x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ എ​ഴു​പ​താം ശ്രാ​ദ്ധാ​ച​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: October 13, 2026 06:02 AM IST | Updated: October 13, 2026 06:02 AM IST

ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കിയപ്പോൾ.

ചൊ​വ്വ​ന്നൂ​ർ: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ 70 ാം ശ്രാ​ദ്ധാ​ച​ര​ണം ഇ​ന്ന് ആ​ച​രി​ക്കും. ശ്രാ​ദ്ധ​ദി​ന​ത്തി​ൽ കി​ഴ​ക്കു​നി​ന്നു​വ​രു​ന്ന പ​ദ​യാ​ത്ര മ​ര​ത്തം​കോ​ട് മേ​രി​മാ​താ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ നി​ന്നും പ​ടി​ഞ്ഞാ​റു നി​ന്ന് വ​രു​ന്ന പ​ദ​യാ​ത്ര കു​ന്നം​കു​ളം സെ​ന്‍റ്് ജോ​ർ​ജ് ആ​ശ്ര​മ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ നി​ന്നും വ​ട​ക്കു​നി​ന്ന് വ​രു​ന്ന പ​ദ​യാ​ത്ര പാ​റേ​മ്പാ​ടം സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ നി​ന്നും രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് 10.15 ന് ​ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ്് തോ​മ​സ് ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും .തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ,നേ​ർ​ച്ച ഊ​ട്ട് , ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് ചോ​റൂ​ണ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

എ​രു​മ​പ്പെ​ട്ടി ഫൊ​റാ​ന​യി​ലെ ഇ​ട​വ​ക വി​കാ​രി​മാ​രും ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​മാ​രും ഊ​ക്ക​ൻ ത​റ​വാ​ട്ടി​ലെ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രും.കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദി ​സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ റി​ൻ​സി സി​എ​സ്‌​സി , ഇ​ട​വ​ക കൈ​ക്കാ​ര​ൻ​മാ​ർ, ശ്രാ​ദ്ധാ​ച​ര​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ശ്രാ​ദ്ധാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ധ​ന്യ​ന്‍റെ ജ​ന്മ​നാ​ടാ​യ പ​റ​പ്പൂ​രി​ൽ നി​ന്നു​ള്ള പ​ദ​യാ​ത്ര ചൊ​വ്വ​ന്നൂ​ർ പ​ള്ളി​യി​ൽ എ​ത്തി സ​മാ​പി​ച്ചു. പ​റ​പ്പൂ​ർ ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ സി​എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​തി​നാ​റാ​മ​ത് പ​ദ​യാ​ത്ര​യാ​ണ് ധ​ന്യ​ന്‍റെ ക​ർ​മ​നാ​ടാ​യ ചൊ​വ്വ​ന്നൂ​രി​ലേ​ക്ക് എ​ത്തി​യ​ത്. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​റ​പ്പൂ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത്‌ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. രാ​വി​ലെ പ​ത്ത​ര​യോ​ടെ ചൊ​വ്വ​ന്നൂ​ർ എ​ത്തി​യ പ​ദ​യാ​ത്ര​യെ ഇ​ട​വ​ക വി​കാ​രി ഫാ. ​ബൈ​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫാ. ​ര​ഞ്ജി​ത്ത് അ​ത്താ​ണി​ക്ക​ൽ സി​എം​ഐ, പ​റ​പ്പൂ​ർ അ​സി.​വി​കാ​രി ഫാ. ​അ​ജി​ൽ മാ​ങ്ങ​ൻ, പ​റ​പ്പൂ​ർ പ​ദ​യാ​ത്ര ക​ൺ​വീ​ന​ർ സി.​പി. ജോ​സ്, സീ​നി​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​വി. വി​ൽ​സ​ൻ, സി​സ്റ്റ​ർ വ​ർ​ഷ സി​എ​സ്‌​സി, പി.​വി. ജോ​ജി, എം.​ജെ. ജോ​ഫി, പോ​ൾ മ​ണ്ടും​പാ​ൽ, ടി. ​എ​ഫ്. ജോ​ൺ​സ​ൺ, കൈ​ക്കാ​ര​മാ​രാ​യ എം.​ആ​ർ. തോ​മ​സ്, ഇ.​പി. ജ​സ്റ്റ​സ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ന്യ​ൻ ഊ​ക്ക​ന​ച്ച​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കി

ഏ​നാ​മാ​വ്: ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ൻ ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ധ​ന്യ​ൻ അ​ഗ​സ്റ്റി​ൻ ജോ​ൺ ഊ​ക്ക​ന​ച്ച​ന്‍റെ മാ​മോ​ദീ​സ സ്വീ​ക​ര​ണം ന​ട​ന്ന​ത് ഏ​നാ​മാ​ക്ക​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലാ​യി​രു​ന്നു. ഛായാ​ചി​ത്ര പ്ര​യാ​ണം ഏ​നാ​മാ​ക്ക​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ചൂ​ണ്ട​ൽ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജോ​ഷി ചി​റ​യ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

വി​ശ്വാ​സി​ക​ൾ​ക്ക് ഛായാ​ചി​ത്രം വ​ണ​ങ്ങി പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഊ​ക്ക​ന​ച്ച​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ല​ഘു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up