x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന; 91 സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു


Published: May 14, 2026 08:09 PM IST | Updated: May 14, 2026 08:09 PM IST

കോ​ഴി​ക്കോ​ട്: ഓ​മ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന അ​ന​ധി​കൃ​ത ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 91 സി​ലി​ണ്ട​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തെ​ച്ച്യാ​ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗ്യാ​സ് ഫി​ല്ലിം​ഗ് കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 29 ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍, 31 വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍, ര​ണ്ട് ചെ​റി​യ സി​ലി​ണ്ട​റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ 62 സി​ലി​ണ്ട​റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​ൽ 29 സി​ലി​ണ്ട​റു​ക​ൾ തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ല്‍ നി​ന്ന് ഗാ​ര്‍​ഹി​കേ​ത​ര ആ​വ​ശ്യ​ത്തി​നു​ള്ള​വ​യി​ലേ​ക്ക് ഗ്യാ​സ് മാ​റ്റി നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് മോ​ട്ടോ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Tags : gas filling calicut cylinders seized Inspection

Recent News

Corehub Up