ഡോണൾഡ് ട്രംപ്, നിത്യ രാമൻ
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രവിജയം കുറിച്ച് ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് 41 സീറ്റുകൾ തിരിച്ചുപിടിച്ച ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിൽ 250 സീറ്റുകൾ കടന്ന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകൾക്ക് കണ്ണുമടച്ച് പിന്തുണ നൽകിയിരുന്ന മുൻ കോൺഗ്രസിന്റെ കാലം ഇതോടെ അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പ്രതികരിച്ചു. ലോസ് ആഞ്ചലസിൽ ജനവിധി തേടിയ മലയാളി സ്ഥാനാർഥി നിത്യ രാമൻ നേടിയ തിളക്കമാർന്ന വിജയവും ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ആകർഷണമായി.
കനത്ത തോൽവിക്ക് പിന്നാലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി ട്രംപ് ഭരണകൂടത്തിൽ അടിമുടി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങളുമായി ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ രാജി അഭ്യൂഹങ്ങൾ വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നിഷേധിച്ചിട്ടുണ്ട്.
അതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പദവിയിൽ നിന്ന് നീക്കണമെന്ന ശക്തമായ ആവശ്യവും പാർട്ടിക്ക് ഉള്ളിൽ നിന്ന് ഉയരുന്നുണ്ട്. എങ്കിലും ഹെഗ്സെത്തിന് പൂർണ പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയ ട്രംപ്, ഇറാനെ സമ്പൂർണമായി നശിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയും വിഷയം പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
Tags : 2026 midterm elections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash