x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷൽ സ്കൂ​​ളി​​ൽ മ​​ന്ത്രി തു​​ള​​സി​​യു​​ടെ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന


Published: July 8, 2026 06:18 AM IST | Updated: July 8, 2026 06:18 AM IST

ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ക​​സ​​ന വ​​കു​​പ്പി​​നു കീ​​ഴി​​ൽ ഏ​​റ്റു​​മാ​​നൂ​​രി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ​​ൽ ഗേ​​ൾ​​സ് സ്കൂ​​ളി​​ൽ പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ പി​​ന്നാക്ക​​വിഭാഗക്ഷേ​​മ മ​​ന്ത്രി കെ.​​എ. തു​​ള​​സി മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ അ​​പ്ര​​തീ​​ക്ഷി​​ത സ​​ന്ദ​​ർ​​ശ​​നം. ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം സ്കൂ​​ളി​​ൽ ചെ​​ല​​വ​​ഴി​​ച്ച മ​​ന്ത്രി അ​​വി​​ടെ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​മാ​​യി നേ​​രി​​ട്ട് സം​​സാ​​രി​​ച്ച് കാ​​ര്യ​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​ഞ്ഞു.

താ​​മ​​സ സൗ​​ക​​ര്യം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ തേ​​ടി​​യ മ​​ന്ത്രി സ്കൂ​​ളി​​ലെ അ​​ടു​​ക്ക​​ള, ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്യു​​ന്ന​​തും വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തു​​മാ​​യ സ്ഥ​​ല​​ങ്ങ​​ൾ, പ​​ഠ​​ന​​മു​​റി​​ക​​ൾ, കു​​ട്ടി​​ക​​ളു​​ടെ താ​​മ​​സ മു​​റി​​ക​​ൾ, സ്കൂ​​ൾ അ​​ങ്ക​​ണം എ​​ന്നി​​വ നേ​​രി​​ട്ട് സ​​ന്ദ​​ർ​​ശി​​ച്ച് നി​​ല​​വി​​ലു​​ള്ള സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി.

തി​​രു​​വ​​ന​​ന്ത​​പു​​രം, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ൽ പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ക​​സ​​ന വ​​കു​​പ്പി​​ന് കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മോ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ​​ൽ ഗേ​​ൾ​​സ് സ്കൂ​​ളു​​ക​​ൾ, പ്രീ ​​മെ​​ട്രി​​ക് ഹോ​​സ്റ്റ​​ലു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നി​​ടെ മ​​ന്ത്രി കെ.​​എ. തു​​ള​​സി സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ക​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ നേ​​രി​​ടു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ൾ നേ​​രി​​ട്ടു മ​​ന​​സി​​ലാ​​ക്കു​​ക​​യും പ​​രി​​ഹാ​​രം കാ​​ണു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​രി​​ലെ സ​​ന്ദ​​ർ​​ശ​​നം.

Tags : nattu vishesham Minister Tulsi's inspection School

Recent News

Corehub Up