x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​പ​ന വ​ർ​ഗീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെക്‌ടേഴ്സ് അ​സോ​സി​യേ​ഷ​ൻ

വെബ് ഡെസ്ക്
Published: October 13, 2026 06:09 AM IST | Updated: October 13, 2026 06:09 AM IST

കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെക്‌ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ​ക്ക​നു​സ​രി​ച്ച് സ്ഥാ​പ​ന വ​ർ​ഗീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​ക ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ തു​ക നീ​ക്കി​വ​ച്ച് പ​ര​മാ​വ​ധി ക​ന്നു​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക, ക​ർ​ഷ​ക​രു​ടെ സ​ബ്സി​ഡി തു​ക വ​ർ​ധി​പ്പി​ക്കു​ക, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ല​വ്ലി കെ. ​സ​ക്ക​റി​യ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം മു​ൻ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഡീ​ന ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. മ​നോ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​സി.​ബി. അ​ജി​ത്കു​മാ​ർ, വി. ​കൃ​ഷ്ണ​ദാ​സ്, ര​തീ​ശ​ൻ അ​രി​മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up