x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​​​​​ഡ്ജു​​​​​ക​​​​​ളിൽ എ​​​​​ക്‌​​​​​സൈ​​​​​സി​​​​​ന്‍റെ മി​​​​​ന്ന​​​​​ല്‍ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന

വെബ്ഡെസ്ക്
Published: July 12, 2026 01:00 AM IST | Updated: July 12, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തു ല​​​​​ഹ​​​​​രി ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ള്‍​ക്കെ​​​​​തി​​​​​രേ​​​​യു​​​​ള്ള "ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ത​​​​​ണ്ട​​​​​റി’ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ക്‌​​​​​സൈ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍​സ് ആ​​​​​ന്‍​ഡ് ഇ​​​​​ന്‍​വെ​​​​​സ്റ്റി​​​​​ഗേ​​​​​ഷ​​​​​ന്‍ ബ്യൂ​​​​​റോ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ‘ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ഹൈ​​​​​ഡ്ഔ​​​​​ട്ട്’എ​​​​​ന്ന​​​​ പേ​​​​​രി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം സം​​​​​സ്ഥാ​​​​​ന​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി ലോ​​​​​ഡ്ജു​​​​​ക​​​​​ള്‍ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ല്‍ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ 93 കേ​​​​​സു​​​​​ക​​​​​ള്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തു.

ലോ​​​​​ഡ്ജു​​​​​ക​​​​​ള്‍ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ളും പാ​​​​​ക്കിം​​​​​ഗും ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ര​​​​​ഹ​​​​​സ്യ​​​​​വി​​​​​വ​​​​​ര​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ മു​​​​​ന്‍​കൂ​​​​​ട്ടി തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന. വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 179 ലോ​​​​​ഡ്ജു​​​​​ക​​​​​ളി​​​​​ലാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ 14 മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്ന് കേ​​​​​സു​​​​​ക​​​​​ളും 79 പു​​​​​ക​​​​​യി​​​​​ല അ​​​​​ധി​​​​​ഷ്ഠി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സു​​​​​ക​​​​​ളും ഉ​​​​​ള്‍​പ്പെ​​​​​ടെ ആ​​​​​കെ 93 കേ​​​​​സു​​​​​ക​​​​​ള്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തു. 3.2 ഗ്രാം ​​​​​മെ​​​​​ത്താം​​​​​ഫി​​​​​റ്റാ​​​​​മി​​​​​നും 122 ഗ്രാം ​​​​​ക​​​​​ഞ്ചാ​​​​​വും 126 കി​​​​​ലോ നി​​​​​രോ​​​​​ധി​​​​​ത പു​​​​​ക​​​​​യി​​​​​ല ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളും ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഓ​​​​​രോ ജി​​​​​ല്ല​​​​​യി​​​​​ലും എ​​​​​ക്‌​​​​​സൈ​​​​​സ് ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്ട​​​​​ര്‍​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​ക്‌​​​​​സൈ​​​​​സ് സ​​​​​ര്‍​ക്കി​​​​​ള്‍ ഇ​​​​​ന്‍​സ്‌​​​​​പെ​​​​​ക്ട​​​​​ര്‍​മാ​​​​​രു​​​​​ടെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ അ​​​​​ഞ്ചു സം​​​​​ഘ​​​​​ങ്ങ​​​​​ളാ​​​​​യി തി​​​​​രി​​​​​ഞ്ഞാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

Tags : Lightning Inspection Excise duty lodges Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up