x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​യു​ക്ത ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി


Published: June 4, 2026 08:04 AM IST | Updated: June 4, 2026 08:04 AM IST

ഇ​രി​ട്ടി : ശു​ചി​ത്വ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​വും പ​ഞ്ചാ​യ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ലി​ന്യം കൂ​ട്ടി​യി​ട്ട​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ മ​ധു​രി​മ, ഹോ​ട്ട​ൽ ബ്ര​ദേ​ർ​സ്, ബി​സ്മി ചി​ക്ക​ൻ സ്റ്റാ​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ​നി​യ​മം പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി.

ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ടൗ​ൺ വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കു​വാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. ജെ​യ്സ​ൺ, പ​ഞ്ചാ​യ​ത്ത്‌ ക്ല​ർ​ക്ക് കെ.​എം. റി​നേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Joint hygiene inspection

Recent News

Corehub Up