x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന


Published: January 7, 2026 07:22 AM IST | Updated: January 7, 2026 07:22 AM IST

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ വി​ജി​ല​ൻ​സ് ആ​ൻഡ് ആ​ന്‍റി ക​റ​പ്ഷ​ൻ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നായിരു ന്നു വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് രണ്ടു മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കീ​ട്ട് 6.45-ന് ​അ​വ​സാ​നി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ മ​റ്റു​കു​റ്റ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഓ​ഫീ​സി​ലെ ചി​ല​ർ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ജി​ല​ൻ​സ് എ​സ്എ​ച്ച്ഒ പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ജി​ത്ത്, സു​ജേ​ഷ്, അ​രു​ൺ, അ​ഭി​ലാ​ഷ്, ശ​ബി​ന, സു​ദ​ർ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : nattu vishesham Vigilance conducts inspection

Recent News

Corehub Up