x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രേ തൃ​ശൂ​രി​ൽ ജ​ല​പീ​ര​ങ്കി

വെബ് ഡെസ്ക്
Published: October 13, 2026 06:11 AM IST | Updated: October 13, 2026 06:11 AM IST

തൃ​ശൂ​രി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ജീ​സ് ഓ​ഫി​സി​ലേ​ക്കു ന​ട​ത്തി​യ പ്ര​ക​ട​നത്തിനുനേരേ പൊലിസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരിക്കുന്നു.

തൃ​ശൂ​ർ: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തി​രെ തൃ​ശൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ പൊ​ലി​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

നാ​ലു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നി​സാ​ര പ​രി​ക്ക്. കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് പ്ര​സ് ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. ഏ​ജീ​സ് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഓ​ഫി​സി​നു മു​ന്നി​ൽ പൊ​ലി​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധം മു​ൻ എം​പി​യും എ​ഐ​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​പി. ജോ​സ​ഫ്, എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്,ഐ​യു​എം​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീ​സ് താ​ണി​പ്പാ​ടം, ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ബാ​ല​ൻ, കെ ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. സ​നി​ൽ, ജി​നേ​ഷ് പൂ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​പ്പു ന​ട​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up