ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ 25 ാമത് സ്നേഹസംഗമം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത മാതൃവേദിയുടെ 25 ാമത് സ്നേഹസംഗമവും ജൂബിലി ആഘോഷവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാപ്രാണം ഹോളിക്രോസ് പള്ളിയില്‍ നടന്ന സംഗമത്തില്‍ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിക്ക് ഒരുക്കമായി കാരുണ്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടും സ്നേഹസംഗമത്തിന്റെ രജതജൂബിലിയുടെ ഭാഗമായിട്ടും അമ്മ കനിവ് ആദരവ് എന്ന പേരില്‍ ഓട്ടിസം പോലുള്ള അസുഖം ബാധിച്ച് വിഷമിക്കുന്ന മക്കളെ വീട്ടില്‍ തന്നെ പരിചരിക്കുന്ന 25 അമ്മമാരെ പരിപാടിയില്‍ ആദരിച്ചു.
മാതൃവേദി രൂപത ഡയറക്ടര്‍ റവ.ഡോ. ആന്റോ കരിപ്പായി ആമുഖ പ്രഭാഷണവും മാപ്രാണം ഹോളിക്രോസ് പള്ളി വികാരി ഫാ. ആന്റോ പാണാടന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍, ഇരിങ്ങാലക്കുട രൂപത കാരുണ്യവര്‍ഷം കണ്‍വീനര്‍ ഫാ. ഷാജു ചിറയത്ത്, മാപ്രാണം മുന്‍ വികാരി ഫാ. ജോണി മേനാച്ചേരി, മാപ്രാണം അസിസ്റ്റന്റ് വികാരി ഫാ. ക്ലിന്റണ് പെരിഞ്ചേരി, മാപ്രാണം പള്ളി കൈക്കാരന് വര്‍ഗീസ് വള്ളിശേരി, മാപ്രാണം മാതൃവേദി പ്രസിഡന്റ് സിജി ജോസ് ആലുക്കല്‍, മാപ്രാണം ഇടവക ആനിമേറ്റര്‍ സിസ്റ്റര്‍ നിര്‍മല എന്നിവര്‍ പ്രസംഗിച്ചു.
ആയിരത്തി അഞ്ഞൂറോളം പേര് ഈ സ്നേഹസംഗമത്തില്‍ പങ്കെടുത്തു. അഗതി മന്ദിരത്തിലെ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവീസ് കാവുങ്ങല്‍ സ്വാഗതവും രൂപതാ സെക്രട്ടറി സെലിന് ജെയ്സന് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews