ​ർ​സ്, ബി​സ്മി ചി​ക്ക​ൻ സ്റ്റാ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ​നി​യ​മം പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി.

ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ടൗ​ൺ വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​വാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. ജെ​യ്സ​ൺ, പ​ഞ്ചാ​യ​ത്ത്‌ ക്ല​ർ​ക്ക് കെ.​എം. റി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

ബോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന; ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി

കൊ​ല്ലം: തു​റ​മു​ഖ പ​ർ​സ​ർ ആ​ർ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ബോ​ട്ട് ജെ​ട്ടി, സാ​മ്പ്രാ​ണി​ക്കോ​ടി, മ​ൺ​റോ​ത്തു​രു​ത്ത്, കോ​യി​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ 10 ബോ​ട്ടു​ക​ൾ​ക്ക് 1,10,000 രൂ​പ പി​ഴ ചു​മ​ത്തി. ഇ​ൻ​ഷു​ൻ​സ്, മ​ലി​നീ​ക​ര​ണം, സ​ർ​വേ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബോ​ട്ടു​ക​ൾ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. അ​ഞ്ച്‌ ഹൗ​സ് ബോ​ട്ടും ഒ​ന്പ​ത്‌ ശി​ക്കാ​ര​ക​ളും പ​രി​ശോ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ ​അ​നി​ൽ​കു​മാ​ർ, ശ​ര​ത് ച​ന്ദ്ര​ൻ, ലെ​നി​ൻ ഡോ​ൺ ബോ​സ്‌​കോ, ബി ​പോ​ൾ​മാ​സ്റ്റ​ർ , സീ​മാ​ൻ നെ​പ്പോ​ളി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി; സ്പാ ​അ​ട​ച്ചു​പൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന. മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ലെ സ്പർശൻ സ്പാ ​അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്പാ ​കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​ന് ലൈ​സ​ൻ​സി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ്യാ​പ​ക പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു.

District News

ചേ​റ്റു​വ​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന; ഉ​പേ​ക്ഷി​ച്ച 100 ഡി​ങ്കി​വ​ള്ള​ങ്ങ​ൾ ക​ണ്ടെ​ത്തി

 

ചാ​വ​ക്കാ​ട്: ചേ​റ്റു​വ മേ​ഖ​ല​യി​ലെ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​ഴ​യി​ൽ​നി​ന്നു മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നു ത​ട​സ​മാ​യ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഡി​ങ്കി(​കാ​രി​യ​ർ) വ​ള്ള​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ തു​റ​മു​ഖ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
ചേ​റ്റു​വ​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ഡി​ങ്കി​വ​ള്ള​ങ്ങ​ൾ മു​ങ്ങി​ക്കി​ട​ക്കു​ന്ന​തു​കാ​ര​ണം വ​ല​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ പ​റ്റി പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തു​റ​മു​ഖ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ട​പ്പു​റം-​ഏ​ങ്ങ​ണ്ടി​യൂ​ർ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​വി​ക​സ​ന​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.
മെ​ക്കാ​നി​ക്ക​ൽ മ​റൈ​ൻ എ​ൻ​ജി​നീ​യ​ർ എം. ​ജീ​വാ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 പേ​ര​ട​ങ്ങി​യ സം​ഘം ര​ണ്ടു സം​ഘ​ങ്ങ​ളാ​യി പി​രി​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റി​ന​ടു​ത്തു ഡി​ങ്കി വ​ള്ള​ങ്ങ​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
നീ​ക്കം​ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ തു​ക​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ർ​പ്പി​ക്കും. കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി.​വി. അ​നീ​ഷ്, കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക. ചെ​ല​വ് വ​ള്ള​ ഉ​ട​മ​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കും.

Kerala

പക്ഷിപ്പനി: കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി

ആലപ്പുഴ: കഴിഞ്ഞ മാസങ്ങളിൽ ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.

കരുവാറ്റ, നെടുമുടി, എസി റോഡിന്‍റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാ‌ർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലയിൽ നിന്ന് 40 സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.

ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു.

ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടനപ്പക്ഷികളുടെ കാഷ്ഠം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ഠം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചിട്ടുള്ളത്.

തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ഠവും ശേഖരിച്ചത്. ആലപ്പുഴ ജില്ലയിലെ പരിശോധനയ്ക്ക് ശേഷം സംഘം ഇന്നുരാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും.

രാവിലെ 7.30ന് കുമരകത്ത് പരിശോധന ആരംഭിക്കും. ശേഷം കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തും. ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന ഉണ്ടാവും. 20ഓളം സാമ്പിളുകൾ കോട്ടയത്ത് നിന്ന് ശേഖരിക്കും.

പുതിയ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കും

ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയിൽ എച്ച്-5 എൻ-1 വൈറസാണ് കണ്ടെത്തിയത്. ഇതിൽ നിന്ന് വ്യത്യസ്തമായ വൈറസ് സാന്നിധ്യം ഉണ്ടോ എന്നാണ് കണ്ടെത്തുക. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട് ഇവയുടെ തീവ്രത എന്നിവയും കണ്ടെത്തും.

Kerala

കെ​എ​സ്ഇ​ബി​യി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന; വൻ ക്രമക്കേടുകൾ കണ്ടെത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട് ’എ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ക​​​​രാ​​​​ർ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ടെ​​​​ൻ​​​​ഡ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും അ​​​​ഴി​​​​മ​​​​തി​​​​യും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ക​​​​രാ​​​​റു​​​​കാ​​​​രി​​​​ൽനി​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന​​​​ത്തി​​​​ൽ കൈ​​​​ക്കൂ​​​​ലിപ്പ​​​​ണം കൈ​​​​പ്പ​​​​റ്റു​​​​ന്ന ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ക​​​​രാ​​​​ർ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​തെ ബി​​​​ൽ മാ​​​​റി പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു.

ഉ​​​​പ യോക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ന​​​​ർ​​​​ജി ഉ​​​​പ​​​​യോ​​​​ഗം ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നു​​​​ള്ള മീ​​​​റ്റ​​​​ർ റീ​​​​ഡിം​​​​ഗി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി അ​​​​ന​​​​ധി​​​​കൃ​​​​ത കി​​​​ഴി​​​​വു​​​​ക​​​​ൾ പ​​​​ല​​​​യി​​​​ട​​​​ത്തും ന​​​​ൽ​​​​കു​​​​ന്നു. എ​​​​ന​​​​ർ​​​​ജി മീ​​​​റ്റ​​​​റു​​​​ക​​​​ൾ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​ക്കു​​​​ക​​​​യോ ത​​​​ക​​​​രാ​​​​റാ​​​​യ​​​​താ​​​​യി കാ​​​​ണി​​​​ച്ചു മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നു. ഇ​​​​തു ബോ​​​​ർ​​​​ഡി​​​​ന് വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​കന​​​​ഷ്‌ടമു​​​​ണ്ടാ​​​​ക്കു​​​​ന്നു.

കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​യും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്‌ടർ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ നി​​​​ർ​​​​ദേശ പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 70 ഇ​​​​ല​​​​ക്‌ട്രിക്ക​​​​ൽ സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30 മു​​​​ത​​​​ലാണ് വി​​​​ജി​​​​ല​​​​ൻ​​​​സ് മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

പ​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും രാ​​​​ത്രി വൈ​​​​കി​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽനി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സൈ​​​​റ്റു​​​​ക​​​​ളി​​​​ൽകൂ​​​​ടി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മേ ത​​​​ട്ടി​​​​പ്പി​​​​ന്‍റെ വ്യാ​​​​പ്തി വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

വ​ര്‍​ക്ക​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വ​ര്‍​ക്ക​ല ടൗ​ണി​ലെ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ല​സ് ഹോ​ട്ട​ൽ, ന​ട​യ​റ ജം​ഗ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

നാ​ലോ​ളം ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ഹോ​ട്ട​ലു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്‍റി ക​റ​പ്ഷ​ൻ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നായിരു ന്നു വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് രണ്ടു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കീ​ട്ട് 6.45-ന് ​അ​വ​സാ​നി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ മ​റ്റു​കു​റ്റ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഓ​ഫീ​സി​ലെ ചി​ല​ർ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ജി​ല​ൻ​സ് എ​സ്എ​ച്ച്ഒ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജി​ത്ത്, സു​ജേ​ഷ്, അ​രു​ൺ, അ​ഭി​ലാ​ഷ്, ശ​ബി​ന, സു​ദ​ർ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

District News

ടൂ​റി​സം ബോ​ട്ടു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന: 1,90,000 രൂപ പി​ഴ ചു​മ​ത്തി

മര​ട്: അ​വ​ധി​ക്കാ​ല​ത്തെ ടൂ​റി​സ്റ്റു​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം ബോ​ട്ടു​ക​ളി​ൽ തു​റ​മു​ഖ വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ കാ​യ​ലി​ൽ സ​ഞ്ചാ​രി​ക​ളു​മാ​യി യാ​ത്ര ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച നി​ര​വ​ധി ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. 14 ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ലൈ​സ​ൻ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ്, ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​തെസ​ർ​വീ​സ് ന​ട​ത്തി​യ ബോ​ട്ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ബോ​ട്ടു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും 1,90,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

മ​ര​ട് ന​ഗ​ര​സ​ഭ ക​രാ​റു​കാ​രെ നി​യോ​ഗി​ച്ച് നേ​രി​ട്ട് ന​ട​ത്തി വ​രു​ന്ന നെ​ട്ടൂ​ർ -തേ​വ​ര ഫെ​റി സ​ർ​വീ​സ് പ​രി​ശോ​ധ​ന​യി​ലും സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥിക​ളു​ൾ​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ച് ലൈ​ഫ് ജാ​ക്ക​റ്റു​ക​ളാ​ണ്.

കൂ​ടാ​തെ ബോ​ട്ടി​ന് മു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​യ​ക​ൾ ദ്ര​വി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​താ​ണെ​ന്നും ക​ണ്ടെ​ത്തി. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​ന്നു​ക​ൾ മൂ​ന്ന് വ​ർ​ഷം മു​മ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നെ​ട്ടൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ട്ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ്ലൂ​മ​റൈ​ൻ എ​ന്ന ബോ​ട്ടി​നെ​തി​രെ തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി തു​റ​മു​ഖ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 26ന് ​പ​ന​ങ്ങാ​ട് ഇ​ൻ​സ്പെ​ക്ട​ർ ബി​ബി​ൻ ദാ​സ് കേ​സെ​ടു​ത്തി​രു​ന്ന​താ​ണ്.​കൊ​ടു​ങ്ങ​ല്ലൂ​ർ മാ​രി ടൈം ​പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ബോ​ട്ടു​ക​ളും ഫെ​റി സ​ർ​വീ​സു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ എ​സ്. കി​ര​ൺ, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്റ്റ് ആ​ൻ​ഡ് സ​ർ​വേ​യ​ർ ജോ​ഫി​ൻ ലൂ​ക്കോ​സ്, സീ​നി​യ​ർ ക്ല​ർ​ക്ക് കെ.​ജി.​ജി​ജോ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Kerala

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം; വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും. റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ക.

അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലാ​ഭി​മു​ഖ ഭാ​ഗ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ബ​ല​ക്ഷ​യം വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. 1200 അ​ടി നീ​ള​മു​ള്ള അ​ണ​ക്കെ​ട്ട്, 100 അ​ടി വീ​ത​മു​ള്ള 12 ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന. ഇ​തി​നു ശേ​ഷം 50 അ​ടി വീ​ത​മു​ള്ള ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് പ​രി​ശോ​ധി​ക്കും.

സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് ഇ​ള​കി പോ​യും നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സു​ർ​ക്കി മി​ശ്രി​തം ന​ഷ്ട​പ്പെ​ട്ടും ക​രി​ങ്ക​ല്ലു​ക​ൾ തെ​ളി​ഞ്ഞ​താ​യി മു​മ്പ് കേ​ര​ളം ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജ​ലാ​ഭി​മു​ഖ​ഭാ​ഗ​ത്ത് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഡ​ൽ​ഹി സി​എ​സ്എം​ആ​ർ​എ​സി​ൽ നി​ന്നു​ള്ള നാ​ല് ശാ​സ്ത്ര, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫ്രാ​ൻ​സി​ൽ നി​ന്നെ​ത്തി​ച്ച ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് 10 അ​ടി വീ​ത​മാ​യി ഭാ​ഗി​ച്ച് ആ​ർ​ഒ​വി ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന, നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ സ്പെ​ഷ​ൽ സ്ക്വാ​ഡ് പ്രി​ന്‍റിം​ഗ് പ്ര​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യാണ് പ്രസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ്രി​ന്‍റിം​ഗി​നാ​യി എ​ത്തി​ച്ച 220 മീ​റ്റ​ർ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ കോ​ർ​പ​റേ​ഷ​ന് കൈ​മാ​റു​ക​യും 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​രോ​ധി​ച്ച വ​സ്തു​ക്ക​ൾ പ്രി​ന്‍റിം​ഗി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും എ​ല്ലാ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ​ക്കും ക്യു ​ആ​ർ കോ​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക്യു ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ അം​ഗീ​കൃ​ത സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്ക​ണം. നി​ർ​ദേശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Kerala

ബ​സി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ; ത​ട​ഞ്ഞ് നി​ർ​ത്തി മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന

കൊ​ല്ലം: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ബ​സി​ന് മു​ന്നി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട്ട​തി​ന് മ​ന്ത്രി ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ചു.

കൊ​ല്ലം ആ​യൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു കോ​ട്ട​യം - തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് മ​ന്ത്രി ത​ട​ഞ്ഞ​ത്. ബ​സു​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം എ​ന്നും, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ കൂ​ട്ടി​യി​ട​രു​ത് എ​ന്ന് എം​ഡി നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് ജീ​വ​ന​ക്കാ​ര്‍ പാ​ലി​ച്ചി​ല്ലെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി റോ​ഡി​ല്‍ വ​ച്ച് ത​ന്നെ പ്ര​ഖ്യാ​പി​ച്ചു. ത​ങ്ങ​ള​ല്ല കു​പ്പി​ക​ള്‍ ഉ​പേ​ക്ഷി​ച്ച​ത് എ​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന് ചെ​വി കൊ​ടു​ക്കാ​നും മ​ന്ത്രി ത​യാ​റാ​യി​ല്ല.

ഇ​ന്ന​ലെ ബ​സി​ല്‍ നി​ക്ഷേ​പി​ച്ച കു​പ്പി​ക​ളാ​ണെ​ങ്കി​ല്‍ ഇ​ന്ന് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​മു​ന്‍​പ് എ​ന്താ​ണ് നി​ങ്ങ​ള്‍ ചെ​യ്ത​ത് എ​ന്ന ചോ​ദ്യ​വും മ​ന്ത്രി ഉ​യ​ര്‍​ത്തി. രാ​വി​ലെ വ​ണ്ടി​യി​ല്‍ ക​യ​റി സ്റ്റാ​ര്‍​ട്ട് ചെ​യ്ത് പോ​രു​ക​യാ​യി​രു​ന്നോ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ആ​യി​രു​ന്നു കോ​ട്ട​യ​ത്ത് നി​ന്നും പോ​കു​ന്ന ബ​സ് മ​ന്ത്രി​യു​ടെ മു​ന്നി​ലെ​ത്തി​യ​ത്. ബ​സ് ശ്ര​ദ്ധി​ച്ച മ​ന്ത്രി ആ​യൂ​രി​ല്‍ നി​ന്നും ബ​സി​നെ പി​ന്തു​ട​ര്‍​ന്ന് ത​ട​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up