x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി

സി.​ജി. ജി​ജാ​സ​ൽ
Published: October 13, 2026 06:08 AM IST | Updated: October 13, 2026 06:08 AM IST

പാ​ട്ടു​രാ​യ്ക്ക​ൽ സെ​ന്‍റ​ർ

തൃ​ശൂ​ർ: സ്മാ​ർ​ട്ട് സി​റ്റി​യു​ടെ മ​നോ​ഹ​ര സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കേ, തൃ​ശൂ​രി​ന്‍റെ നി​ര​ത്തു​ക​ൾ യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ ക​രി​നി​ഴ​ലി​ൽ. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു സ്ഥാ​പി​ച്ച ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ല​ഹ​ര​ണ​പ്പെ​ട്ടും ത​ക​ർ​ന്നും റോ​ഡ​രി​കു​ക​ളി​ൽ അ​പാ​യ​സൂ​ച​ന​യാ​യി ശേ​ഷി​ക്കു​ക​യാ​ണ്. കൊ​ടും​ചൂ​ടി​ലും പൊ​രി​വെ​യി​ലി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ടി​വ​രു​ന്ന ട്രാ​ഫി​ക് പൊ​ലി​സി​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളോ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മോ ഇ​ല്ലാ​തെ വ​ഴി​പാ​ടാ​യി സ്ഥാ​പി​ച്ച സി​ഗ്ന​ലു​ക​ൾ ന​ഗ​ര​ത്തി​ലെ കു​രു​ക്ക് ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. പെ​രി​ങ്ങാ​വ് റോ​ഡി​ലെ സി​ഗ്ന​ൽ മാ​സ​ങ്ങ​ളാ​യി പൂ​ർ​ണ​മാ​യും മി​ഴി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ദ​യ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ നി​ല​ത്തു​റ​യ്ക്കാ​തെ ആ​ടി​യു​ല​ഞ്ഞ് ഏ​തു​നി​മി​ഷ​വും നി​ല​ത്തു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
പാ​ട്ടു​രാ​യ്ക്ക​ൽ ജം​ഗ്ഷ​നി​ലും സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നു സ​മീ​പ​ത്തും വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. സ്വ​രാ​ജ് റൗ​ണ്ടി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് സ്ഥാ​പി​ച്ച സി​ഗ്ന​ലി​ൽ ലൈ​റ്റു​ക​ളി​ല്ലാ​തെ ഇ​രു​മ്പു ച​ട്ട​ക്കൂ​ടു​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ചെ​റി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ന​ന്നാ​ക്കാ​വു​ന്ന​വ​പോ​ലും തി​രി​ഞ്ഞു​നോ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​ത് വ​ലി​യ എ​തി​ർ​പ്പു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up